സ്ക്രാപ്പേജ് പോളിസി കിടിലൻ പണി തന്നെ; വണ്ടി കൊണ്ടുപോകുന്ന വീഡിയോ വൈറൽ
വായു മലിനീകരണ കുറയ്ക്കുന്നതിനായിട്ടാണ് ദില്ലി സർക്കാർ സ്ക്രാപ്പിങ്ങി പോളിസിക്ക് കൂടുതൽ ഊന്നൽ കൊടുക്കുകയും നിയമം നടപ്പിലാക്കുകയും ചെയ്തത്. 15 വർഷത്തിലധികം പഴക്കമുള്ള പെട്രോൾ കാറുകളും 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ കാറുകളും ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് ദേശീയ ഹരിത ട്രൈബ്യൂണൽ നടപ്പാക്കിയ നിയമം വാഹനപ്രേമികളെ കുറച്ചൊന്നുമല്ല നിരാശരാക്കിയത്.
എന്നാൽ ഈ നിയമത്തിൻ്റെ പിടിയിൽ അകപ്പെട്ടിരിക്കുന്നത് രാഷ്ട്രീയ നിരീക്ഷകനും, സെലിബ്രിറ്റിയുമായ തെഹ്‌സീൻ പൂനവല്ലയാണ്. അദ്ദേഹത്തിന്റ 15 വർഷം പഴക്കം ചെന്ന ഹോണ്ട സിആർവി ഡൽഹി ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥർ സ്ക്രാപ്പിങ്ങിനായി കൊണ്ടുപോകുന്ന വീഡിയോ ഇപ്പോൾ വൈറലാണ്. പെട്രോൾ സിആർ-വി 15 വർഷം പഴക്കമായപ്പോൾ മുതൽ ഉപയോഗിക്കുന്നില്ല എന്നും എന്നാൽ വികാരപരമായ കാരണങ്ങളാൽ അത് വിൽക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നുവെന്നുമാണ് അദ്ദേഹം അറിയിച്ചത്.

സ്ക്രാപ്പേജ് പോളിസി നിലവിൽ നന്നത് മുതൽ തൻ്റെ കാർ ഉപയോഗിക്കാതെ വാഹനത്തിന്റെ ബാറ്ററി ഊരി മാറ്റി വയക്കുകയും ചെയ്തതാണ്. എന്നാൽ നിയമത്തിൻ്റെ ബലത്തിൽ ഉദ്യോഗസ്ഥർ വന്ന് വാഹനം ഒട്ടും മര്യാദയില്ലാതെ എടുത്തുകൊണ്ട് പോകുകയും വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തുവെന്നാണ് തെഹ്സീൻ തൻ്റെ ട്വിറ്ററിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
2023 ഏപ്രിൽ മുതൽ, ഡൽഹി ഗതാഗത വകുപ്പ്, ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ, ഡൽഹി ട്രാഫിക് പോലീസ് എന്നിവ കോളനികളിലും മാർക്കറ്റുകളിലും സൊസൈറ്റികളിലും പാർക്ക് ചെയ്തിരിക്കുന്ന കാലപ്പഴക്കമുള്ള വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഡ്രൈവുകൾ നടത്തുന്നുണ്ട്. ഡൽഹി എൻസിആറിൽ കാലപ്പഴക്കം ചെന്ന വാഹനങ്ങൾ വലിച്ചെറിയുന്ന സംഭവങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, ദേശീയ ഹരിത ട്രൈബ്യൂണൽ സ്ഥാപിച്ച നിയമം അനുസരിച്ചാണ് ഈ നടപടികൾ നടക്കുന്നത്.

