കൈവിട്ട കളി; സ്റ്റണ്ടിങ്ങിനിടെ സാൻട്രോയും ടാറ്റ സഫാരിയും കൂട്ടിയിടിച്ചു
ചെറുപ്പക്കാർക്ക് ഏറ്റവും താൽപ്പര്യമുളള ഒരു കാര്യമാണ് കാർ സ്റ്റണ്ടിങ്ങ്, കാർ മാത്രമല്ല ബൈക്കും. പക്ഷേ പലപ്പോഴും സ്റ്റണ്ടിങ്ങ് ചെന്നവസാനിക്കുന്നത് അപകടത്തിലാണ്. ഇപ്പോൾ വൈറലായിരിക്കുന്നത് അത്തരത്തിലൊരു സ്റ്റണ്ടിങ്ങ് വീഡിയോ ആണ്. ഹ്യുണ്ടായി സാൻട്രോയും ടാറ്റ സഫാരിയും കൂട്ടിയിടിക്കുന്നതാണ് വീഡിയോ. ഡ്രിഫ്റ്റ് ചെയ്തപ്പോൾ വാഹനങ്ങളുടെ നിയന്ത്രണം നമ്മുടെ കൈയിൽ അല്ല. ഹ്യുണ്ടായി സാൻട്രോ ഉടമ തന്നെയാണ് വീഡിയോ പങ്ക് വച്ചത്.
വീഡിയോയുടെ ആദ്യ ഭാഗത്തിൽ രണ്ട് വാഹനങ്ങളും ചെളി നിറഞ്ഞ ഒരു പ്രദേശത്ത് അധികനേരം വാഹനങ്ങൾ ഡ്രിഫ്റ്റ് ചെയ്യുന്നതാണ് കാണാന സാധിക്കുന്നത്. എന്നാൽ അതിന് ശേഷം രണ്ട് വാഹനങ്ങളും കൂട്ടിയിടിക്കുകയാണ്. അപകടത്തിൽ ആർക്കും പരിക്കില്ല എങ്കിലും സാൻട്രോയുംടെ മുൻവശം പൂർണമായും തകർന്നിരിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. സ്റ്റണ്ടിങ്ങും ഒരിക്കലും കുട്ടികളിയല്ല. വാഹനത്തെ പരമാവധി പെർഫോമൻസിലേക്ക് എത്തിക്കുമ്പോൾ വാഹനം നിയന്ത്രിക്കാനും കൂടെ സാധിക്കണം.

അഭ്യാസപ്രകടനം ആരംഭിക്കുമ്പോൾ വാഹനം ഇടിക്കുന്ന കാര്യം നമ്മൾ ഓർക്കില്ലായിരിക്കാം, പക്ഷേ ഒരു അപകടം സംഭവിച്ചതിന് ശേഷം അതിനെ പറ്റി സങ്കടപ്പെട്ടിട്ട് കാര്യമില്ലല്ലോ. എന്തായാലും രണ്ട് വാഹനങ്ങളുടെയും വേഗത അധികമല്ലാത്തതിനാൽ ആർക്കും പരിക്കില്ല. ഇത്തരം അഭ്യാസപ്രകടനങ്ങൾ റോഡുകളിൽ കാണിക്കുമ്പോഴാണ് മോട്ടോർ വാഹന വകുപ്പിൻ്റെ ശ്രദ്ധയിൽപ്പെടുന്നതും ചലാൻ ലഭിക്കുന്നതും.
നിങ്ങൾക്ക് സ്റ്റണ്ടിങ്ങ് ചെയ്യണം എന്ന ആഗ്രഹമുണ്ടെങ്കിഷൽ അത് റോഡിലല്ല ചെയ്യേണ്ടത്. പകരം നിങ്ങൾക്ക് വീഡിയോ റെക്കോർഡ് ചെയ്യുവാനും പരിശീലിക്കുവാനും അതാത് സ്ഥലങ്ങളുണ്ട്. ഉദാഹരണത്തിന് ഫാം ഹൗസുകൾ, റേസിങ്ങ് ട്രാക്കുകൾ എന്നീ സ്ഥലങ്ങളിൽ വേണം ചെയ്യാൻ. അതാകുമ്പോൾ പൊതുജനങ്ങൾക്ക് ഒരു തരത്തിലുളള അപകടം ഉണ്ടാകില്ല.

