ജിയോയുടെ കളി ഇനി വാഹനവിപണിയിലും; സംഭവം ഹിറ്റാണ്, വിലയും വിവരങ്ങളും അറിയാം

പ്രീമിയം കാറുകളിലാണ് സാധാരണയായി ജിപിഎസ് ട്രാക്കിങ്ങ് കളളൻമാരുടെ വരവ് അറിയിക്കുന്ന അലാറവും ലഭിക്കാറുളളത്. ഇതൊക്കെ കാണുമ്പോൾ നമ്മുടെ വണ്ടിയിലും ഇതൊക്കെ ഉണ്ടായിരുന്നു എങ്കിൽ എന്ന്നിങ്ങൾ ചിലപ്പോഴെങ്കിലും ആഗ്രഹിക്കാറില്ലേ. നിങ്ങളുടെ ആഗ്രഹം അമ്പാനി കേട്ടെന്ന് തന്നെ വിചാരിച്ചോളു. നിങ്ങളുടെ വാഹനത്തിലെ സംവിധാനങ്ങളെ കൂടുതൽ അടിപൊളിയാക്കാൻ ജിയോമോട്ടീവ് എന്ന ഉപകരണം പുറത്തിറക്കിയിരിക്കുകയാണ്.

4,999 രൂപ വിലയുള്ള ജിയോമോട്ടീവ് ആമസോൺ, റിലയൻസ് ഡിജിറ്റൽ ഇ-കൊമേഴ്‌സ് സൈറ്റുകൾ, Jio.com, തിരഞ്ഞെടുത്ത റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയുൾപ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകൾ വഴി വാങ്ങാൻ സാധിക്കും. ജിയോമോട്ടീവ് ഒരു കാറിന്റെ OBD പോർട്ടുമായി ബന്ധിപ്പിക്കാൻ കഴിയും, അതായത് എല്ലാ വാഹനങ്ങളുടേയും സ്റ്റീയറിങ്ങിൻ്റെ താഴെയാണ് ഈ സംവിധാനം കാണാൻ സാധിക്കുന്നത്. പുതിയ ജിയോ ഉപകരണത്തിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന് തത്സമയ 4G GPS ട്രാക്കിംഗ് ശേഷിയുണ്ട് എന്നതാണ്.

ജിയോയുടെ കളി ഇനി വാഹനവിപണിയിലും; സംഭവം ഹിറ്റാണ്, വിലയും വിവരങ്ങളും അറിയാം

പ്രധാനമായും എല്ലാ വാഹന ഉടമകൾക്കും സമാധാനം ലഭിക്കുന്ന ഒരു ഫീച്ചറായിരിക്കും എന്നതിൽ ഒരു സംശയവുമില്ല. ഇത് കാർ ഉടമകൾക്ക് അവരുടെ വാഹനം എവിടെയാണെന്നതിനെക്കുറിച്ചുള്ള തുടർച്ചയായ അപ്‌ഡേറ്റുകൾ നൽകുന്നു. വാഹനത്തിന്റെ പ്രവർത്തനം നിരീക്ഷിച്ച് അതിനാവശ്യമായ ഡാറ്റയും ഉപകരണം നൽകുന്നു. ഒരു സമർപ്പിത ആപ്പ് വഴി ആക്‌സസ് ചെയ്യാവുന്ന ഡയഗ്‌നോസ്റ്റിക് ട്രബിൾ കോഡ് (DTC) അലേർട്ടുകൾ വഴി ഉപയോക്താക്കൾക്ക് സുപ്രധാന വിവരങ്ങളിലേക്ക് ആക്‌സസ് ലഭിക്കുകയും ചെയ്യും.

അപ്രതീക്ഷിതമായി മോഷണമോ അപകടമോ ഉണ്ടായാൽ ഉടനടി കാർ ഉടമകൾക്ക് അലേർട്ടുകൾ ലഭിക്കുന്ന ആന്റി-തെഫ്റ്റ്, ആക്‌സിഡന്റ് ഡിറ്റക്ഷൻ സജ്ജീകരണവും ജിയോമോട്ടീവ് അവതരിപ്പിക്കുന്നതിനൊപ്പം മികച്ച കണക്റ്റിവിറ്റിക്കായി ബിൽറ്റ്-ഇൻ വൈ-ഫൈയ്ക്കുള്ള പിന്തുണയും ഇതിലുണ്ട്.

