പുതിയ കാറിന് ഹാന്‍ഡ് ബ്രേക്ക് ഉണ്ടാകില്ല! സംഗതി യാഥാര്‍ത്ഥ്യമായാല്‍ പൊളിക്കും

കാറുകള്‍ക്ക് അകത്ത് കാണപ്പെടുന്ന വളരെ സുപ്രധാനമായ ഭാഗമാണ് ഹാന്‍ഡ് ബ്രേക്കുകള്‍. ചിലപ്പോഴെങ്കിലും കാറിന്റെ അകത്തളത്തിലെ കുറച്ച് സ്ഥലം ഹാന്‍ഡ്‌ബ്രേക്കുകള്‍ കവരുന്നതായി നിങ്ങള്‍ക്ക് തോന്നിയേക്കാം. പ്രത്യേകിച്ച് ചെറുകാറുകളില്‍. കാറുകളിലെ ഹാന്‍ഡ് ബ്രേക്കിന് ബദലായി ഡ്രം ബ്രേക്കില്‍ മോട്ടോര്‍ സ്ഥാപിച്ച് ഈ പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി.

പുതിയ കാറിന് ഹാന്‍ഡ് ബ്രേക്ക് ഉണ്ടാകില്ല! സംഗതി യാഥാര്‍ത്ഥ്യമായാല്‍ പൊളിക്കും

ഈ മോട്ടോര്‍ ബ്രേക്കുകളില്‍ സ്ഥാപിച്ചാല്‍ സമീപ ഭാവിയില്‍ കാറുകളിലെ ഹാന്‍ഡ് ബ്രേക്കിന്റെ ആവശ്യകത ഇല്ലാതാക്കിയേക്കും. ചെന്നൈ കമ്പനിയുടെ പുതിയ കണ്ടുപിടുത്തത്തെ കുറിച്ചാണ് നമ്മള്‍ ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്. ഒരു വാഹനത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് ബ്രേക്ക് എന്ന് നമുക്കറിയാം. ബ്രേക്ക് ഇല്ലാത്ത അല്ലെങ്കില്‍ ബ്രേക്ക് കുറവുള്ള വാഹനം ഓടിക്കാന്‍ ആരും ഒന്ന് ഭയക്കും.

പുതിയ കാറിന് ഹാന്‍ഡ് ബ്രേക്ക് ഉണ്ടാകില്ല! സംഗതി യാഥാര്‍ത്ഥ്യമായാല്‍ പൊളിക്കും

ഒരു വാഹനം അപകടത്തില്‍ പെടുന്നത് തടയുന്നതിനായി ബ്രേക്കുകള്‍ മുഖ്യ കാര്‍മികത്വം വഹിക്കുന്നു. വാഹനം സഞ്ചരിക്കുമ്പോള്‍ നിര്‍ത്തുന്നതിനായി നാം ബ്രേക്ക് ഉപയോഗിക്കുന്നു. വാഹനത്തിനത്തുള്ള മറ്റൊരു ബ്രേക്കാണ് ഹാന്‍ഡ് ബ്രേക്ക്. സാധാരണയായി കാറുകള്‍ക്ക് ഒരു ഹാന്‍ഡ് ബ്രേക്ക് ആവശ്യമാണ്. നമ്മള്‍ ഒരിടത്ത് കാര്‍ പാര്‍ക്ക് ചെയ്ത് ഇറങ്ങി പോയാല്‍ അത് സ്വമേധയാ പിറകോട്ടോ മുന്നോട്ടോ നീങ്ങി അപകടം ഉണ്ടാകുന്നത് ഹാന്‍ഡ് ബ്രേക്കുകള്‍ തടയുന്നു.

പുതിയ കാറിന് ഹാന്‍ഡ് ബ്രേക്ക് ഉണ്ടാകില്ല! സംഗതി യാഥാര്‍ത്ഥ്യമായാല്‍ പൊളിക്കും

ചെറിയ കാറുകള്‍ മുതല്‍ വലിയ കാറുകള്‍ വരെ ഇന്ന് എല്ലാത്തരം കാറുകളിലും ഹാന്‍ഡ് ബ്രേക്കുകള്‍ ലഭ്യമാണ്. ഇതിനെ പാര്‍ക്കിംഗ് ബ്രേക്ക് എന്നും വിളിക്കാറുണ്ട്. ഡ്രൈവര്‍ക്ക് എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ഹാന്‍ഡ് ബ്രേക്ക് ലിവര്‍ ഡ്രൈവറുടെ സീറ്റിന്റെ ഇടതുവശത്ത് മുന്‍വശത്തെ പാസഞ്ചര്‍ സീറ്റിനും ഡ്രൈവര്‍ സീറ്റിനും ഇടയില്‍ സ്ഥാപിച്ചിരിക്കുന്നു.

