Chinese App ഉപയോഗിച്ച് കാര്‍ മോഷണം; ലക്ഷ്യമിടുന്നത് ഇത്തരത്തിലുള്ള കാറുകള്‍

ഏതൊരു കാര്‍ ഉടമസ്ഥരുടെയും പേടി സ്വപ്‌നമായിരിക്കും തങ്ങളുടെ ഇഷ്ട കാര്‍ മോഷണം പോകുന്നത്. ആധുനിക കാറുകള്‍ പല നൂതന സാങ്കേതികവിദ്യകളുമായിട്ടാണ് വരുന്നതെങ്കിലും അതിനെ വെല്ലുന്ന കുരുട്ടു ബുദ്ധിയുമായാണ് കള്ളന്‍മാര്‍ ഇറങ്ങുന്നത്. ഉത്തര്‍ പ്രദേശിലെ ഗാസിയാബാസില്‍ ഇത്തരത്തില്‍ ഒരു ഹൈടെക് തസ്‌കര സംഘം പൊലീസ് പിടിയിലായി. ചൈനീസ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ചായിരുന്നു സംഘം കാറുകള്‍ മോഷ്ടിച്ചത്.

പ്രധാനമായും റോഡരികില്‍ നിര്‍ത്തിയിട്ട കാറുകള്‍ ആയിരുന്നു ഇവരുടെ ലക്ഷ്യം. വാഹന മോഷണ സംഘം ഇതിനോടകം നൂറിലേറെ കാറുകള്‍ കവര്‍ന്നതായാണ് പരാതി. വിജയനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ രാത്രിയില്‍ ഒരു സംഘം കാര്‍ മോഷണം നടത്തുന്നതായി വിവരം ലഭിക്കുകയായിരുന്നു. പട്രോളിങ്ങിനിടെ ഗാസിയാബാദ് സ്വദേശികളായ ഗൗരവ്, ഉമേഷ് എന്നിവര്‍ പൊലീസിന്റെ പിടിയിലായി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഹൈടെക് മോഷണത്തിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.

ghaziabad car theft chinese app

മികച്ച സുരക്ഷാ സംവിധാനങ്ങളുമായി വരുന്ന കാറുകള്‍ എങ്ങനെ മോഷണം പോകുന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരുന്നു അവര്‍ നല്‍കിയത്. 2019 മുതലാണ് ഈ സംഘം കാറുകള്‍ കവരാന്‍ തുടങ്ങിയത്. കാര്‍ മോഷ്ടിക്കാനായി ഇവര്‍ ഒരു ചൈനീസ് ആപ്പാണ് ഉപയോഗിച്ചത്. കാറിന്റെ എഞ്ചിന്‍ കണ്‍ട്രോള്‍ മൊഡ്യൂള്‍ (ECM) മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ചാണ് ഡിജിറ്റല്‍ ലോക്ക് ഇവര്‍ തുറന്നത്.

ഒരേ സഥലത്ത് ദിവസങ്ങളോളം പാര്‍ക്ക് ചെയ്ത കാര്‍ ഇവര്‍ പകല്‍ നോട്ടമിട്ട് വെക്കും. ശേഷം രാത്രിയില്‍ വ്യാജ താക്കോലിട്ട് കാറിന്റെ അകത്ത് കയറിപ്പറ്റും. ഇലക്ട്രിക് കണ്‍ട്രോള്‍ യൂണിറ്റ് ചൈനീസ് സോഫ്റ്റ്വെയറുമായി ബന്ധിപ്പിച്ചാണ് മോഷ്ടാക്കള്‍ വാഹനത്തിന്റെ നിയന്ത്രണം കൈക്കലാക്കുന്നത്. ഒരു കാറിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും വിവരങ്ങളും ഇസിഎമ്മിലാണ് രേഖപ്പെടുത്തി വെക്കുന്നത്. ഡിജിറ്റല്‍ ലോക്കും സ്‌റ്റോര്‍ ചെയ്തിരിക്കുന്നത് ഇവിടെയാണ്.

More from DriveSpark

car theft

സോഫ്റ്റ്വെയര്‍ വഴി ഇസിഎം ഹാക്ക് ചെയ്ത് സ്റ്റിയറിംഗ് ലോക്ക് അണ്‍ലോക്ക് ചെയ്ത് കാര്‍ സ്റ്റാര്‍ട്ട് ചെയ്താണ് മോഷ്ടാക്കള്‍ കടന്ന് കളയുന്നത്. അതിശയകരമെന്തെന്നാല്‍ ഈ പ്രവര്‍ത്തികള്‍ക്ക് ആകെ 2 മുതല്‍ 2.30 മിനിറ്റ് സമയം മാത്രമാണ് വേണ്ടി വരുന്നത്. പിടിയിലകപ്പെടാതിരിക്കാന്‍ കാറിന്റെ ജിപിഎസ് ഓഫ് ചെയ്താണ് കള്ളന്‍മാര്‍ കാര്‍ കടത്തുക. സംഘം ഇതുവരെ മോഷ്ടിച്ച കാറുകള്‍ നേപ്പാള്‍, ബിഹാര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ കൊണ്ടുപോയി വില്‍ക്കുകയാണ് ചെയ്തത്.

