വാഹനലോകത്തെ ചില അമ്പരിപ്പിക്കുന്ന ലോക റെക്കോര്‍ഡുകൾ
വാഹനലോകത്ത് നിരവധി റെക്കോർഡുകളാണ് നിത്യേന ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പഴയ റെക്കോർഡിനെ മറികടക്കാൻ നിരന്തരമായ കഠിന പ്രയത്നത്തിലൂടെയാണ് ഓരോരുത്തരും എത്തുന്നത്. ഇന്ത്യയിൽ ഇത്തരത്തിലുള്ള പ്രകടനങ്ങൾ കുറവാണെങ്കെലും വിദേശ രാജ്യങ്ങളിൽ ഇതൊരു പതിന് കാഴ്ചയാണ്.
ടയറുകൾ അപകടകാരികൾ ആകുന്നതെപ്പോൾ എങ്ങനെ
ഇത്തരം റെക്കോഡുകളെ ഏവരും വളരെ കൗതുകത്തോടെയാണ് കാണുന്നത്. അങ്ങനെയുള്ള ചില അപൂർവ്വമായ ലോക റെക്കോർഡുകളാണ് ഇവിടെ പരാമർശിച്ചിട്ടുള്ളത്.

വേഗതകൂടിയ ഡ്രിഫ്റ്റ്- 217.96കിലോമീറ്റർ
പോളണ്ട്ക്കാരനായ ജേക്കബ് പ്രിഗോൺസ്കിയാണ് വേഗത്തിലുള്ള ഡ്രിഫ്റ്റ് നടത്തിയതിനുള്ള റെക്കോർഡ് നേടിയിരിക്കുന്നത്. മണിക്കൂറിൽ 217.96 കിലോമീറ്ററായിരുന്നു വേഗത. 1,000 ബിഎച്ച്പിയുള്ള മോഡിഫൈ ചെയ്ത ടൊയോട്ട ജിടി86 ആണ് ഇതിനായി ഉപയോഗിച്ചത്.

ദൈർഘ്യമേറിയ സ്കിഡ്-6മൈൽ
അസ്വാഭാവികമായിട്ട് വന്നുചേർന്ന ഒരു റെക്കോർഡാണിത്. ജെറ്റ് എൻജിൻ ഘടിപ്പിച്ച കാറിന്റെ നിയന്ത്രണം വിട്ടതാണ് റെക്കോർഡിന് വഴിയൊരുക്കിയത്. അമേരിക്കയിലെ ക്രെയിഗ് ബ്രീഡോൾവ് ആണ് ഈ റെക്കോർഡിന് അർഹനായത്. ഇദ്ദേഹം മുൻ ലാന്റ് സ്പീഡ് റെക്കോർഡ് ജേതാവ് കൂടിയാണ്.

ഫാസ്റ്റെസ്റ്റ് സ്റ്റാന്റിംഗ് മൈൽ-456.78കിലോമീറ്റർ
മണിക്കൂറിൽ 456.78 കിലോമീറ്റർ വേഗത്തിൽ സ്റ്റാന്റിംഗ് പൊസിഷനിൽ നിന്ന് ഒരു മൈൽ ദൂരം കൈവരിച്ച് യുഎസിൽ നിന്നുള്ള ജോണി ബോമെർ ആണ് ഈ റെക്കോർഡിന് അർഹമായത്. 1,700ബിഎച്ച്പിയുള്ള ഫോഡ് ജിടിയാണ് ഈ റെക്കോർഡിനായി ഉപയോഗിച്ചത്.

360 ഡിഗ്രി സ്പിൻ-2.25മീറ്റർ
360 ഡിഗ്രി സ്പിൻ അവാർഡിന് അർഹനായിരിക്കുന്നത് ബ്രിട്ടീഷ് സ്റ്റൻണ്ട് ഡ്രൈവറായ അലാസ്റ്റെയർ മോഫാറ്റാണ്. 2.25 മീറ്റർ സ്ഥലപരിമിതിക്കുള്ളിൽ നിന്നുകൊണ്ട് സുബാറു ബിആർസെഡ് ഉപയോഗിച്ചാണ് ഒരു ഫുൾ സ്പിൻ നടത്തിയത്. കാണികൾക്ക് മുന്നിലായി ഇരുവശങ്ങളിൽ പാർക്ക് ചെയ്ത കാറുകൾക്ക് മധ്യത്തിലായിരുന്നു ഈ പ്രകടനം.

വേഗതയേറിയ ക്വാട്ടർ മൈൽ-11.85സെക്കന്റ്
പ്രകൃതി സൗഹൃദവാഹനമാണ് ക്വാട്ടർ മൈൽ റെക്കോർഡിന് അർഹമായത്. 11.85 സെക്കന്റുകൊണ്ട് ഒരു മൈൽ ദൂരത്തിന്റെ നാലിലൊന്ന് ദൂരമാണ് ഈ കാറിന്റെ റെക്കോർഡ്. 440കിലോവാൾട്ട് ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ച ബിഎംഡബ്ല്യൂ എം3 ആണ് ഈ ജേതാവ്. 2012ലായിരുന്നു ഈ റെക്കോർഡ് നേട്ടം.

