പറ്റിക്കാനാണേലും ഇങ്ങനെയൊന്നും ചെയ്യല്ലേ പൊലീസുകാരേ, കാർഡ്ബോർഡ് കട്ട്-ഔട്ട് വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ വൈറൽ വീഡിയോകൾ ഇല്ലാത്ത ഒരു ദിവസം പോലും ഇല്ല എന്ന് നിങ്ങൾക്കറിയാമല്ലോ. അമളി പറ്റുന്ന വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ റീച്ചാണ്. ഹെൽമെറ്റില്ലാതെ ഒരു ബൈക്ക് യാത്രികൻ പൊലീസിനെ കണ്ട് ഹെൽമറ്റ് വയ്ക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ഹെൽമെറ്റില്ലാതെ ഒരാൾ മോട്ടോർ സൈക്കിൾ ഓടിക്കുന്നതാണ് ദൃശ്യങ്ങൾ. ദൂരെ, ഒരു ജംഗ്ഷൻ്റെ നടുവിൽ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം ഒരു പോലീസ് കാർ നിൽക്കുന്നത് അയാൾ കാണുന്നു. പെട്ടെന്ന് ആ മനുഷ്യൻ പോലീസ് ഉദ്യോഗസ്ഥൻ്റെ അടുക്കൽ എത്തുന്നതിനുമുമ്പ് ബൈക്ക് നിർത്തി ഹെൽമെറ്റ് ധരിക്കുന്നു.

പൊലീസിനെ കബളിപ്പിച്ചു എന്ന ആശ്വാസത്തിലും സന്തോഷത്തിലും മുന്നോട്ട് പോയി പൊലീസ് വാഹനത്തിൻ്റെ അടുത്ത് എത്തുമ്പോഴാണ് ആരാണ് കബളിപ്പിക്കപ്പെട്ടു എന്ന് മനസിലാകുന്നത്. പൊലീസുകാരൻ്റെ അടുത്ത് എത്തിയപ്പോഴാണ് അത് റോഡിൻ്റെ വശത്തുള്ള പോലീസ് കാറിനെ അനുകരിക്കുന്ന ഒരു കാർഡ്ബോർഡ് കട്ട്-ഔട്ട് മാത്രമാണെന്ന് അയാൾ മനസ്സിലാക്കുന്നത്. ട്രാഫിക് പോലീസിൻ്റെ സാന്നിധ്യത്തെക്കുറിച്ച് റോഡ് ഉപയോഗിക്കുന്നവരെ ബോധവത്കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യം.

സത്യത്തിൽ ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ഡ്രൈവർമാരെ കബളിപ്പിക്കാനുള്ള മികച്ച മാർഗമാണിത്. നിർഭാഗ്യവശാൽ, ഡ്രൈവർമാർ ഇത് അറിഞ്ഞുകഴിഞ്ഞാൽ, ഇത് ദീർഘകാലത്തേക്ക് ഫലപ്രദമായ ഒരു തന്ത്രമായിരിക്കില്ല എന്നതും ഒരു പ്രശ്നമാണ്. ഒരു തവണ ചിലപ്പോൾ പേടിച്ച് നിയമം പാലിചേക്കാം പക്ഷേ ഇത് തുടരുമെന്ന് തോന്നുന്നില്ല. കാര്യം ഇത് തമാശയായി കാണാമെങ്കിലും ഇതിന് പിന്നിലുളള ഒരു അവസ്ഥയുണ്ട്.