പുതിയ കാറിന് ഹാന്‍ഡ് ബ്രേക്ക് ഉണ്ടാകില്ല! സംഗതി യാഥാര്‍ത്ഥ്യമായാല്‍ പൊളിക്കും

ഹാന്‍ഡ് ബ്രേക്ക് കാറിന് വളരെ പ്രധാനമായതിനാല്‍, അല്‍പം സ്ഥലം കവര്‍ന്നാലും അവ വാഹനത്തില്‍ ഉള്‍പ്പെടുത്താന്‍ വാഹന നിര്‍മാതാക്കള്‍ നിര്‍ബന്ധിതരാകുന്നു. ഈ സാഹചര്യത്തിലാണ് ചെന്നൈ ആസ്ഥാനമായുള്ള ഒരു കമ്പനി ഈ പ്രശ്‌നത്തിന് പരിഹാരവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ കമ്പനിയുടെ ഈ ഉല്‍പ്പന്നം ഭാവിയില്‍ പാര്‍ക്കിംഗ് ബ്രേക്കുകള്‍ ഇല്ലാത്ത തരത്തില്‍ കാറുകളെ മാറ്റിയേക്കാം.

പുതിയ കാറിന് ഹാന്‍ഡ് ബ്രേക്ക് ഉണ്ടാകില്ല! സംഗതി യാഥാര്‍ത്ഥ്യമായാല്‍ പൊളിക്കും

വാഹന നിര്‍മ്മാതാക്കള്‍ക്കായി ബ്രേക്ക് നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കമ്പനിയാണ് ബ്രേക്ക്‌സ് ഇന്ത്യ. കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ സമാപിച്ച 2023 ഓട്ടോ എക്‌സ്‌പോയില്‍ ബ്രേക്ക്‌സ് ഇന്ത്യ തങ്ങളുടെ പുതിയതും വ്യത്യസ്തവുമായ ഉല്‍പ്പന്നം പ്രദര്‍ശിപ്പിക്കുകയുണ്ടായി. കാറുകളില്‍ പാര്‍ക്കിംഗ് ബ്രേക്കുകള്‍ക്ക് പകരമായി ഇത് പ്രവര്‍ത്തിക്കുമെന്ന് കമ്പനി അറിയിച്ചു.

പുതിയ കാറിന് ഹാന്‍ഡ് ബ്രേക്ക് ഉണ്ടാകില്ല! സംഗതി യാഥാര്‍ത്ഥ്യമായാല്‍ പൊളിക്കും

പ്രത്യേകിച്ച് ഡ്രം ബ്രേക്കുള്ള കാറുകളില്‍ ഡ്രം ബ്രേക്കില്‍ പുതിയ മോട്ടോര്‍ ഘടിപ്പിച്ചാണ് അവര്‍ ഇത് സാധ്യമാക്കിയത്. ഈ ബ്രേക്ക് കാറുകളില്‍ സ്ഥാപിച്ചാല്‍ കാറുകളില്‍ ഹാന്‍ഡ്‌ബ്രേക്ക് ലിവര്‍ ഇടേണ്ട ആവശ്യമില്ല. കൂടാതെ, ഇലക്ട്രിക് വാഹനങ്ങളിലും ഉപയോഗിക്കുന്നതിന് ശബ്ദരഹിതമായി ഈ ഉല്‍പ്പന്നം കമ്പനി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഇത് മാത്രമല്ല, വാഹനങ്ങള്‍ക്കുള്ള ഹില്‍ ഹോള്‍ഡ് ബ്രേക്ക് ആയും ഇത് പ്രവര്‍ത്തിക്കുന്നു.

പുതിയ കാറിന് ഹാന്‍ഡ് ബ്രേക്ക് ഉണ്ടാകില്ല! സംഗതി യാഥാര്‍ത്ഥ്യമായാല്‍ പൊളിക്കും

'വാഹനത്തില്‍ ചെറിയ മാറ്റങ്ങളോടെ, ഡ്രം ബ്രേക്കിലുള്ള മോട്ടോര്‍ ഹില്‍ ഹോള്‍ഡ്, ഡ്രൈവ് അസിസ്റ്റ്, ഡോര്‍ ഓപ്പണ്‍ ഹോള്‍ഡ് എന്നിവ നല്‍കുന്നു. കൂടാതെ മടുപ്പിക്കുന്ന ഹാന്‍ഡ് ബ്രേക്ക് ലിവര്‍ നീക്കം ചെയ്ത് ക്യാബിന്‍ സ്വതന്ത്രമാക്കുന്നു. ചെറിയ കാറുകളില്‍ ഇത് വലിയ നേട്ടമുണ്ടാക്കും' ബ്രേക്ക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയരക്ടര്‍ ശ്രീറാം വിജി പറഞ്ഞു.