അത് മാത്രമല്ല എല്ലാ വഴികളിലും പ്രത്യേകിച്ച് മെട്രോപൊളിറ്റൻ നഗരങ്ങളിലെല്ലാം തന്നെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്യാമറകൾ ഉപയോഗിക്കുന്നുണ്ട്. ക്യാമറകൾ വെറുതേ വച്ചിരിക്കുന്നതാണ് എന്ന് വിചാരിക്കരുത്. എല്ലാവർക്കും ഒരു ധാരണയുണ്ട്, ആ ക്യാമറകൾ ഒന്നും പ്രവർത്തിക്കില്ല എന്ന്. ആ ചിന്ത വീട്ടിലേക്ക് ചലാൻ വരുമ്പോൾ മാറിക്കോളും. ക്യാമറകളിൽ പതിയുന്ന നിങ്ങളുടെ വാഹനത്തിൻ്റെ രജിസ്ട്രേഷൻ നമ്പർ ട്രാക് ചെയ്താണ് നിങ്ങൾക്ക് ചലാൻ ലഭിക്കുന്നത്.
അത് കൊണ്ടും തീർന്നില്ല നിങ്ങൾ പൊതുജനങ്ങളെ കാണിച്ച് വൈറലാകാനാണല്ലോ ഇതെല്ലാം കാണിക്കുന്നത്. നിങ്ങളുടെ അഭ്യാസപ്രകടനങ്ങൾ ഫോണിൽ റെക്കോർഡ് ചെയ്ത് അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമ്പോൾ അത് മോട്ടോർ വാഹന വകുപ്പിൻ്റെ ശ്രദ്ധയിൽപ്പെട്ടാലും നിങ്ങൾക്കെതിരെ നടപടി വരും. അത് കൊണ്ട് ഒരുപാട് വൈറലാവാൻ പോകാതിരിക്കുന്നതാണ് നല്ലത്.
എഐ ക്യാമറകൾ ഇത്തരത്തിലുളള നിയമലംഘനം മാത്രം കണ്ടുപിടിക്കാനല്ല, ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, ഓവർ ലോഡ് എന്നീ നിയമലംഘനങ്ങൾ കൂടെയാണ്. ഇന്ത്യൻ റോഡുകളിൽ അപകടങ്ങളുടെ നിരക്ക് വളരെ കൂടുതലാണ് എന്നാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്. ലോകത്തിലെ ഏറ്റവും മോശം ഡ്രൈവർമാരെ കണ്ടെത്തുന്നതിനുളള ഒരു സർവേയിൽ റാങ്കിങ്ങ് നോക്കിയാൽ നാലാം സ്ഥാനമാണ് ഇന്ത്യക്ക് ലഭിച്ചത്.
പല ഘടകങ്ങൾ വിലയിരുത്തിയാണ് പഠനം നടത്തിയിരിക്കുന്നത്. ട്രാഫിക്കുമായി ബന്ധപ്പെട്ട ബോധവൽക്കരണം, അപകടങ്ങളുടെ എണ്ണം, എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് വിദഗ്ദർ പറഞ്ഞിരിക്കുന്നത്. ലോകത്തെ എല്ലാ രാജ്യങ്ങളിലേയും ഇൻഷുറൻസ് കമ്പനികൾ തങ്ങളുടെ വിപണി താരതമ്യം നടത്താൻ മുഖവിലയ്ക്ക് എടുക്കുന്ന ഘടകങ്ങൾ കൂടിയാണ് ഇവ. ലോകത്തിലെ ഏറ്റവും നല്ല ഡ്രൈവർമാരും അത് പോലെ തന്നെ മോശം ഡ്രൈവേഴ്സ് എവിടെയാണ് ഉളളതെന്നും ഇൻഷുറൻസ് കമ്പനികൾ കണ്ടെത്തും.
ഇന്ത്യൻ റോഡുകളിൽ ഓരോ വർഷവും റോഡപകടങ്ങളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മദ്യപിച്ചുളള വാഹനമോടിക്കൽ, റോഡിൻ്റെ ഗുണനിലവാരം, അത് പോലെ സമൂഹമാധ്യമങ്ങളിലൂടെ റോഡുകളുടെ ശോചനീയാവസ്ഥ. അപകട മരണത്തിൻ്റെ എണ്ണം എന്നിവയെല്ലാമാണ് നിലവിൽ പഠനത്തിന് വേണ്ടി ആധാരമാക്കിയിരിക്കുന്നത്. റോഡപകടങ്ങളിലൂടെ മരണം സംഭവിക്കുന്നതിൻ്റെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ എന്ന് പറയാതിരിക്കാൻ കഴിയില്ല.
ഇന്ത്യയുടെ തലസ്ഥാന നഗരിയാണ് ഏറ്റവും കൂടുതൽ അപകടസാധ്യത ഉളള നഗരമായി പട്ടികയിൽ മുന്നിൽ. അപകടങ്ങൾ കൂടുതലും മെട്രോപൊളിറ്റൻ നഗരങ്ങളിലാണ് നടക്കുന്നത് എന്നാണ് പുതിയ പഠനത്തിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. തലസ്ഥാന നഗരി പട്ടികയിൽ മുന്നിലെത്തി നിൽക്കുമ്പോൾ രാജ്യത്തെ മറ്റ് നഗരങ്ങളുടെ അവസ്ഥയും പിന്നിലല്ല. ഹൈദരാബാദ്, ബംഗ്ലൂരു, മുംബൈ എന്നീ നഗരങ്ങളാണ് തലസ്ഥാന നഗരത്തിന് പിന്നിലായി പട്ടികയിലുളള സ്ഥലങ്ങൾ.


Click it and Unblock the Notifications








