സ്വാതന്ത്ര്യ പോരാളിയായ നേതാജിയുടെ കാർ വീണ്ടും നിരത്തിലേക്ക്...

By Praseetha

1941കാലഘട്ടങ്ങളിൽ ബ്രിട്ടീഷ്‌ക്കാരുടെ തടങ്കിലിൽ നിന്നും രക്ഷപ്പെടാൻ നേതാജി സുഭാഷ് ചന്ദ്രബോസ് ഉപയോഗിച്ചിരുന്ന കാർ പൂർവ്വസ്ഥിതിയിലാക്കി നിരത്തിലിറക്കാൻ ഒരുക്കുന്നു. നിർമാതാക്കളായ ഓഡി തന്നെയാണ് പുതുക്കിപണിയൽ എന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

കൊൽക്കത്തയിലുള്ള നേതാജിയുടെ തറവാട്ടുവീട്ടിൽ സൂക്ഷിച്ചിരുന്ന ഓഡി വാൻഡറർ കാറാണ് കമ്പനിയിപ്പോൾ പൂർവ്വസ്ഥിതിയിലാക്കുന്നത്. നേതാജിയുടെ കുടുംബാംഗങ്ങളാണ് ഇതിന് നേതൃത്വം വഹിക്കുന്നത്.

സ്വാതന്ത്ര്യ പോരാളിയായ നേതാജിയുടെ കാർ വീണ്ടും നിരത്തിലേക്ക്...

1941ൽ ബ്രിട്ടീഷ് സർക്കാർ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കിയപ്പോൾ അവിടെനിന്നും രക്ഷപ്പെടാനായിരുന്നു ഈ ജർമ്മൻ നിർമിത വാൻഡറർ സെഡാൻ ഉപയോഗിച്ചിരുന്നത്. കാൽവൽക്കാരുടെ കണ്ണുവെട്ടിച്ച് കൊൽക്കത്തയിൽ നിന്നു ജാർഖണ്ഢിലെ ഗോമോയിലേക്കായിരുന്നു നേതാജിയുടെ പലായനം.

സ്വാതന്ത്ര്യ പോരാളിയായ നേതാജിയുടെ കാർ വീണ്ടും നിരത്തിലേക്ക്...

ബിഎൽഎ 7169 എന്ന നമ്പർ കാറിൽ ബ്രിട്ടീഷ് തടങ്കലിൽ നിന്നും രക്ഷപ്പെട്ടുമ്പോൾ നേതാജിയുടെ മൂത്ത സഹോദരന്‍ ശരത്ത്ച്ചന്ദ്രബോസിന്റെ മകന്‍ ശിശിർ കുമാര്‍ ബോസായിരുന്നു കാർ ഓടിച്ചിരുന്നത്.

സ്വാതന്ത്ര്യ പോരാളിയായ നേതാജിയുടെ കാർ വീണ്ടും നിരത്തിലേക്ക്...

1971ലായിരുന്നു ഈ കാര്‍ അവസാനമായി നിരത്തിലറങ്ങിയത്. അന്നു ഫിലിംസ് ഡിവിഷന്റെ ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനു വേണ്ടിയായിരുന്നു കാർ അവസാനമായി ഓടിച്ചത്. ശിശിർ ബോസ് തന്നെയായിരുന്നു അന്നും കാർ ഓടിച്ചിരുന്നത്.

സ്വാതന്ത്ര്യ പോരാളിയായ നേതാജിയുടെ കാർ വീണ്ടും നിരത്തിലേക്ക്...

കാറിന്റെ എൻജിനും മറ്റുള്ള ഭാഗങ്ങളെല്ലാം മാറ്റി പുതിയ പെയിന്റുമടിക്കുക എന്നീ അറ്റകുറ്റപണികളാണ് കാറിൽ നടത്തുന്നതെന്നാണ് നേതാജി റിസര്‍ച് ബ്യൂറോ അധികൃതര്‍ അറിയിച്ചത്.

സ്വാതന്ത്ര്യ പോരാളിയായ നേതാജിയുടെ കാർ വീണ്ടും നിരത്തിലേക്ക്...

സ്വാതന്ത്ര്യസമരവുമായി ബന്ധമുള്ള കാറാണിതെന്നും പുതുക്കി പണിത് കുറച്ച് ദൂരമെങ്കിലും ഓടിച്ചെടുക്കാൻ പാകത്തിലാക്കുക എന്ന ഉദ്ദേശമാണുള്ളതെന്നും റിസർച്ച് ബ്യൂറോ സെക്രട്ടറി കാർത്തിക് ചക്രവർത്തി അറിയിച്ചു.

സ്വാതന്ത്ര്യ പോരാളിയായ നേതാജിയുടെ കാർ വീണ്ടും നിരത്തിലേക്ക്...

ഇതുവരെയായി പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരിക്കുകയായിരുന്നു ഈ കാർ. ഡിസംബറോടെ കാറിന്റെ എല്ലാ പണിയും തീര്‍ക്കാനാവുമെന്നുള്ള പ്രതീക്ഷയാണ് ഉള്ളതെന്നും റിസർച്ച് ബ്യൂറോ അറിയിച്ചു.

സ്വാതന്ത്ര്യ പോരാളിയായ നേതാജിയുടെ കാർ വീണ്ടും നിരത്തിലേക്ക്...

നേരത്തെ കാർ ഓടിച്ചിരുന്നത് ബ്യൂറോ ജീവനക്കാരൻ നാഗസുന്ദരനായിരുന്നു ഇയാളുടെ മരണ ശേഷമാണ് കാർ പൂർണമായൊരു പ്രദർശനവസ്തുവായി മാറിയത്.

സ്വാതന്ത്ര്യ പോരാളിയായ നേതാജിയുടെ കാർ വീണ്ടും നിരത്തിലേക്ക്...

നിലവിൽ കൃഷ്ണബോസും മകൻ സുഗതയും ചേർന്നാണ് നേതാജി ഭവന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാജി റിസര്‍ച് ബ്യൂറോക്ക് നേതൃത്വം നല്‍കുന്നത്.

സ്വാതന്ത്ര്യ പോരാളിയായ നേതാജിയുടെ കാർ വീണ്ടും നിരത്തിലേക്ക്...

പൂർണമായും പ്രദർശന വസ്തുവാക്കപ്പെട്ട സ്വാതന്ത്ര്യ സമര പ്രാധാന്യമുള്ളൊരു കാറിനെ പൂർവ്വസ്ഥിതിയിലാക്കി നിരത്തിലറക്കുക എന്ന ലക്ഷ്യമാണ് കുടുബാംഗങ്ങൾക്കൊപ്പം നേതാജി റിസർച്ച് ബ്യൂറോയും നിറവേറ്റുന്നത്.

കൂടുതൽ വായിക്കൂ

ഒരു ടൺ ഭാരമുള്ള സൈക്കിളുമുണ്ട് ലോകത്തിൽ; ദാ കണ്ടോളൂ

സൂപ്പർകാറുകൾക്ക് ഇന്ത്യൻ നിരത്ത് നൽകിയ സൽക്കാരം, ഇതിച്ചിരി കടുപ്പമായിപ്പോയി

More from DriveSpark

Article Published On: Saturday, September 10, 2016, 13:25 [IST]
English summary
Car used by Netaji being restored
കൂടുതല്‍... #ഔഡി #audi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X