മ്യൂസിക് സിസ്റ്റം ഇല്ലാതെ എന്ത് ആഘോഷം; ഒരു നീണ്ട നിര തന്നെയുണ്ട്
കാറിൽ കയറിയാൽ പാട്ട് ഇടാത്ത ആരാണ് ഉളളത്. അത് കൊണ്ട് മ്യൂസിക് സിസ്റ്റം എല്ലാവർക്കും മസ്റ്റാണ്. ഇപ്പോഴത്തെ കാലത്ത് എല്ലാ വാഹനങ്ങളിലും നിർമാതാക്കൾ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം നൽകുന്നുണ്ട്. 15 ലക്ഷം രൂപയിൽ താഴെയുളള വാഹനങ്ങളിൽ ഏതൊക്കെ കാറുകളിലാണ് മികച്ച ഇൻഫോടെൻമെൻ്റ് സിസ്റ്റം ഉളളതെന്ന് നോക്കാം
ഹ്യുണ്ടായി i20
ഹ്യുണ്ടായി i20 ആസ്റ്റ iMT മുതൽ മുകളിലോട്ടുള്ള വേരിയന്റുകളിൽ ബ്ലൂലിങ്ക് കണക്റ്റുചെയ്‌ത കാർ ടെക്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി എന്നിവയടങ്ങുന്ന 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനുണ്ട്. ഫ്രീ-സ്റ്റാൻഡിങ് ടച്ച്‌സ്‌ക്രീൻ സിസ്റ്റം കാറിന്റെ ഈ വാഹനത്തിന് നിലവിൽ 10.09 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എയർ പ്യൂരിഫയർ, ഡിആർഎൽ ഉള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഇലക്ട്രിക് സൺറൂഫ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ക്രൂയിസ് കൺട്രോൾ എന്നിവയെല്ലാം ഈ വാഹനത്തിലുണ്ട്.

എന്‍ട്രി ലെവല്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ മോട്ടോറാണ്, ഇത് 83 bhp കരുത്തും 115 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കും. ഈ പെട്രോള്‍ മോട്ടോറിനായി ഉപഭോക്താക്കള്‍ക്ക് 5-സ്പീഡ് MT-യും CVT-യും തെരഞ്ഞെടുക്കാം. 100 bhp പവറും 240 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിയുന്ന 1.5 ലിറ്റര്‍ CRDi ഡീസല്‍ എഞ്ചിനും ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നു. ഡീസല്‍ മോട്ടോര്‍ 6-സ്പീഡ് മാനുവല്‍ ആയിരിക്കും. 1 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് GDi പെട്രോള്‍ മോട്ടോറാണ് i20-യിലെ മൂന്നാമത്തെ എഞ്ചിന്‍ ഓപ്ഷന്‍. ഈ എഞ്ചിന്‍ 120 bhp കരുത്തും 172 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ പര്യാപ്തമാണ്, കൂടാതെ 7-സ്പീഡ് DCT അല്ലെങ്കില്‍ 6-സ്പീഡ് iMT-യുമായി ജോടിയാക്കുന്നു.
എംജി ആസ്റ്റർ
ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ എംജി എസ്‌യുവിയായ ആസ്റ്റർ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം നൽകുന്നുണ്ട്. 10.32 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള എൻട്രി ലെവൽ സ്റ്റൈൽ ഇഎക്സ് വേരിയന്റിൽ പോലും ഇൻഫോടൈൻമെന്റ് സ്‌ക്രീനുണ്ട്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി എന്നിവയെല്ലാം ഈ സിസ്റ്റത്തിനുണ്ട്. സ്റ്റൈൽ, സൂപ്പർ വേരിയന്റുകളിൽ ഐ-സ്മാർട്ട് കണക്റ്റഡ് കാർ ഫീച്ചറുകളില്ല. യുഎസ്ബി, എഫ്എം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ ഇതിലുണ്ട്.

കിയ സോനെറ്റ്
കിയ സോണറ്റിന്റെ HTX+ വേരിയന്റ് മുതലുള്ള മോഡലുകളിലാണ് കിയ കണക്ട്, ഒടിഎ അപ്‌ഡേറ്റുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, നാവിഗേഷൻ എന്നിവയടങ്ങുന്ന 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റമുള്ളത്. വില കുറഞ്ഞ വേരിയന്റുകളിൽ 8 ഇഞ്ച് സ്‌ക്രീനും ഉണ്ട്. 10.25 ഇഞ്ച് യൂണിറ്റ് ലഭിക്കുന്ന HTX+ വേരിയന്റിന് 12.25 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില. 120 പിഎസും 172 എൻഎം ടോർക്കുമുള്ള 1.0-ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിലും 100 പിഎസ് പവറും 240 എൻഎം ടോർക്കുമുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിനിലും പ്രവർത്തിക്കുന്ന വേരിയന്റുകളിൽ ഈ സ്ക്രീൻ ലഭിക്കും.
ഹ്യുണ്ടായ് ക്രെറ്റ
സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പിൻസീറ്റ് ഹെഡ്‌റെസ്റ്റ് പില്ലോസ്, ആംബിയന്റ് ലൈറ്റിങ് തുടങ്ങിയ മികച്ച ഫീച്ചറുകൾ നൽകുന്ന ഹ്യുണ്ടായ് ക്രെറ്റയിലും വലിയൊരു ഇൻഫോടൈൻമെന്റ് സിസ്റ്റമുണ്ട്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് വാഹനത്തിലുള്ളത്. വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുമുള്ള ഈ സ്ക്രീൻ SX വേരിയന്റുകൾ മുതലുള്ളവയിൽ ലഭ്യമാണ്. ബ്ലൂലിങ്ക് കണക്റ്റഡ്-കാർ സാങ്കേതികവിദ്യയും ഇൻഫോടൈൻമെന്റ് സിസ്റ്റത്തിലുണ്ട്.
കിയ സെൽറ്റോസ്
15 ലക്ഷം രൂപയിൽ താഴെ വിലയിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റമുള്ള കിയ കാറാണ് സെൽറ്റോസ്. HTX വേരിയൻറ് മുതൽ ഈ ഫീച്ചർ ലഭ്യമാണ്. ഈ വാഹനത്തിന്റെ വില 14.45 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു. സ്‌ക്രീനിലൂടെ ലൈവ് ട്രാഫിക് അപ്‌ഡേറ്റുകൾ, കിയ കണക്റ്റ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വോയ്‌സ് റെക്കഗ്‌നിഷൻ എന്നിവയടക്കമുള്ള ഫീച്ചറുകൾ ലഭിക്കും. ഇലക്ട്രിക് സൺറൂഫ്, സ്മാർട്ട് എയർ പ്യൂരിഫയർ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, 360 ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ,
കൂടാതെ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ബോസ് പ്രീമിയം ഓഡിയോ സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററായി 7 ഇഞ്ച് കളർ ഡിസ്‌പ്ലേ എന്നിവയും വാഹനത്തിലുണ്ട്. 1.5 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ യൂണിറ്റ് 115 bhp കരുത്തും 250 Nm torque ഉം വാഗ്ദാനം ചെയ്യുന്നു. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റ പെട്രോള്‍ യൂണിറ്റാണ് മറ്റൊന്ന്. ഇത് 115 bhp കരുത്തും 144 Nm torque ഉം വാഗ്ദാനം ചെയ്യുന്നു. 1.4 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ മോട്ടോര്‍ 140 bhp കരുത്തും 242 Nm പീക്ക് ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