കൂടാതെ ഈ കാര്‍ വില്‍ക്കാനായി വ്യാജ ആര്‍സി ബുക്കും നമ്പര്‍ പ്ലേറ്റും ഇവര്‍ സംഘടിപ്പിക്കും. വാഹനം മോഷ്ടിക്കാന്‍ ഉപയോഗിക്കുന്ന ഇതേ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കാറിന്റെ വിവരങ്ങള്‍ എടുത്താണ് വ്യാജ ആര്‍സി തയാറാക്കുന്നത്. ശേഷം കാര്‍ യൂസ്ഡ് കാര്‍ വിപണിയില്‍ വില്‍ക്കുകയാണ് സംഘത്തിന്റെ പതിവ്. മോഷ്ടാക്കളുടെ മൊബൈലില്‍ നിന്ന് ഹാക്കിംഗിന് ഉപയോഗിച്ച സോഫ്റ്റ്‌വെയര്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

എവിടെ നിന്നാണ് സോഫ്റ്റ്‌വെയര്‍ കിട്ടിയതെന്ന് പൊലീസ് അന്വേഷിച്ചപ്പോള്‍ ഒരു നോയിഡ സ്വദേശിയാണ് ഇത് കൈമാറിയതെന്ന് സംഘം വെളിപ്പെടുത്തി. നോയിഡ സ്വദേശി ചൈനയില്‍ നിന്നാണ് ആപ്പ് വാങ്ങിയത്. നോയിഡ സ്വദേശിയെ പിടികൂടാന്‍ പൊലീസ് വലവിരിച്ചെങ്കിലും ഇയാള്‍ വിദഗ്ധമായി മുങ്ങി. ഇയാള്‍ വേറെ ചിലര്‍ക്കും ഈ സോഫ്റ്റ്‌വെയര്‍ വിറ്റതായാണ് സൂചന. അതിനാല്‍ തന്നെ ഇയാളെ പിടികൂടി ആപ്പുകള്‍ വീണ്ടെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

ബലേനോ, വാഗണ്‍ആര്‍ തുടങ്ങി 12 കാറുകള്‍ പിടിയിലായ സംഘത്തില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ പ്രധാനമായും മാരുതി കാറുകളാണ് മോഷ്ടിക്കുന്നത്. മഹീന്ദ്ര ഥാറടക്കമുള്ള കാറുകളും മുമ്പ് ഇവര്‍ കവര്‍ന്നിരുന്നു. ഈ ഹൈടെക് മോഷണത്തിന്റെ വാര്‍ത്ത ഉത്തരേന്ത്യയില്‍ വലിയ ഭീതി സൃഷ്ടിച്ചിട്ടുണ്ട്.നമ്മുടെ കാര്‍ മോഷണം പോയാല്‍ ആദ്യം ചെയ്യേണ്ട കാര്യം പൊലീസ് സ്‌റ്റേഷനില്‍ പോയി പരാതി നല്‍കുകയെന്നതാണ്.

car theft

നമ്മള്‍ ഉപയോഗിക്കുന്ന കാറിന് ഇന്‍ഷൂറന്‍സ് ഉണ്ടെന്ന കാര്യം നിങ്ങള്‍ ഉറപ്പ് വരുത്തണം. കാര്‍ മോഷണത്തെ കുറിച്ച് ഇന്‍ഷൂറന്‍സ് കമ്പനിയെ അറിയിക്കണം. ഇന്‍ഷൂറന്‍സ് ഉണ്ടെങ്കില്‍ നിങ്ങളുടെ കാര്‍ മോഷണം പോയാല്‍ നഷ്ടപരിഹാരം ലഭിച്ചേക്കാം. കാര്‍ മോഷണം പോകാതിരിക്കാന്‍ നമ്മള്‍ ശരിയായ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

രാത്രി സമയത്ത് കാര്‍ സുരക്ഷിതമായ ഇടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. തുറസ്സായ സ്ഥലത്തോ വീടിന് വെളിയിലോ പാര്‍ക്ക് ചെയ്യുമ്പോള്‍ സിസിടിവി ക്യാമറയുടെ നിരീക്ഷണമുണ്ടെന്ന് ഉറപ്പ് വരുത്തുക. അതുപോലെ തന്നെ സ്റ്റിയറിംഗ് ലോക്ക്, ഗിയര്‍ ലോക്ക്, വീല്‍ ലോക്ക് എന്നീ ഉപകരണങ്ങള്‍ വാങ്ങി ഇന്‍സ്റ്റാള്‍ ചെയ്യുന്നതും കാര്‍ മോഷണം തടയാന്‍ ഉപകരിക്കും.

Article Published On: Tuesday, April 11, 2023, 19:00 [IST]
English summary
Car theft using chinese app robbery gang arrested in ghaziabad tips to avoid robbery
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X