അഭ്യാസം കാണിക്കുന്നതിന് ഒരു പരിധി ഇല്ലേടെയ്; വൈറൽ വീഡിയോ കാണാം

സോഷ്യൽ മീഡിയയുടെ സ്വാധിനം വളരെ കൂടുതലായി കാണുന്ന ഇപ്പോൾ വൈറലാവാൻ എന്തു അഭ്യാസം കാണിക്കുവാനും ആളുകൾ തയ്യാറാവുകയാണ്. റോഡിലൂടെ പോകുമ്പോൾ ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും അപ്‌ലോഡ് ചെയ്യാൻ വീഡിയോകൾ എടുക്കുന്ന നിരവധി ആളുകളെ കാണാറുണ്ട്. വൈറലാകാനുള്ള ശ്രമത്തിൽ, മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന അപകടസാധ്യതയുള്ള സാഹസപ്രവർത്തികളിലും ചിലർ ഏർപ്പെടാറുണ്ട്.

ഡൽഹിയിലെ സിഗ്നേച്ചർ ബ്രിഡ്ജിൽ ഒരാൾ അപകടകരമായ റോഡ് സ്റ്റണ്ട് നടത്തുന്നതായി കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ കാണാൻ ഇടയായി. സ്റ്റണ്ടിനിടയിൽ സൈക്കിൽ യാത്രക്കാരന് പരിക്കേറ്റിട്ടുണ്ട്. അമിതവേഗതയിൽ വരുന്ന ഓട്ടോറിക്ഷയിൽ നിന്ന് തിരക്കേറിയ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളെ തൊടുന്നതും വീഡിയോയിൽ കാണാം. മോട്ടോർ ബൈക്കുകളിലുള്ള അവന്റെ സുഹൃത്തുക്കൾ വീഡിയോ റെക്കോർഡ് ചെയ്യുന്നുണ്ട്. അപ്പോഴാണ് ഒരു സൈക്കിൾ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തുന്നത്.

Careless Stunt In Delhi Viral Video

സമഗ്രമായ അന്വേഷണത്തിന് ശേഷം, ഡ്രൈവിംഗ് ലൈസൻസില്ലാതെ അപകടകരമായ ഡ്രൈവിങ്ങിനും മോട്ടോർ വാഹന നിയമപ്രകാരം മറ്റ് പ്രസക്തമായ ലംഘനങ്ങൾക്കും ഡ്രൈവർക്ക് ചലാൻ (TMP 0452-2351/52-2023) നൽകിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കൂടാതെ, ഓട്ടോറിക്ഷ പിടിച്ചെടുക്കുകയും സ്റ്റേഷനിൽ സൂക്ഷിക്കുകയും ചെയ്തിരിക്കുകയാണ്.

വീഡിയോയ്ക്കെതിരെ നിരവധി കമൻ്റുകളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നത്. ദില്ലിയിൽ മാത്രമല്ല രാജ്യത്തിൻ്റെ പല ഭാഗത്തും ഇത്തരത്തിലുളള അപകടകരമായ സ്റ്റണ്ടിങ്ങുകൾ നടക്കുന്നത് വീഡിയോയിലൂടേയും ചിത്രങ്ങളിലൂടേയും നിങ്ങൾ കണ്ടിട്ടുണ്ടാവാം. കേരളത്തിൽ വൈറലാവാൻ സ്റ്റണ്ട് ചെയ്യുന്ന യുവാക്കളെ തേടി എംവിഡി മാമൻമാർ കർശനമായി നടപടികൾ എടുക്കാറുണ്ട്.

Careless Stunt In Delhi Viral Video

പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ സ്റ്റണ്ട് ചെയ്യുന്നത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ കേരള പോലീസിന്റെ 'ശുഭയാത്ര' വാട്സാപ്പ് നമ്പറില്‍ (9747001099) വീഡിയോയും ചിത്രങ്ങളും അയക്കാനുളള സംവിധാനമുണ്ട്. പൊതുനിരത്തുകളിൽ പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്ന തരത്തിൽ റേസിങ്ങുകളും സ്റ്റണ്ടിങ്ങ് നടത്തുന്നവർക്കുമെതിരായി നടപടി സ്വീകരിക്കുന്നതിന് പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഒരു ചെറിയ അപകടം വരെ നിങ്ങളുടെ ജീവിതത്തെയാകെ തകിടം മറിച്ചേക്കും. അക്കാരണം കൊണ്ട് തന്നെ ഡ്രൈവിംഗ് എന്ന പ്രവര്‍ത്തിയെ ഒരിക്കലും നിസാരവല്‍ക്കരിക്കരുത്. നമ്മുടെ ചെറിയ ഒരു അശ്രദ്ധ മൂലം സ്വന്തം ജീവന്‍ മാത്രമല്ല ചുറ്റുമുള്ള മറ്റനവധി ജീവനുകള്‍ കൂടിയാണ് അപകടത്തിലാകുന്നത്. അതിനാല്‍ വാഹനം ഓടിക്കുമ്പോള്‍ നാം ചില മുന്‍കരുതലുകള്‍ സ്വീകരിക്കണം.

