സേഫ്റ്റിയുടെ കാര്യത്തിൽ കേന്ദ്രം രണ്ടും കൽപ്പിച്ച് തന്നെ; പുത്തൻ ടെക്നോളജി ഉടൻ എത്തിയേക്കും

റോഡിലൂടെ വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ മറ്റ് വാഹനങ്ങളുമായി വിവരങ്ങൾ പരസ്പരം കൈമാറാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും സാധിച്ചാൽ റോഡിൽ സംഭവിക്കുന്ന അപകടങ്ങൾ പരമാവധി കുറയ്ക്കാൻ സാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

ഇതിനായി കാര്‍ ടു കാര്‍ കമ്യൂണിക്കേഷന്‍ വാഹനങ്ങളിൽ ഉൾപ്പെടുത്താൻ കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതിയാണ് നിര്‍ദേശം വച്ചിരിക്കുന്നത്. വെഹിക്കിൾ ടു വെഹിക്കിൾ കമ്യൂണിക്കേഷനുള്ള വാഹനങ്ങൾക്ക്, സുരക്ഷാ റേറ്റിങ്ങായ ബിഎന്‍സിഎപിയില്‍ ഉയർന്ന റേറ്റിങ് നൽകണമെന്നും വിവിദഗ്ധ സമിതിയുടെ നിർദേശമുണ്ട്.

സേഫ്റ്റിയുടെ കാര്യത്തിൽ കേന്ദ്രം രണ്ടും കൽപ്പിച്ച് തന്നെ; പുത്തൻ ടെക്നോളജി ഉടൻ എത്തിയേക്കും

കാര്‍ ടു കാര്‍ കമ്യൂണിക്കേഷന്‍ വഴി വാഹനങ്ങള്‍ക്ക് അവയുടെ വേഗം, ദൂരം, ദിശ തുടങ്ങിയ വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. അതുവഴി വാഹനാപകടങ്ങൾ കുറയ്ക്കാന്‍ സാധിക്കും. ഒന്നിനു പിറകേ മറ്റൊന്നായി വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും ഇതുവഴി ഒഴിവാക്കാനാവുമെന്നതാണ് ഏറ്റവും മികച്ച കാര്യം. അതുപോലെ അപകടത്തില്‍ പെട്ട വാഹനങ്ങളിലുള്ളവര്‍ക്ക് പെട്ടെന്ന് തന്നെ വൈദ്യസഹായം എത്തിക്കുന്നതിനും ഇത്തരം വിവര കൈമാറ്റങ്ങള്‍ ഉപകാരപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.

കാര്‍ ടു കാര്‍ കമ്യൂണിക്കേഷന്‍ നടപ്പിലാക്കണമെങ്കില്‍ പ്രധാനമായും വാഹന നിര്‍മാതാക്കള്‍ ആവശ്യമായ സാങ്കേതികവിദ്യയും ഉപകരണങ്ങളും തങ്ങളുടെ വാഹനങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതായി വരു, അത് എത്രത്തോളം പ്രായോഗികമായിരിക്കും എന്ന് പറയാൻ സാധിക്കില്ല, കാരണം അത് ഉൾപ്പെടുത്തിയാൽ വാഹനത്തിൻ്റെ വില കൂട്ടാൻ അവർ നിർബന്ധിതരായി തീരും.

സേഫ്റ്റിയുടെ കാര്യത്തിൽ കേന്ദ്രം രണ്ടും കൽപ്പിച്ച് തന്നെ; പുത്തൻ ടെക്നോളജി ഉടൻ എത്തിയേക്കും

