KEY തിരിച്ചിട്ടും കാർ സ്റ്റാർട്ട് ആകുന്നില്ലേ? കാരണം ഇതാകാം കേട്ടോ
കാറിന്റെ സ്റ്റാർട്ടർ എന്ന് എല്ലാവരും കേട്ടിട്ടുണ്ടാകുമല്ലോ. അതൊരു ചെറിയ പാർട്സായി തോന്നാമെങ്കിലും, എൻജിൻ പ്രവർത്തനം ആരംഭിക്കാൻ ഏറ്റവും നിർണായകമായ ഭാഗങ്ങളിലൊന്നാണ് അത് എന്ന് ആദ്യ മനസിലാക്കുക. സ്റ്റാർട്ടർ തകരാറിലായാൽ കാർ സ്റ്റാർട്ട് ആകില്ല എന്നതാണ് ആദ്യ ലക്ഷണം. എന്നാൽ പലരും ഇത് ബാറ്ററി പ്രശ്നമെന്ന് തെറ്റിദ്ധരിച്ച് അവഗണിക്കാറാണ് പതിവ്. പിന്നീട് കൂടുതൽ ചെലവേറിയ റിപെയറുകളിലേക്ക് നയിച്ചേക്കാം. സ്റ്റാർട്ടർ മോട്ടോർ ബാറ്ററിയിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് എൻജിൻ ക്രാങ്ക് ചെയ്യുകയാണ് ചെയ്യുന്നത്. ഇത് പ്രവർത്തിക്കാതായാൽ, കീ തിരിക്കുകയോ സ്റ്റാർട്ട് ബട്ടൺ അമർത്തുകയോ ചെയ്താലും എൻജിൻ സ്റ്റാർട്ടാവാതെ ചിലപ്പോൾ "ക്ലിക്ക്" എന്ന ശബ്ദം മാത്രം കേൾക്കും.
ഒരു വാഹനം സ്റ്റാർട്ട് ആവാതിരിക്കുമ്പോൾ തന്നെ നമ്മുടെ ആത്മവിശ്വാസം തന്നെ നശിക്കും. യാത്രയ്ക്കായി തയ്യാറായിരിക്കെ കാർ സ്റ്റാർട്ട് ആകാത്തത് വലിയ മാനസിക സമ്മർദ്ദമാരിക്കും സൃഷ്ടിക്കുക. പ്രത്യേകിച്ച് ഓഫീസ് സമയങ്ങളിലോ യാത്രക്കിടയിലോ സംഭവിച്ചാൽ, ഇത് വലിയ അസൗകര്യങ്ങളിലേക്കും സമയനഷ്ടത്തിലേക്കും നയിക്കും.

പലപ്പോഴും സ്റ്റാർട്ടറിലെ കാർബൺ ബ്രഷുകൾ, സോളിനോയ്ഡ്, അല്ലെങ്കിൽ ഗിയർ സംവിധാനങ്ങളാണ് തകരാറിലാകുന്നത്. ഇത് കാലക്രമേണ സംഭവിക്കുന്നതിനാൽ, കാർ ചിലപ്പോൾ സ്റ്റാർട്ട് ആകുകയും ചിലപ്പോൾ ആകാതിരിക്കുകയും ചെയ്യും. ഈ ഘട്ടത്തിൽ പ്രശ്നം തിരിച്ചറിയാതെ തുടർന്നാൽ, സ്റ്റാർട്ടർ പൂർണ്ണമായും പ്രവർത്തനരഹിതമാകുകയും റിപ്പയറങ്ങിന് ചിലവ് വർധിക്കുകയും ചെയ്യും.
സ്റ്റാർട്ടർ തകരാറിലായിട്ടും നിരന്തരം സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നത് ബാറ്ററി തകരാറിലാവാൻ ഇടയാക്കുമെന്ന് പ്രത്യേകം ഓർക്കണേ. പല ഡ്രൈവർമാരും സ്റ്റാർട്ടർ പ്രശ്നം ബാറ്ററി പ്രശ്നവുമായിട്ടാണ് കരുതുന്നതെന്ന് ഞാൻ ആദ്യമേ പറഞ്ഞിരുന്നുവല്ലോ, എന്നാൽ പുതിയ ബാറ്ററിയുണ്ടായിട്ടും കാർ സ്റ്റാർട്ട് ആകുന്നില്ലെങ്കിൽ സ്റ്റാർട്ടർ തകരാറിലാണെന്ന് തന്നെ സംശയിക്കാം. ജംപ്-സ്റ്റാർട്ട് ചെയ്താലും പ്രശ്നം ആവർത്തിക്കുന്നുവെങ്കിൽ, സ്റ്റാർട്ടർ പരിശോധിക്കണം.

