അങ്ങാടിയിൽ തോറ്റതിന് അമ്മയോട്, വഴി തെറ്റിയാൽ കുറ്റം ഗൂഗിൾ മാപ്പിന്! വണ്ടി പുഴയിൽ പോയതിന്റെ കാരണം ഇതോ?
പരിചയമില്ലാത്ത സ്ഥലത്തേക്ക് പോകണമെങ്കിൽ എല്ലാവരും പറയുന്ന വാചകമാണ് എടാ ലൊക്കേഷൻ ഒന്ന് ഇട്ടേക്കണം എന്ന്. എന്നാൽ ലൊക്കേഷന നോക്കി പോയി പുഴയിലും തോട്ടിലുമാണ് ചിലരൊക്കെ എത്തുന്നത്. മഴക്കാലത്താണ് കൂടുതലും ഇതുപോലെയുളള അബദ്ധങ്ങൾ സംഭവിക്കുന്നത്. പല വഴികളിലും വെള്ളം കയറി കിടക്കുന്നത് കൊണ്ട് തന്നെ മുന്നിലുളളത് വഴിയോ പുഴയോ കുഴിയോ എന്ന് കണ്ടുപിടിക്കാന പ്രയാസമാണ്. ഇത്തരത്തിലുളള ഒരു സംഭവമാണ് കാസർഗോഡ് സംഭവിച്ചിരിക്കുന്നത്. രണ്ട് യുവാക്കൾ കാറിൽ സഞ്ചരിക്കവെ പുഴയിലേക്ക് കാർ വീണ് ഒഴുകിപോയി. സംഭവത്തിൻ്റെ വീഡിയോ വൈറലാണ്. എങ്ങനെയാണ് ഈ അപകടം സഭവിച്ചത് എന്ന് വിശദമായി അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
വാർത്ത മലയാളം ന്യൂസ് ആണ് തങ്ങളുടെ യൂട്യൂബ് ചാനലിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പുലർച്ചെയാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഗൂഗിൾ മാപ്പ് നോക്കി ബേത്തൂർപാറ-പാണ്ടി വനപാതയിലൂടെ സഞ്ചരിച്ചിരുന്ന അബ്ദുൾ റഷീദ്, എ തഷരീഫ് എന്നിവരാണ് പുഴയിൽ വീണത് . കാസർകോട് നിന്ന് കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങാടി മേഖലയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ഇവർ. യാത്ര പുലർച്ചെ ആയിരുന്നത് കൊണ്ട് തന്നെ ഗൂഗിൾ മാപ്പ് കാണിക്കുന്നത് നോക്കിയായിരുന്നു യാത്ര.

ഒരു വെളളക്കെട്ടിലൂടെ സഞ്ചരിച്ചു വരവേ മുന്നിൽ ഒരു പാലമുണ്ടെന്ന് ഇവർ അറിഞ്ഞില്ല. അതോടൊപ്പം തന്നെ പാലത്തിന് കൈവരികളുമില്ലായിരുന്നു.അപകടം സംഭവിച്ചു എന്ന് മനസിലാക്കുന്നതിന് മുൻപ് തന്നെ വാഹനം പുഴയിലേക്ക് മറിയുകയായിരുന്നു. ഒഴുക്കിൽപ്പെട്ട കാർ 150 മീറ്ററോളം ഒഴുകി ചെറിയ ബോട്ടിൽ കുടുങ്ങി കിടക്കുകയായിരുന്നു. യാത്രക്കാരനും ഡ്രൈവറും കാറിൻ്റെ ഡോറിലുടെ പുറത്തേക്ക് ചാടുകയായിരുന്നു. നദിയുടെ നടുവിൽ ചില കുറ്റിച്ചെടികളും മരങ്ങളും ഉള്ള ഒരു ഭാഗത്തെ പിടിച്ചു കിടക്കുകയായിരുന്നു.
രക്ഷാപ്രവർത്തകരും നാട്ടുകാരും ഉടൻ സ്ഥലത്തെത്തി, ഒരു മണിക്കൂറിനുള്ളിൽ ആളുകളെ പുറത്തെടുത്തു. സംഭവസ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ അകലെ കാർ പിന്നീട് കണ്ടെത്തുകയും ചെയ്തു. അപകടമുണ്ടായ പാലത്തിന് നല്ല പഴക്കമുണ്ട്. അധികം ഉയരമില്ലാത്തത് കൊണ്ട് തന്നെ, മഴക്കാലത്ത് നദിയിലെ ജലനിരപ്പ് ഉയരുമ്പോൾ പാലം വെള്ളം കയറി തിരിച്ചറിയാന സാധിക്കാത്ത രീതിയിലാകുന്നത് പതിവാണ്.