Careless Stunt In Delhi Viral Video

സുരക്ഷിതമായ ഡ്രൈവിംഗിനായി ആദ്യം ചെയ്യേണ്ടത് ട്രാഫിക് നിയമങ്ങള്‍ പാലിക്കുക എന്നതാണ്. വേഗ പരിധി പാലിക്കല്‍, സ്റ്റോപ്പ് അടയാളങ്ങളിലും റെഡ് സിഗ്‌നലിലും വാഹനം നിര്‍ത്തുക, ലെയ്ന്‍ മാറുകയോ തിരിയുകയോ ചെയ്യുമ്പോള്‍ ടേണ്‍ സിഗ്‌നലുകള്‍ ഉപയോഗിക്കുക എന്നിവ ഇതിലെ അടിസ്ഥാന കാര്യങ്ങളില്‍ ചിലതാണ്. ലേണിംഗ് ലൈസന്‍സ് എടുക്കുമ്പോള്‍ പഠിക്കുന്ന ട്രാഫിക് സിഗ്‌നലുകളും അറിവുകളും മനസ്സില്‍ ഉണ്ടായിരിക്കം. ട്രാഫിക് സിഗ്‌നലുകളും അടയാളങ്ങളും അനുസരിച്ച് വാഹനം ഓടിച്ചാല്‍ സുരക്ഷിതരായിരിക്കാം.

ഇങ്ങനെ ചെയ്താല്‍ മുന്നില്‍ സഞ്ചരിക്കുന്ന വാഹനം പെട്ടെന്ന് നിര്‍ത്തുകയോ ലെയ്ന്‍ മാറുകയോ ചെയ്താല്‍ പെട്ടെന്ന് പ്രതികരിക്കാനും വണ്ടി നിര്‍ത്താനും നിങ്ങള്‍ക്ക് മതിയായ സമയം ലഭിക്കും. മുകളില്‍ പറഞ്ഞ പോലെ അശ്രദ്ധയാണ് മിക്ക റോഡപകടങ്ങളുടെയും കാരണം. അതിനാല്‍ തന്നെ ഡ്രൈവിംഗില്‍ നിന്ന് ശ്രദ്ധതെറ്റിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുന്നത് ഡ്രൈവിംഗ് പരമാവധി സുരക്ഷിതമാക്കും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, ഭക്ഷണം കഴിക്കുക, പാനീയങ്ങള്‍ കുടിക്കുക എന്നിവ അതില്‍ ചിലതാണ്.

വാഹനമോടിക്കുമ്പോള്‍ മറ്റ് വാഹനങ്ങള്‍, കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രക്കാര്‍ എന്നിവരെ കുറിച്ച് ബോധവാന്മാരാകുകയും നിരത്തിലൂടെ നിരന്തരം കണ്ണോടിക്കുകയും ചെയ്യുക. റിയര്‍വ്യൂ മിറര്‍ ഇതിനായി പരമാവധി ഉപയോഗപ്പെടുത്താം. ഡ്രൈവിംഗിനിടെ ജാഗ്രത പാലിച്ചാല്‍ അപകടങ്ങള്‍ മുന്‍കൂട്ടി കാണാന്‍ ഒരുപക്ഷേ സാധിച്ചേക്കാം. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ. അതിനാല്‍ ഡ്രൈവിംഗില്‍ കൈതെളിയിക്കുന്ന സമയത്ത് തന്നെ ടേണ്‍ സിഗ്‌നല്‍ ഉപയോഗിക്കാന്‍ യാതൊരു മടിയും കാണിക്കാതിരിക്കുക.

ഡ്രൈവിംഗില്‍ ശ്രദ്ധ തെറ്റിക്കുന്ന മറ്റ് പരിപാടികള്‍ ഒന്നും ചെയ്യാതിരിക്കുകയെന്നതാണ് മറ്റൊരു മര്യാദ. സ്റ്റിയറിംഗ് വീല്‍ കൈയ്യിലുള്ളപ്പോള്‍ ഫോണ്‍ ഉപയോഗിക്കുക, ഭക്ഷണം കഴിക്കുക, മ്യൂസിക് പ്ലെയര്‍ ക്രമീകരിക്കുക എന്നീ ശീലങ്ങള്‍ പിന്തുടരുന്നത് നന്നല്ല. അശ്രദ്ധയാണ് പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നത്. അതിനാല്‍ ഇക്കാര്യങ്ങള്‍ ചെയ്യാതിരിക്കുക.

More from DriveSpark

Article Published On: Wednesday, December 13, 2023, 20:08 [IST]
English summary
Careless stunt in delhi collide with cycle rider viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X