മോഡേൺ കാറുകളിൽ പുഷ് ബട്ടൺ സ്റ്റാർട്ട് സംവിധാനമായത് കൊണ്ട് തന്നെ സ്റ്റാർട്ടർ തകരാറിലായാൽ കാർ പൂർണമായും ഒരു ഡെഡ് ആയ അവസ്ഥയിലേക്ക് പോകും. അങ്ങനെ ഉളളപ്പോൾ വാഹനം ഫ്ലാറ്റ് ബെഡ് ട്രക്കിൽ TOW ചെയ്ത് പോകേണ്ടി വരുന്നു. വലിയ തുരക്കിലോ സിഗ്നലിലോ വച്ച് വാഹനം ഓഫ് ആയി പോയാൽ പിന്ന സ്റ്റാർട്ട് ആവില്ല എന്നതാണ് മറ്റൊരു പ്രശ്നം.
സ്റ്റാർട്ടറിന് സംഭവിക്കുന്ന ചെറിയ തകരാറുകൾ റിപെയർ ചെയ്യാവുന്നതാണ്. എന്നാൽ പൂർണ്ണമായി കത്തിപ്പോയ സ്റ്റാർട്ടർ മാറ്റുക മാത്രമാണ് സുരക്ഷിതമായ മാർഗം. വൈകാതെ ഇത് ചെയ്താൽ മറ്റ് പാർട്സുകൾക്ക് കൂടി തകരാർ സംഭവിക്കാതിരിക്കും എന്നതാണ് പ്രധാന കാര്യം. ശരിയായ ബാറ്ററി പരിപാലനം, അനാവശ്യമായ നീണ്ട ക്രാങ്കിംഗ് ഒഴിവാക്കൽ, ശരിയായ സമയത്ത് പരിശോധന എന്നിവ സ്റ്റാർട്ടറിന്റെ ആയുസ്സ് കൂട്ടും. ചെറിയ ലക്ഷണങ്ങൾ കണ്ടാൽ തന്നെ പരിശോധിക്കുന്നത് ബുദ്ധിമുട്ടുകളും വലിയ ചെലവുകളും ഒഴിവാക്കാനുള്ള ഏക മാർഗം.

പെട്രോള്‍ കാറില്‍ സ്പാര്‍ക്ക് പ്ലഗ് മുഖേനയാണ് എഞ്ചിനില്‍ ജ്വലനപ്രക്രിയ നടക്കുന്നത്. എഞ്ചിനില്‍ സിലിണ്ടറിന്റെ അടച്ച അഗ്രഭാഗത്തുള്ള വാല്‍വിലുടെ ഇന്ധനവും വായുവും കലര്‍ന്ന മിശ്രിതം സിലിണ്ടറിനും പിസ്റ്റണിനും ഇടയിലുള്ള ഭാഗത്തേക്ക് എത്തുന്നു. സ്പാര്‍ക്ക് പ്ലഗാണ് ഈ മിശ്രിതത്തെ കത്തിക്കുന്നത്. അതിനാല്‍ സ്പാര്‍ക്ക് പ്ലഗിലുണ്ടാകും തകരാര്‍ കാറിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താൻ കാരണമാകും. ഇത് ഓർമയിൽ സൂക്ഷിക്കുന്നത് ഗുണം ചെയ്യും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








