കാര്‍ പൂളിംഗിലൂടെ ഇനി പണം ലാഭിക്കാന്‍ നോക്കണ്ട; കാത്തിരിക്കുന്നത് എട്ടിന്റെ പണി

കോവിഡ് മഹാമാരിക്ക് ശേഷം ഇന്ന് മെട്രോ നഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ എല്ലാം തങ്ങളുടെ ജീവനക്കാരെ ഇപ്പോള്‍ ഓഫീസുകളിലേക്ക് തിരിച്ചുവിളിക്കുകയാണ്. ആളുകള്‍ ഓഫീസിലേക്ക് മടങ്ങുമ്പോള്‍ നഗരം വീണ്ടും തിരക്കില്‍ അമരുകയാണ്. തിരക്കിനിടയില്‍ ആളുകള്‍ വീട്ടില്‍ നിന്ന് ഓഫീസിലേക്കും തിരിച്ചും യാത്ര ചെയ്യുമ്പോള്‍ വലിയ ഗതാഗതക്കുരുക്കുകളില്‍ അകപ്പെടുന്നത് സാധാരണമാണ്.

ബെംഗളൂരു പോലുള്ള ഐടി നഗരങ്ങളില്‍ പ്രത്യേകിച്ചും. ഇതേസമയം യുവ പ്രൊഫഷണലുകള്‍ അവരുടെ ഓഫീസുകളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമായ വഴികള്‍ തേടുകയായിരുന്നു. അവരില്‍ പലരും കൂടുതല്‍ സുഖപ്രദമായ യാത്രയ്ക്കായി 'കാര്‍പൂള്‍' ചെയ്യുന്നു. കാര്‍പൂള്‍ എന്നത് ഒരു കൂട്ടം കാര്‍ ഉടമകളെ സൂചിപ്പിക്കുന്നു. അവര്‍ ഗ്രൂപ്പിലെ എല്ലാവരെയും ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്നു. അങ്ങനെ ഒരു സമയം ഒരു കാര്‍ മാത്രമേ ഉപയോഗിക്കൂ.

carpooling

കാര്‍പൂള്‍ ആപ്പുകളുടെ വരവോടെ ഒരേ ദിശയില്‍ സഞ്ചരിക്കുന്ന അപരിചിതരെയും അത്തരം ഗ്രൂപ്പുകളില്‍ ചേരാന്‍ അനുവദിക്കുന്നു.ജോലി ആവശ്യാര്‍ത്ഥം കേരളത്തിന്റെ പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്നവര്‍ കാര്‍ പൂളിംഗ് ആപ്പുകളുടെ പ്രയോജനം അനുഭവിച്ചറിയുന്നവരാണ്. കാര്‍പൂളിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നത് ദൈനംദിന യാത്രകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുകയും നഗരവാസികള്‍ക്ക് ഒരു ശല്യമായി മാറിയ കനത്ത ട്രാഫിക് ജാമുകള്‍ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്നാണ് പൊതുവേ ബെംഗളൂരുവില്‍ വസിക്കുന്നവര്‍ പറയുന്നത്.

മാത്രമല്ല ദൈനംദിന യാത്രകള്‍ക്കായി ചെലവഴിക്കുന്ന പണം ലാഭിക്കാനും ഇത് സഹായിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ബംഗളൂരു നഗരത്തില്‍ ഗതാഗതക്കുരുക്ക് ഏറുന്ന സാഹചര്യത്തില്‍ ദൈനംദനിന യാത്രക്കാരെ ഞെട്ടിക്കുന്ന മറ്റൊരു പ്രഖ്യാപനം വന്നിരിക്കുകയാണ്. ക്വിക്ക് റൈഡ്, സൂം തുടങ്ങിയ കാര്‍പൂളിംഗ് ആപ്പുകള്‍ പോലുള്ള വാണിജ്യ ആവശ്യങ്ങള്‍ക്കായി സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

carpooling

ഈ കേസില്‍ പിടിക്കപ്പെട്ടാല്‍ കുറ്റക്കാര്‍ കനത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സസ്പെന്‍ഡ് ചെയ്യുകയോ വാഹന ഉടമയില്‍ നിന്ന് 10,000 രൂപ പിഴയോ ഈടാക്കുകയോ ചെയ്യും. വാണിജ്യ ആവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ കാര്‍പൂളിംഗ് ആപ്പുകള്‍ നിയമം ലംഘിക്കുന്നതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കാര്‍ പൂളിംഗ് ആപ്പുകള്‍ക്കെതിരെ ബെംഗളൂരു നരഗത്തിലെ ടാക്സി ഡ്രൈവര്‍ നിരന്തരമായി പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത വകുപ്പിന്റെ നടപടി.