നാലുവർഷം മുൻപാണ് അധികൃതർ പുതിയ പാലം നിർമിച്ചത്. ഈ റൂട്ട് അപ്‌ഡേറ്റ് ചെയ്യാത്തതിനാൽ ഗൂഗിൾ മാപ്പിൽ കാണിക്കില്ല. പ്രദേശത്തുനിന്നുള്ളവരല്ലാത്ത ആളുകൾ ഇതുമൂലം കുടുങ്ങിപ്പോകുകയോ പ്രശ്‌നങ്ങളിൽ അകപ്പെടുകയോ ചെയ്യാറുണ്ട്. കാറിലുണ്ടായിരുന്ന രണ്ട് പേർക്കും ഈ അപകടത്തിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിങ്ങൾ ഒരു പുതിയ സ്ഥലത്തേക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ, റൂട്ടിനെക്കുറിച്ച് പരിചിതമല്ലെങ്കിൽ, മാപ്പുകൾ അന്ധമായി പിന്തുടരുന്നതിന് പകരം വഴിയിലുള്ള നാട്ടുകാരോട് ചോദിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്.
വഴിയിൽ ആരെയും ചോദിക്കാൻ നിങ്ങൾ കണ്ടെത്തുന്നില്ലെങ്കിൽ, മാപ്പുകൾ അന്ധമായി പിന്തുടരുന്നതിന് മുമ്പ് ശ്രദ്ധാപൂർവം വാഹനമോടിക്കുകയും പരിസരം പരിശോധിക്കുകയും ചെയ്യുക. ഗൂഗിൾ മാപ്‌സ് ഉപയോഗിച്ച് ആളുകൾക്ക്അബദ്ധം പറ്റുന്നത് ഇതാദ്യത്തെ കഥയല്ല. അടുത്തിടെ, ഫോർഡ് എൻഡവറിൽ യാത്ര ചെയ്ത ഒരു കുടുംബം പുഴയിലേക്ക് വീണിരുന്നു. ഹൈദരാബാദിൽ നിന്നുള്ള കുടുംബം യാത്രയുടെ ഭാഗമായി മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുന്നതിനിടയ്ക്ക് കോട്ടയം ജില്ലയിലായിരുന്നു അപകടത്തിൽപ്പെട്ടത്.

രാത്രികാലങ്ങളിൽ ഗൂഗിൾമാപ്പിനെ ആശ്രയിക്കുക അല്ലാതെ വേറെ വഴിയില്ല. എപ്പോഴും മാപ്പ് ശരിയാകണമെന്നില്ലല്ലോ. മുൻപ് പറഞ്ഞത് പോലെ വെള്ളത്തിൽപ്പെട്ട് പോയ പാലത്തിൻ്റെ കാര്യം പറഞ്ഞത് പോലെ വഴികളിൽ എന്തെങ്കിലും മാറ്റം വന്നാൽ അത് ചിലപ്പോൾ ഗൂഗിൾ അപ്ഡേറ്റ് ചെയണമെന്നില്ല. അത് കൊണ്ട് പകൽ സമയങ്ങളിൽ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുമ്പോൾ പ്രദേശവാസികളോട് ഒരു അഭിപ്രായം ചോദിക്കുന്നത് വളരെ നല്ലതായിരിക്കും.
കാരണം എപ്പോഴും നമ്മൾക്ക് ടെക്നോളജിയെ ആശ്രയിച്ച് ജീവിക്കാൻ സാധിക്കില്ലല്ലോ. ചിലപ്പോൾ കിലോമീറ്റർ പറയാൻ പ്രദേശവാസികൾക്ക് കഴിയില്ല എങ്കിലും വാഹനം പോകുന്ന വഴിയാണോ അല്ലയോ എന്ന് കൃത്യമായി പറയാൻ സാധിക്കും.നിങ്ങൾക്ക് എപ്പോഴെങ്കിലും ഇതുപോലെയുളള അപകടങ്ങളോ അബദ്ധങ്ങളോ സംഭവിച്ചിട്ടുണ്ടോ. എഹ്കിൽ അത് ഞങ്ങളുമായി പങ്കുവയ്ക്കാൻ മറക്കരുതേ. നിങ്ങളുടെ അനുഭവങ്ങൾ മറ്റുളളവർക്ക് ഒരു പാഠമായിരിക്കും.


Click it and Unblock the Notifications