ജിയോയുടെ കളി ഇനി വാഹനവിപണിയിലും; സംഭവം ഹിറ്റാണ്, വിലയും വിവരങ്ങളും അറിയാം
ജിയോമോട്ടീവ് ജിയോയുടെ സിമ്മിൽ പ്രവർത്തിക്കാൻ മാത്രമായി ഡിസൈൻ ചെയ്തിട്ടുളളതാണ്, അതുകൊണ്ട് തന്നെ മറ്റ് ഓപ്പറേറ്റർമാരുടെ സിമ്മുകളിൽ ഇത് പ്രവർത്തിക്കില്ല. ഈ ഉപകരണം ഒരു കാർ ഉടമയുടെ നിലവിലുള്ള ജിയോ സ്മാർട്ട്‌ഫോൺ പ്ലാൻ വഴി പ്രവർത്തിപ്പിക്കാൻ സാധിക്കും.

ജിയോ പരിമിത കാലത്തേക്ക് ഒരു ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് ജിയോമോട്ടീവ് ഉപയോഗിക്കുന്ന ആദ്യ വർഷത്തേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുകയും. അതിന് ശേഷം വരിക്കാർക്ക് പ്രതിവർഷം 599 രൂപ നിരക്കിൽ ഈ ഫീച്ചറുകൾ ഉപയോഗിക്കുന്നത് തുടരുകയും ചെയ്യാം. നിലവിൽ, ജിയോയിൽ നിന്നുള്ള പുതിയ കാർ ട്രാക്കർ ഉപകരണം റിലയൻസ് ഡിജിറ്റൽ വെബ്‌സൈറ്റിൽ 10 ശതമാനം അധിക കിഴിവ് ഓഫറുമായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ കമ്പനി നൽകുന്ന വിശദാംശങ്ങൾ അനുസരിച്ചാണെങ്കിൽ ഒരാൾക്ക് ഉൽപ്പന്നത്തിന് ഒരു വർഷത്തെ വാറന്റിയും ലഭിക്കുന്നുണ്ട്.

ആധുനിക വാഹനങ്ങളിലെ സുരക്ഷയുടെ പ്രധാന ഘടകമെന്ന നിലയിൽ സുരക്ഷയുടെ ഏറ്റവും അവിഭാജ്യ ഘടകങ്ങളിലൊന്നാണ് എഞ്ചിൻ ഇമോബിലൈസർ. അതിനാൽ ഒരു എഞ്ചിൻ ഇമേബിലൈസറിനെ കുറിച്ച് നിങ്ങൾ അറിയേണ്ട കുറച്ചു കാര്യങ്ങളുണ്ട്. അസംബ്ലി ലൈനിൽ നിന്ന് ഇതിനകം തന്നെ മിക്കവാറും എല്ലാ ആധുനിക കാറുകളിലും ഒരു സ്റ്റാൻഡേർഡ് ഇമോബിലൈസർ സജ്ജീകരിച്ചിട്ടുണ്ട്. പണ്ടുള്ള കാറുകളിൽ ഈ സവിശേഷത കാണാനാവില്ലെന്നും ഓർമിക്കേണം.