നമ്മുടെ ഈ ഇന്ത്യ മഹാ രാജ്യത്ത് ഇത്തരം ഗിമിക്കുകൾ കാണിച്ചാലേ ജനങ്ങൾ ട്രാഫിക് നിയമങ്ങൾ പാലിക്കു എന്ന അവസ്ഥ. രാജ്യത്ത് കലാപങ്ങളിലൂടേയും, ഭീകരാക്രമണങ്ങളിലൂടേയും മരിക്കുന്നവരേക്കാൾ കൂടുതൽ പേർ റോഡപകടങ്ങളിലൂടെ മരിക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രതിവർഷം അഞ്ച് ലക്ഷം അപകടങ്ങളാണ് രാജ്യത്ത് സംഭവിക്കുന്നത്, അതിൽ രണ്ട് ലക്ഷം പേർ മരിക്കുകയും മൂന്ന് ലക്ഷം പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു എന്നാണ് സർക്കാർ പറയുന്നത്. അപകടങ്ങൾ കാരണം രാജ്യത്തിൻ്റെ ജിഡിപിയിൽ കുറവ് വരുന്നത് സാമ്പത്തികപരമായ നഷ്ടം കൂടിയാണ്.

റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നത് റോഡ് എഞ്ചിനിയറിങ്ങിൽ വരുന്ന പാകപിഴകളാണ്. ചിലവ് ലാഭിക്കാനായി ചില വിട്ടുവീഴ്ചകളൊക്കെ ചെയ്യുന്നതാണ് ഏറ്റവും വലിയ പിഴവായി കാണേണ്ടത്. ഫ്ല്ളൈ ഓവറുകളും അണ്ടർപാസുകളും ഒഴിവാക്കുന്നത് റോഡ് അപകടങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു എന്നതാണ് സത്യം.

ഇതിനൊരു പരിഹാരം എന്ന നിലയിൽ പറയാൻ സാധിക്കുന്നത്, റോഡിൻ്റെ ഇൻഫ്രാസ്ട്രക്ച്ചർ, ഒരു അപകട സമയത്ത് എങ്ങനെ പ്രതികരിക്കണം, വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളും, റോഡിലൂടെ സുരക്ഷിതമായി യാത്ര ചെയ്യുന്നതിനുളള അവബോധവും, ട്രാഫിക് നിയമങ്ങളും പാലിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. മറ്റൊരു പ്രധാന കാര്യം എന്ന് പറയുന്നത് സർക്കാർ മാത്രം വിചാരിച്ചാൽ അപകടം കുറയില്ല, അതിന് ജനങ്ങൾ കൂടെ മനസ് വെച്ചാലേ നടക്കൂ.

അമിതവേഗവും, അശ്രദ്ധയോടെ ഉളള ഡ്രൈവിങ്ങുമാണ് ഏറ്റവും വലിയ പ്രശ്നം. ഇന്ത്യൻ റോഡുകളിൽ ഓരോ വർഷവും റോഡപകടങ്ങളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മദ്യപിച്ചുളള വാഹനമോടിക്കൽ, റോഡിൻ്റെ ഗുണനിലവാരം, അത് പോലെ സമൂഹമാധ്യമങ്ങളിലൂടെ റോഡുകളുടെ ശോചനീയാവസ്ഥ. അപകട മരണത്തിൻ്റെ എണ്ണം എന്നിവയെല്ലാമാണ് നിലവിൽ പഠനത്തിന് വേണ്ടി ആധാരമാക്കിയിരിക്കുന്നത്. റോഡപകടങ്ങളിലൂടെ മരണം സംഭവിക്കുന്നതിൻ്റെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ എന്ന് പറയാതിരിക്കാൻ കഴിയില്ല.

ഒരു അപകടം സംഭവിച്ചുവെന്ന് മനസിലായാൽ ആദ്യം ചെയ്യേണ്ടത് വാഹനം നിർത്തുക എന്നതാണ്. വണ്ടി നിർത്തി കാര്യങ്ങൾ പരിഹരിക്കാൻ അനുവദിക്കുക എന്നതാണ് ആദ്യത്തെ ഘട്ടം. ഇത് നിങ്ങളുടെ നിയമപരമായ ബാധ്യത മാത്രമല്ല ധാർമികവും കൂടിയാണെന്ന് എപ്പോഴും ഓർമിക്കണം. അപകടം വലുതല്ലെങ്കിൽ പോലും, സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ശ്രമിക്കരുത്.

More from DriveSpark

Article Published On: Tuesday, July 2, 2024, 8:30 [IST]
English summary
Cardboard cut out mimicking the cop car on the side of the road details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X