സീറ്റ് ബെല്‍റ്റും എയര്‍ ബാഗും നിര്‍ബന്ധമായതു പോലെ ഭാവിയില്‍ കാര്‍ ടു കാര്‍ കമ്യൂണിക്കേഷനും നിര്‍ബന്ധമാക്കാനുള്ള സാധ്യതയാണ് ഈ വിദഗ്ധ സമിതിയുടെ നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നത്. രാജ്യത്തെ അപകടനിരക്ക് കുറയ്ക്കുക എന്നതാണ് കേന്ദ്രസർക്കാർ ചെയ്യേണ്ട ഏറ്റവും വലിയ കാര്യം. രാജ്യത്ത് കലാപങ്ങളിലൂടേയും, ഭീകരാക്രമണങ്ങളിലൂടേയും മരിക്കുന്നവരേക്കാൾ കൂടുതൽ പേർ റോഡപകടങ്ങളിലൂടെ മരിക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പ്രതിവർഷം അഞ്ച് ലക്ഷം അപകടങ്ങളാണ് രാജ്യത്ത് സംഭവിക്കുന്നത്, അതിൽ രണ്ട് ലക്ഷം പേർ മരിക്കുകയും മൂന്ന് ലക്ഷം പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു എന്നാണ് സർക്കാർ പറയുന്നത്. അപകടങ്ങൾ കാരണം രാജ്യത്തിൻ്റെ ജിഡിപിയിൽ കുറവ് വരുന്നത് സാമ്പത്തികപരമായ നഷ്ടം കൂടിയാണ്. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നത് റോഡ് എഞ്ചിനിയറിങ്ങിൽ വരുന്ന പാകപിഴകളാണ്.

ചിലവ് ലാഭിക്കാനായി ചില വിട്ടുവീഴ്ചകളൊക്കെ ചെയ്യുന്നതാണ് ഏറ്റവും വലിയ പിഴവായി കാണേണ്ടത്. ഫ്ല്ളൈ ഓവറുകളും അണ്ടർപാസുകളും ഒഴിവാക്കുന്നത് റോഡ് അപകടങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു എന്നതാണ് സത്യം. ഇതിനൊരു പരിഹാരം എന്ന നിലയിൽ പറയാൻ സാധിക്കുന്നത്, റോഡിൻ്റെ ഇൻഫ്രാസ്ട്രക്ച്ചർ, ഒരു അപകട സമയത്ത് എങ്ങനെ പ്രതികരിക്കണം, വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളും, റോഡിലൂടെ സുരക്ഷിതമായി യാത്ര ചെയ്യുന്നതിനുളള അവബോധവും, ട്രാഫിക് നിയമങ്ങളും പാലിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

മറ്റൊരു പ്രധാന കാര്യം എന്ന് പറയുന്നത് സർക്കാർ മാത്രം വിചാരിച്ചാൽ അപകടം കുറയില്ല, അതിന് ജനങ്ങൾ കൂടെ മനസ് വെച്ചാലേ നടക്കൂ. അമിതവേഗവും, അശ്രദ്ധയോടെ ഉളള ഡ്രൈവിങ്ങുമാണ് ഏറ്റവും വലിയ പ്രശ്നം. ഇന്ത്യൻ റോഡുകളിൽ ഓരോ വർഷവും റോഡപകടങ്ങളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മദ്യപിച്ചുളള വാഹനമോടിക്കൽ, റോഡിൻ്റെ ഗുണനിലവാരം, അത് പോലെ സമൂഹമാധ്യമങ്ങളിലൂടെ റോഡുകളുടെ ശോചനീയാവസ്ഥ.

അപകട മരണത്തിൻ്റെ എണ്ണം എന്നിവയെല്ലാമാണ് നിലവിൽ പഠനത്തിന് വേണ്ടി ആധാരമാക്കിയിരിക്കുന്നത്. റോഡപകടങ്ങളിലൂടെ മരണം സംഭവിക്കുന്നതിൻ്റെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ എന്ന് പറയാതിരിക്കാൻ കഴിയില്ല. കേരളത്തിൽ അത് കൊണ്ടാണ് എഐ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. 675 എഐ ക്യാമറകൾ, 25 പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തന സജ്ജമായിരിക്കുന്നത്.

ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. ആദ്യത്തേത് സീറ്റ് ബെൽറ്റും, ഹെൽമറ്റും ധരിക്കാതെയുള്ള യാത്രയാണ്. മുൻ സീറ്റുകളിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. അല്ലെങ്കിൽ അത് ക്യാമറ കണ്ടെത്തി പിഴയടിക്കും. രണ്ടാമതായി ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര. മൂന്ന് വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോണ്‍ ഉപയോഗം, റെഡ് ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിംഗ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം എന്നിവയാണ് നിയമലംഘങ്ങൾ.

More from DriveSpark

Article Published On: Friday, October 20, 2023, 14:26 [IST]
English summary
Car to car communication for increasing safety recommended by expert committee
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X