സ്‌മാർട്ട് കീ കോഡുകൾ മനസിലാക്കാനും നിങ്ങളുടെ വാഹനത്തിലെ ഇഗ്നിഷൻ ഓണാക്കാനും വാഹനത്തിന്റെ ഇസിയുവിൽ ഉൾച്ചേർത്ത ഒരു ഇലക്ട്രോണിക് ചിപ്പ് എഞ്ചിൻ ഇമോബിലൈസർ സാങ്കേതികമായി ഉപയോഗിക്കുന്നു. എഞ്ചിൻ എഞ്ചിൻ കൂളന്റ് ടെംപ്രേച്ചർ സെൻസറിൽ അത്യാധുനികമായി നിർമിച്ചിരിക്കുന്ന ഒരു ആന്റി-തെഫ്റ്റ് സിസ്റ്റം എന്ന നിലയിൽ, വാഹനത്തിന്റെ ആധികാരികവും അംഗീകൃതവുമായ കീകളുടെ അഭാവത്തിൽ എഞ്ചിൻ ആരംഭിക്കുന്നതിൽ നിന്ന് എഞ്ചിൻ ഇമോബിലൈസർ തടയുന്നു. ഒരു ഇമോബിലൈസർ പ്രത്യേകം രൂപകൽപ്പന ചെയ്ത ഡിജിറ്റൽ കോഡഡ് കീ ഉപയോഗിക്കുന്നതാണ് ഇതിനു കാരണമാവുന്നത്. ഇവയെ പലപ്പോഴും സ്മാർട്ട് കീകൾ എന്നാണ് വിളിക്കാറുള്ളതും.

ഈ കീകളിൽ വാഹനത്തിന്റെ പാസ്‌വേഡ് പോലെ മനസിലാക്കാവുന്ന ഇലക്ട്രോണിക് സുരക്ഷ സംഭരിക്കുന്ന ഒരു ട്രാൻസ്‌പോണ്ടർ ചിപ്പ് അടങ്ങിയിരിക്കുന്നു. കാർ സ്റ്റാർട്ട് ചെയ്യുന്നതിനായി കീ തിരിക്കുമ്പോൾ വാഹനത്തിന്റെ ഇസിയുവിൽ ഉൾച്ചേർത്തിട്ടുള്ള സ്‌മാർട്ട് കീയുടെ ചിപ്പിലെ സുരക്ഷാ കോഡ് ഇമോബിലൈസർ പ്രോസസ് ചെയ്യുന്നു. ഒരു തികഞ്ഞ പൊരുത്തം സ്ഥാപിച്ചുകഴിഞ്ഞാൽ എഞ്ചിൻ ഇമോബിലൈസർ ഇന്ധന സംവിധാനവും ഇഗ്നിഷൻ സർക്യൂട്ടും സജീവമാക്കുകയും ചെയ്യും. ഈ പൊരുത്തം സമാനമല്ലെങ്കിൽ ഫ്യുവൽ സംവിധാനം സജീവമാക്കുന്നതിൽ ഇസിയു പരാജയപ്പെടുന്നു.

അതുവഴി വാഹനം സ്റ്റാർട്ടാവുകയുമില്ല. അങ്ങനെ കാറുകൾ മോഷ്‌ടിക്കപ്പെടാനുള്ള സാധ്യതയും ഇല്ലാതാവുന്നു. അതേസമയം കീലെസ് എൻട്രിയോ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചറോ ഉള്ള ആധുനിക കാലത്തെ വാഹനങ്ങളിൽ പോർട്ടബിൾ സ്മാർട്ട് കീകൾ ഇസിയുവിനുള്ളിലെ കോഡ് പ്രോസസറിലേക്ക് ഒരു സുരക്ഷാ കോഡ് കൈമാറുകയാണ് ചെയ്യുന്നത്. അത് രണ്ടും പൊരുത്തപ്പെടുത്തുകയും അതുവഴി സ്റ്റാർട്ട്/സ്റ്റോപ്പ് ഫംഗ്‌ഷൻ പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. സാങ്കേതികവിദ്യ വികസിക്കുമ്പോൾ, പരമ്പരാഗത ഇമോബിലൈസറുകൾ റോളിംഗ്/മാറ്റുന്ന സുരക്ഷാ കോഡുകൾ ഉപയോഗിക്കുന്ന വിപുലമായ ഇലക്ട്രോണിക് എഞ്ചിൻ ഇമോബിലൈസർ സിസ്റ്റങ്ങളായി വികസിപ്പിച്ചെടുത്തിട്ടുണ്ട്.

More from DriveSpark

Article Published On: Monday, November 6, 2023, 14:50 [IST]
English summary
Car locator and theft alarm in jiomotive device all things to know price details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X