കണ്ടെയ്നർ കപ്പലിടിച്ച് അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ പാലം തകർന്നു, ആറ് പേർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു

അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം കണ്ടെയ്നർ കപ്പിലിടിച്ച് തകർന്നു എന്ന വാർത്ത് കേട്ടുകൊണ്ടാണ് ചൊവാഴ്ച്ച വെളുപ്പിനെ 1.30 ന് നഗരം ഞെട്ടിയുണരുന്നത്. സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെ കണ്ടെയ്‌നര്‍ കപ്പലാണ് പാലത്തിന്റെ വലിയ തൂണിലേക്ക് ഇടിച്ച് കയറിയത്. കപ്പലിലുളള 22 ജീവനക്കാരും ഇന്ത്യക്കാരാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവരെല്ലാം സുരക്ഷിതരാണ്. എന്നാൽ പാലം തകർന്നു വീണപ്പോൾ ഏഴോളം വാഹനങ്ങൾ വെള്ളത്തിലേക്ക് വീണിരുന്നു.

ഇവർക്ക് വേണ്ടി കോസ്റ്റ് ഗാർഡ് തിരച്ചിൽ നടത്തിയെങ്കിലും ഇതു വരെ കണ്ടെത്താനായില്ല, സംഭവം നടന്ന് 18 മണിക്കൂർ പിന്നിട്ടത് കൊണ്ടും, താപനില മൈനസ് ഡിഗ്രിയിലേക്ക് കടന്നത് കൊണ്ട് തന്നെ കാണാതായവർ മരിച്ചിരിക്കാം എന്നാണ് കോസ്റ്റ് ഗാർഡിൻ്റെ നിഗമനം.സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാലത്തിന്റെ തൂണിലിടിച്ചതിന് പിന്നാലെ കപ്പലിന് തീ പിടിക്കുകയും ചെയ്തു. പറ്റാപ്സ്‌കോ നദിക്കു മുകളില്‍ 1.6 മൈല്‍ ദൂരത്തില്‍ ആണ് നാലുവരി പാലം സ്ഥിതി ചെയ്യുന്നത്.

അപകടത്തിൻ്റെ പ്രാഥമിക കാരണമായി പറയുന്നത് കപ്പലിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത് കൊണ്ടാണ് എന്നാണ്. ശ്രീലങ്കയിലേക്കു ചരക്കുമായി യാത്ര തിരിച്ച, സിങ്കപ്പൂർ കൊടിയുള്ള ദാലി എന്ന കപ്പലാണ് പാലത്തിലിടിച്ചത്. സിനർജി മറൈൻ ഗ്രൂപ്പ് ആണ് കപ്പിലിൻ്റെ നടത്തിപ്പുകാർ. പാലം പഴയ രീതിയിലാക്കുമെന്നാണ് യുഎസ് പ്രസിഡൻ്റ ജോ ബൈഡൻ അറിയിച്ചിരിക്കുന്നത്, എന്നാൽ പെട്ടെന്ന് പാലം പഴയ രീതിയിലാക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.

1977 -ലാണ് പാലം പണികഴിപ്പിച്ചത്. ചെസപീക് ബേയുമായി തുറമുഖത്തെ ബന്ധിപ്പിക്കുന്ന ഈ നാലുവരി പാലത്തിലൂടെ വർഷം 1.13 കോടി വാഹനങ്ങൾ കടന്നുപോകാറുണ്ട്. കാണാതായ എട്ടുപേരിൽ രണ്ട് പേരെ സംഭവം നടന്നപ്പോൾ തന്നെ രക്ഷിക്കാൻ സാധിച്ചിരുന്നു. അഞ്ച് വാഹനങ്ങൾ നദിയിലുണ്ട് എന്ന് സോണാർ പരിശോധനയിൽ മനസിലായിരുന്നു.