വേഗത്തിലുള്ള ടയർ മാറ്റൽ-58.43സെക്കന്റ്
വീൽ മാറ്റുകയെന്നത് ഒരു മെനക്കെട്ട പണിയാണ്. എന്നാൽ വെറും 58.43സെക്കന്റ് കൊണ്ട് മാനുവൽ ടൂളുകളുടെ സഹായത്താലാണ് നാല് വീലുകളും വീലുകളും മാറ്റുകയെന്നത് ചില്ലറ കാര്യമാണോ. റെയിഫെൻ ഉമേർട് എന്ന ജപ്പാൻ ടയർ കമ്പനിയിൽ നിന്നുള്ള നാലുപേരാണ് ഈ റെക്കോർഡ് ജേതാക്കൾ.

ഏറ്റവും വലിയ ബേൺഔട്ട്-103 കാറുകൾ
ഒരേസമയത്ത് 103 കാറുകളാണ് ബേൺഔട്ട് നടത്താനായി അണിനിരന്നത്. കഴിഞ്ഞ വർഷം ഇരുപത്തിയെട്ടാമത് ആനുവൽ സ്ട്രീറ്റ് മെഷിൻ സമ്മർനാറ്റസിന്റെ ഭാഗമായി ഓസ്ട്രേലിയലാണ് ഈ പെർഫോമൻസ് അരങ്ങേറിയത്. പല നിറത്തിലുള്ള പുക ഉയർത്തുന്ന പ്രത്യേക ടയറുകളും ചില കാറുകളിൽ ഉൾക്കൊള്ളിച്ചിരുന്നു.

ദൈർഘ്യമേറിയ ഡ്രിഫ്റ്റ്-144.1 കിലോമീറ്റർ
ജർമ്മനിയിൽ നിന്നുള്ള ഹെരാൾഡ് മുള്ളറാണ് ദൈർഘ്യമേറിയ ഡ്രിഫ്റ്റ് നടത്തിയതിനുള്ള റെക്കോർഡ് കരസ്ഥമാക്കിയത്. രണ്ടര മണിക്കൂർ നീണ്ട ഡ്രിഫ്റ്റിംഗിൽ 144.1 കിലോമീറ്റർ ദൂരമാണ് ഇദ്ദേഹം സഞ്ചരിച്ചത്. ടർക്കിയിലെ ഡ്രിഫ്റ്റിനായി ഒരുക്കിയ 235 മീറ്റർ നീളമുള്ള ട്രാക്കിൽ 612 റൗണ്ടാണ് മുള്ളർ പൂർത്തിയാക്കിയത്. ഡ്രിഫ്റ്റിംഗിനായി ടൊയോട്ട ജിടി86 കാറാണുപയോഗിച്ചത്. ഹെരാൾഡ് മുള്ളർ 2014ലാണ് ഈ നേട്ടം കൈവരിച്ചത്.

തുടർച്ചയായി 280 തവണകളായുള്ള ഡോനട്ട്
യുകെയിൽ നിനിനുള്ള സ്റ്റൻണ്ട് ഡ്രൈവറായ ജാമീ മോറോ 280 തവണകളായി ഡോനട്ട് നടത്തിയാണ് റെക്കോർഡ് സ്ഥാപിച്ചിട്ടുള്ളത്. 17മിനിട്ട് എടുത്താണ് ഒറ്റ വീലിൽ നിന്നുള്ള ഈ കറക്കം നടത്തിയത്. 161 ഡോനട്ടുകളായിരുന്നു മുൻപത്തെ റെക്കോർഡ്.

ടൈറ്റസ്റ്റ് പാരലൽ പാർക്കിംഗ്-7.5സെന്റീമീറ്റർ
വളരെ ചുരുങ്ങിയ സ്ഥലപരിമിതിക്കുള്ളിൽ സമാന്തരമായി പാർക്ക് ചെയ്താണ് അലാസ്റ്റെയർ മോഫാറ്റ് ഈ റെക്കോർഡ് നേടിയിരിക്കുന്നത്. 7.5സെന്റീമീറ്ററിൽ ഫിയറ്റ് 500സി പാർക്ക് ചെയ്താണ് റെക്കോർഡ് സ്ഥാപിച്ചത്. 360 ഡിഗ്രി സ്പിൻ റെക്കോർഡും കരസ്ഥമാക്കിയത് മോഫാറ്റാണ്.

ലണ്ടൻ ചുറ്റിയടിക്കാനെത്തിയ സൗദിക്കാരനും ഒപ്പം 4 സ്വർണകാറുകളും
ശബ്ദത്തേക്കാൾ ആറുമടങ്ങ് വേഗതയുള്ള വിമാനം യാഥാർത്ഥ്യമാവുന്നു


Click it and Unblock the Notifications








