കാര്‍ റിമോട്ട് തലയോടു ചേര്‍ത്താല്‍ റെയ്ഞ്ച് ഇരട്ടിക്കും (?)
കാറിന്റെ റിമോട്ട് മനുഷ്യന്റെ തലയോടിനോടു ചേര്‍ത്തു വെച്ചാല്‍ അതിന്റെ റെയ്ഞ്ച് ഇരട്ടിയാകുമെന്ന് ഒരു മിത്ത് പ്രചാരത്തിലുണ്ട്. കാറുകളെ സംബന്ധിച്ചുള്ള നിരവധി മിത്തുകളിലൊന്ന് എന്നേ ഇതെക്കുറിച്ച് കരുതിയിരുന്നുള്ളു. എന്നാല്‍ ടോപ്ഗിയറിന്റെ ജെരെമി ക്ലാര്‍ക്‌സണ്‍ ഇത് ഒരു എക്സ്പരിമെന്റിലൂടെ ശരിയാണെന്ന് 2007ല്‍ കാണിച്ചു തന്നപ്പോള്‍ അന്തം വിട്ടുപോയി. സംഗതി സത്യമായിരുന്നോ?
ടോപ്ഗിയര്‍ അപ്‌ലോഡ് ചെയ്ത പ്രസ്തുത വീഡിയോ ആണ് താഴെ. ഇതിന്റെ കാര്യകാരണങ്ങളെക്കുറിച്ച് എനിക്ക് വേണ്ടത്ര പിടിയില്ല. (നമ്മളീ പോളിടെക്‌നിക്കിലൊന്നും....). ഇതെക്കുറിച്ച് എന്തെങ്കിലും അറിവുള്ളവര്‍ താഴെ കമന്റ് ചെയ്ത് സഹായിക്കണമെന്ന് അപേക്ഷിക്കുന്നു. അറിയാന്‍ ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ട്.


Click it and Unblock the Notifications








