ജർമനിയിലും വാഹന വിപണിക്ക് കണ്ടകശനിയാണോ, ഇവി ആർക്കും വേണ്ടെന്ന് റിപ്പോർട്ടുകൾ

ഇന്ത്യയിലെ വാഹന വിപണി പോലെ തന്നെ ലോകത്തിൻ്റെ പല രാജ്യങ്ങളിലെ വാഹന വിപണികളിലും വിൽപ്പന കൂടിയും കുറഞ്ഞും നിൽക്കും. പുറത്ത് വരുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജർമ്മനിയിലെ പുതിയ കാർ വിൽപ്പന കഴിഞ്ഞ മാസങ്ങൾക്കുളളിൽ ആദ്യമായി ഒക്ടോബറിൽ നേരിയ തോതിൽ ഉയർന്നിരിക്കുകയാണ്, എന്നാൽ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ വാഹന വിപണിയിൽ കഴിഞ്ഞ മാസം 231,992 പുതിയ കാറുകൾ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു, അതായത് മുൻവർഷത്തേക്കാൾ ആറ് ശതമാനമാണ് വർധനവ് ഉണ്ടായിരിക്കുന്നത്.

ജൂണിന് ശേഷം വർധനവ് കാണിച്ചത് കഴിഞ്ഞ മാസമാണ്, വാണിജ്യ വാഹനങ്ങളുടെ ഉയർന്ന വിൽപ്പനയാണ് ഇതിന് കാരണമായിരിക്കുന്നത്, ഇത് ഏകദേശം 10 ശതമാനം ആണ് ഉയർന്നിരിക്കുന്നത്, അതേസമയം പുതിയ സ്വകാര്യ രജിസ്ട്രേഷനുകൾ 2.5 ശതമാനം കുറഞ്ഞിട്ടുമുണ്ട്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കഴിഞ്ഞ വർഷം സർക്കാർ സബ്‌സിഡികൾ ഘട്ടം ഘട്ടമായി നിർത്തലാക്കിയതിനെത്തുടർന്ന് മാസങ്ങളായി ഇടിവ് നേരിടുന്നുണ്ടായിരുന്നു. ഇതോടെ അഞ്ച് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2025-ൽ പ്രാബല്യത്തിൽ വരുന്ന യൂറോപ്യൻ യൂണിയൻ എമിഷൻ മാനദണ്ഡങ്ങൾ കർശനമാക്കാൻ നിർമ്മാതാക്കൾ മത്സരിക്കുന്നത് കൊണ്ട് തന്നെ വില ഗണ്യമായി കുറയാൻ സാധ്യതയുള്ളതിനാൽ അടുത്ത വർഷം ഇവി വിൽപ്പന ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്പിലുടനീളമുള്ള വാഹന നിർമ്മാതാക്കൾ ദുർബലമായ ആഭ്യന്തര, വിദേശ ഡിമാൻഡ് മുതൽ ഉയർന്ന ഉൽപ്പാദനച്ചെലവ് വരെയുള്ള വെല്ലുവിളികളാണ് ഉയർന്നിരിക്കുന്നത്.

ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിപണി ഉയർത്തിക്കൊണ്ട് വരുവാനും മലിനീകരണം കുറയ്ക്കുന്നതിനും ഒരുപാട് നടപടികൾ കൊണ്ടുവന്നിട്ടുണ്ട്. സ്ക്രാപ്പേജ് പോളിസി പോലും ഇതിൻ്റെ ഭാഗമാണ് എന്നേ പറയാൻ കഴിയു. പരിസ്ഥിതിയെ സഹായിക്കുന്നതിനും പുതിയ വാഹനങ്ങളുടെ ആവശ്യം വർധിപ്പിക്കുന്നതിനുമാണ് വാഹന സ്ക്രാപ്പേജ് പോളിസിക്ക് കൂടുതൽ മുൻഗണന കൊടുക്കുന്നത്. പഴയതും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങളുള്ളവർക്ക് അവരുടെ വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യാനും അതിനുശേഷം പ്രത്യേക ആനുകൂല്യങ്ങളും ഓഫറുകളുമായി പുത്തൻ വാഹനം വാങ്ങാൻ സാധിക്കുന്നു.

കാലപ്പഴക്കമുള്ള എല്ലാ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെയും രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് വകുപ്പ് കഴിഞ്ഞ വർഷം തന്നെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നതാണ്. ഇതുവരെ, കാലപ്പഴക്കമെത്തിയ 53,78,514 ഡീസല്‍, പെട്രോള്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയിട്ടുണ്ട്. ഇതില്‍ 80,000 വാഹനങ്ങളും സര്‍ക്കാർ ഉടമസ്ഥതയിലുളള വാഹനങ്ങളാണ് എന്നതാണ് പ്രത്യേകത. ഫിറ്റ്നസ് സർട്ടിഫിക്കേഷൻ നേടുന്നതിൽ പരാജയപ്പെടുകയോ അനുയോജ്യമല്ലെന്ന് കണ്ടെത്തുകയോ ചെയ്താൽ, വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും.

പഴയ വാഹനങ്ങൾ ഒഴിവാക്കി വാങ്ങുന്ന വാഹനങ്ങൾക്ക് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും (യുടി) റോഡ് നികുതിയിൽ 25 ശതമാനം വരെ നികുതി ഇളവ് നൽകുമെന്ന് കേന്ദ്ര സർക്കാർ നയം വ്യക്തമാക്കുന്നു. 100 ബില്യണിലധികം രൂപയുടെ (1.3 ബില്യൺ ഡോളർ) പുതിയ നിക്ഷേപം ആകർഷിക്കാനും ലോഹങ്ങൾക്കായി രാജ്യം മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് തടയാനും പദ്ധതി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

വാഹനങ്ങൾ സ്‌ക്രാപ്പുചെയ്യുന്നതിന് മുമ്പ് ലോക്കൽ പോലീസുമായി വാഹനങ്ങളുടെ റെക്കോർഡ് പരിശോധിക്കാൻ ആർ‌വി‌എസ്‌എഫിന് ആവശ്യമില്ലെന്ന് മന്ത്രാലയം അറിയിച്ചു. രജിസ്ട്രേഷൻ റദ്ദാക്കൽ പ്രക്രിയ ഇപ്പോൾ കൂടുതൽ ലളിതമാക്കുകയും ഡിജിറ്റലൈസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പഴയതും അനുയോജ്യമല്ലാത്തതുമായ വാഹനങ്ങൾ നിരത്തിലിറക്കി പകരം ആധുനികവും പുതിയതുമായ വാഹനങ്ങൾ നിരത്തിലിറക്കാനുള്ള സർക്കാരിൻ്റെ പദ്ധതിയാണിത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, November 6, 2024, 20:32 [IST]
English summary
Car sales in germany rose slightly in october reason behind this
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X