പുതിയ കാറിന് ഹാന്‍ഡ് ബ്രേക്ക് ഉണ്ടാകില്ല! സംഗതി യാഥാര്‍ത്ഥ്യമായാല്‍ പൊളിക്കും

ബ്രേക്ക്സ് ഇന്ത്യയാണ് ഈ ബ്രേക്ക് പൂര്‍ണ്ണമായും ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് കീഴില്‍, ഡ്രം ബ്രേക്ക് മോട്ടോര്‍ മൗണ്ടിംഗ് സാങ്കേതികവിദ്യ പ്രോട്ടോടൈപ്പ് മുതല്‍ ടെസ്റ്റിംഗ്, വികസനം, ഉല്‍പ്പാദനം വരെ ഇന്ത്യയില്‍ ചെയ്യാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ഇതിനാല്‍ തന്നെ ഇത് പൂര്‍ണമായും ഇന്ത്യന്‍ സാങ്കേതിക വിദ്യയാണെന്ന് പറയാം.

പുതിയ കാറിന് ഹാന്‍ഡ് ബ്രേക്ക് ഉണ്ടാകില്ല! സംഗതി യാഥാര്‍ത്ഥ്യമായാല്‍ പൊളിക്കും

'ഇന്ത്യയെ സ്വാശ്രയ രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള ആത്മനിര്‍ഭര്‍ ഭാരത് ക്യാമ്പയിനുമായി ചേര്‍ന്ന് ബ്രേക്ക്‌സ് ഇന്ത്യയിലെ എഞ്ചിനീയര്‍മാരുടെ ഒരു സംഘം സ്വന്തം രാജ്യത്ത് ഡ്രം ബ്രേക്ക് മോട്ടോര്‍ സോഫ്റ്റ്വെയര്‍ രൂപകല്‍പ്പന ചെയ്തു. പ്രോട്ടോടൈപ്പ് ഘട്ടം മുതല്‍ ഉല്‍പ്പാദനം വരെ ഇന്ത്യയിലാണ്' ലൈറ്റ് വെഹിക്കിള്‍സ് ബിസിനസ് പ്രസിഡന്റും തലവനുമായ കെ വാസുദേവന്‍ പറഞ്ഞു.

പുതിയ കാറിന് ഹാന്‍ഡ് ബ്രേക്ക് ഉണ്ടാകില്ല! സംഗതി യാഥാര്‍ത്ഥ്യമായാല്‍ പൊളിക്കും

'ഉല്‍പ്പന്നം ഇലക്ട്രിക് വാഹന വിഭാഗത്തില്‍ ആഭ്യന്തരവും അന്തര്‍ദേശീയവുമായ ഞങ്ങളുടെ കാല്‍വെപ്പുകളെ ശക്തിപ്പെടുത്തുന്നു. ആഗോള ബ്രേക്കിംഗ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഇത് സാധൂകരിച്ചിരിക്കുന്നു. ഇതിന്റെ രൂപകല്‍പ്പന ഒതുക്കമുള്ളതും കരുത്തുറ്റതുമാണ്. മാത്രമല്ല വിപണി ഇതിനോട് താല്‍പര്യം കാണിക്കുന്നതായി ഞങ്ങള്‍ കാണുന്നു' വാസുദേവന്‍ കൂട്ടിച്ചേര്‍ത്തു.

ഈ സാങ്കേതികവിദ്യ ചെറിയ കാറുകളില്‍ പ്രത്യേകിച്ച് ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമാണെന്നാണ് കമ്പനി പറയുന്നത്. ഈ ബ്രേക്ക് ഘടിപ്പിച്ചാല്‍ ഭാവിയില്‍ കാറുകളില്‍ ഹാന്‍ഡ് ബ്രേക്ക് അപ്രത്യക്ഷമാകാന്‍ സാധ്യതയുണ്ട്.

Most Read Articles

Malayalam
English summary
Cars may come without a handbrake lever brakes india developed a motor on drum brake
Story first published: Friday, January 20, 2023, 17:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X