കാര്‍ പൂളിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നവരെ ടാക്‌സി ഡ്രൈവര്‍മാര്‍ അപമാനിക്കുന്ന വീഡിയോ അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബൈക്ക് ടാക്‌സി അഗ്രിഗേറ്റര്‍മാരായ റാപ്പിഡോ, ഓല, ഊബര്‍ എന്നിവയെ എതിര്‍ക്കുന്നവക്കൊപ്പം കാര്‍ പൂളിംഗ് അഗ്രിഗേറ്റര്‍മാരായ ക്വിക്ക് റൈഡിനെയും അവര്‍ എതിര്‍ക്കുന്നു. സ്വകാര്യ വാഹനങ്ങള്‍ കാര്‍പൂളിങ്ങിന് ഉപയോഗിക്കുന്നതിനെതിരെ നടപടിയെടുക്കാന്‍ നഗരത്തിലെ വിവിധ ആര്‍ടി ഓഫീസുകള്‍ക്ക് ഗതാഗത വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

carpooling

കാര്‍പൂളിങ്ങിന് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം വാണിജ്യ ആവശ്യങ്ങള്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിന് വാഹന ഉടമകള്‍ തങ്ങളുടെ വാഹനങ്ങള്‍ ടാക്‌സികളായി രജിസ്റ്റര്‍ ചെയ്യണമെന്ന് കര്‍ണാടകയിലെ ഒരു രാജ്യസഭ എംപി അഭിപ്രായപ്പെട്ടു. ബെംഗളൂരു ഗതാഗത വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 73.6 ലക്ഷം ഇരുചക്രവാഹനങ്ങളും 23.5 ലക്ഷം ഫോര്‍വീലറുകളും ഉള്‍പ്പെടെ 1.1 കോടിയിലധികം വാഹനങ്ങള്‍ നിലവില്‍ നഗരത്തിലെ നിരത്തുകളിലുണ്ട്.

ഇന്ത്യയുടെ സിലിക്കണ്‍ വാലിയെന്നറിയപ്പെടുന്ന ബെംഗളൂരുവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളയാളുകള്‍ വസിക്കുന്നുണ്ട്. നഗരത്തിലെ വാഹന ഉടമകളില്‍ ഭൂരിഭാഗവും ദിവസേന ഓഫീസില്‍ പോകുന്നവരാണ്. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷനേടാനും യാത്ര സുഖമമാക്കാനും പണം ലാഭിക്കാനും വേണ്ടിയാണ് ബെംഗളൂരു നിവാസികള്‍ കാര്‍ പൂളിംഗിനെ ആശ്രയിക്കുന്നത്. കാര്‍ പൂളിംഗ് ക്യാബ് ഡ്രൈവര്‍മാരുടെ കഞ്ഞികുടി മുട്ടിക്കുമെന്നത് തെറ്റായ വാദമെന്നാണ് ക്വിക്ക് റൈഡ് പറയുന്നത്.

ഡോര്‍ ടു ഡോര്‍ പിക്കപ്പിനും ഡ്രോപ്പ് ഓഫ് സര്‍വീസുകള്‍ക്കും ടാക്‌സി യൂസര്‍മാര്‍ ടാക്‌സികളെ മാത്രമേ ആശ്രയിക്കുകയുള്ളൂവെന്നാണ് ക്വിക്ക് റൈഡ് പറയുന്നത്. കാര്‍ പൂളിംഗ് നിര്‍ത്തിയാല്‍ ജനങ്ങള്‍ സ്വന്തം വാഹനങ്ങളിലോ കമ്പനി ഒരുക്കുന്ന ബസുകളിലോ ആയിരിക്കും യാത്ര ചെയ്യുകയെന്നാണ് അവര്‍ പറയുന്നത്. പൊതുജനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്ക് പുറമെ ബെംഗളൂരു പൊലീസ് അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികളും കാര്‍പൂളിംഗ് എന്ന ആശയത്തെ പിന്തുണക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇതിനെ എങ്ങനെ നേരിടുമെന്ന് നമുക്ക് കണ്ടറിയാം.

More from DriveSpark

Article Published On: Friday, September 29, 2023, 19:02 [IST]
English summary
Carpooling becomes illegal in bengaluru offenders will face heavy penalties
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X