കപ്പലുകളെ കുറിച്ചുളള മറ്റ് അനുബന്ധ കാര്യങ്ങളിലേക്ക് നോക്കിയാൽ കപ്പലുകൾ പലവിധമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ, വ്യത്യസ്‌ത കണ്ടെയ്‌നറുകളിൽ ഒതുക്കിയ വലിയ അളവിലുള്ള ചരക്കുകൾ സൂക്ഷിക്കാൻ പ്രത്യേകമായി ഡിസൈൻ ചെയ്‌തിരിക്കുന്ന ഒരു കപ്പലിനെയാണ് കണ്ടെയ്‌നർ കപ്പൽ എന്ന് വിളിക്കുന്നത്. ചരക്കുകൾ കൊണ്ടുപോകുന്നതിനുള്ള ഏറ്റവും മികച്ച മാർഗ്ഗം കണ്ടെയ്നർ ഷിപ്പുകളാണ് . ഈ കപ്പലുകൾ ഒരേ സമയം ഉയർന്ന അളവിലുള്ള ചരക്ക് കൈമാറ്റം സാധ്യമാക്കുകയും ആഗോള വ്യാപാരത്തെ ഫലപ്രദമായി മാറ്റുകയും ചെയ്യുന്നു.

മറ്റ് രാജ്യങ്ങളിൽ നിന്നുളള ധാന്യങ്ങളും, പൊടികളും കയറ്റുന്ന കപ്പലുകളേയാണ് കാർഗോ കപ്പലുകൾ എന്ന് വിളിക്കുന്നത്. കൽക്കരി, സിമൻ്റ് എന്നീ ചരക്കുകളും ഈ കപ്പലുകളിൽ കൊണ്ടുപോകാറുണ്ട്. ഇവയിൽ വരുന്ന ചരക്കുകൾ ഇറക്കാൻ വലിയ ക്രെയിനുകളും കൺവെയർ ബെൽറ്റുകളും ആവശ്യമാണ്. അത്തരം സംവിധാനങ്ങളുളള തുറമുഖത്ത് മാത്രമേ ഈ കപ്പലുകൾക്ക് അടുക്കാൻ സാധിക്കു.

ദ്രാവക രൂപത്തിലുളള ചരക്കുകൾ കൊണ്ടു വരാൻ ഉപയോഗിക്കുന്ന കപ്പലുകളാണ് ടാങ്കർ കപ്പലുകൾ. അണ്ടർവാട്ടർ റിസർവോയറുകളിൽ നിന്ന് കുഴിച്ചെടുത്ത എണ്ണ, അത് പോലെ തന്നെ ലഹരിപാനീയങ്ങൾ, ഹൈഡ്രജൻ അധിഷ്‌ഠിത ഓർഗാനിക് സംയുക്തങ്ങൾ, രാസവസ്തുക്കൾ, ജ്യൂസുകൾ തുടങ്ങി എല്ലാത്തരം ചരക്കുകളും നീക്കം ചെയ്യുന്നത് ഇതിലൂടെയായിരിക്കും.

ഈ ടാങ്കറുകളിൽ ആധുനിക സജ്ജീകരണങ്ങളെല്ലാം ഉണ്ട്. കൂടാതെ വ്യത്യസ്ത വലിപ്പത്തിലും ശേഷിയിലും ഇവ ലഭിക്കും. ചെറിയ ബാർജുകൾ മുതൽ അൾട്രാ ലാർജ് ക്രൂഡ് കാരിയറുകൾ വരെയുണ്ട് ലിസ്റ്റിൽ. ലോകത്തിലെ മൊത്തം വ്യാപാര കപ്പലുകളിൽ ഏകദേശം 30 ശതമാനത്തോളം ഇത്തരത്തിലുളള ടാങ്കറുകളാണ്. സാങ്കേതിക വിദ്യ വളർന്നതോടെ പല തരത്തിലുളള ടാങ്കറുകൾ വ്യവസായ മേഖലകളിൽ എത്തിയിട്ടുണ്ട്.

ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (ഐഎംഒ) നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾക്കനുസൃതമായാണ് പാസഞ്ചർ കപ്പലുകളുടെ മാനദണ്ഡങ്ങൾ നിയന്ത്രിക്കുന്നത്. ഈ വ്യവസ്ഥകൾ ഒരു ഡസൻ യാത്രക്കാർക്ക് ആവശ്യമായ ഉപരിതല വിസ്തീർണ്ണത്തിന്റെ ഏറ്റവും കുറഞ്ഞ അളവ് വ്യക്തമാക്കുക മാത്രമല്ല, യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നിയന്ത്രണ ആവശ്യകതകൾ നിരത്തുകയും ചെയ്യണം.

More from DriveSpark

Article Published On: Wednesday, March 27, 2024, 11:18 [IST]
English summary
Cargo ship collided with baltimore francis scott key bridge details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X