2021 ഓഗസ്റ്റിൽ സ്‍ക്രാപ്പിംഗ് നയം അവതരിപ്പിച്ചുകൊണ്ട് അയോഗ്യവും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കാനും സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനും ഈ നയം സഹായിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. 20 വർഷത്തില്‍ അധികം പഴക്കമുള്ള വ്യക്തിഗത വാഹനങ്ങളും 15 വർഷത്തില്‍ അധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും നിരത്തിൽ തുടരണമെങ്കിൽ ഫിറ്റ്‌നസ് പരിശോധന നടത്തണമെന്നാണ് ഈ നിയമം.
ഫിറ്റ്നസ് സർട്ടിഫിക്കേഷൻ നേടുന്നതിൽ പരാജയപ്പെടുകയോ അനുയോജ്യമല്ലെന്ന് കണ്ടെത്തുകയോ ചെയ്താൽ, വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും. പഴയ വാഹനങ്ങൾ ഒഴിവാക്കി വാങ്ങുന്ന വാഹനങ്ങൾക്ക് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും (യുടി) റോഡ് നികുതിയിൽ 25 ശതമാനം വരെ നികുതി ഇളവ് നൽകുമെന്ന് കേന്ദ്ര സർക്കാർ നയം വ്യക്തമാക്കുന്നു.
100 ബില്യണിലധികം രൂപയുടെ (1.3 ബില്യൺ ഡോളർ) പുതിയ നിക്ഷേപം ആകർഷിക്കാനും ലോഹങ്ങൾക്കായി രാജ്യം മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് തടയാനും പദ്ധതി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. വിലപിടിപ്പുള്ള ലോഹങ്ങൾ പുനരുപയോഗം ചെയ്യപ്പെടാത്തതിനാലും ഊർജ വീണ്ടെടുക്കൽ ശൂന്യമായതിനാലും ഇന്ത്യയിൽ എൻഡ് ഓഫ് ലൈഫ് വാഹനങ്ങൾ നിർത്തലാക്കുന്നത് നിലവിൽ ഉൽപ്പാദനക്ഷമമല്ലെന്ന് സര്‍ക്കാര്‍ പറയുന്നു.
രജിസ്‌ട്രേഡ് വെഹിക്കിൾ സ്‌ക്രാപ്പിംഗ് ഫെസിലിറ്റിക്ക് (ആർവിഎസ്‌എഫ്) ആവശ്യമായ സൈബർ സുരക്ഷാ സർട്ടിഫിക്കേഷനുകൾ ആവശ്യമില്ലെന്നാണ് റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്. വാഹനങ്ങൾ സ്‌ക്രാപ്പുചെയ്യുന്നതിന് മുമ്പ് ലോക്കൽ പോലീസുമായി വാഹനങ്ങളുടെ റെക്കോർഡ് പരിശോധിക്കാൻ ആർവിഎസ്‌എഫിന് ആവശ്യമില്ലെന്ന് മന്ത്രാലയം അറിയിച്ചു. രജിസ്ട്രേഷൻ റദ്ദാക്കൽ പ്രക്രിയ ഇപ്പോൾ കൂടുതൽ ലളിതമാക്കുകയും ഡിജിറ്റലൈസ് ചെയ്യുകയും ചെയ്തു.
ബിസിനസ്സ് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ട്രേഡ് സർട്ടിഫിക്കറ്റ് വ്യവസ്ഥ ലളിതമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി ഗതാഗത മന്ത്രാലയം പുതിയ നിയമങ്ങൾ വിജ്ഞാപനം ചെയ്തിരിക്കുകയാണ്. കാരണം, നിലവിലുള്ള ചട്ടങ്ങളിൽ ചില അപാകതകൾ കണ്ടത് കൊണ്ടാണ് പുതിയ ചട്ടങ്ങൾ ഇറക്കുന്നത്. "അതനുസരിച്ച്, രജിസ്റ്റർ ചെയ്യാത്തതോ താൽക്കാലികമായി രജിസ്റ്റർ ചെയ്യാത്തതോ ആയ വാഹനങ്ങളുടെ കാര്യത്തിൽ മാത്രമേ ട്രേഡ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളൂ എന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications








