ചുറ്റും ഒരു നോട്ടം നല്ലതാ! 360 -ഡിഗ്രി ക്യാമറയുമായി 15 ലക്ഷം ബജറ്റിനുള്ളിൽ വരുന്ന വാഹനങ്ങൾ

മോഡേൺ കാറുകൾ ഇന്ന് മുമ്പത്തേക്കാൾ ഫീച്ചർ റിച്ചാണ്, അതിനാൽ തന്നെ ഇന്ന് പല ഉപഭോക്താക്കളും പെർഫോമൻസിനെക്കാൾ ഉപരി കംഫർട്ടും സൗകര്യവും വലിയ ഫീച്ചർ ലിസ്റ്റിനുമാണ് മുൻഗണന നൽകുന്നത്. ഫീച്ചറുകളെ കുറിച്ച് പറയുമ്പോൾ, നിരവധി കാറുകൾക്കും എസ്‌യുവികൾക്കും വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ്, സ്‌മാർട്ട്‌ഫോൺ കണക്ടിവിറ്റി, പാർക്കിംഗ് ക്യാമറകൾ എന്നിവ പോലുള്ള എക്യുപ്മെന്റുകൾ ലഭിക്കുന്നു.

എന്നിരുന്നാലും, പല മാസ്-മാർക്കറ്റ് വാഹനങ്ങളിലേക്കും ഈ അടുത്ത കാലത്തായി കടന്നുവന്ന ഒരു ഹൈടെക് സവിശേഷത എന്നത് 360 -ഡിഗ്രി ക്യാമറയാണ്. ടൈറ്റ് സ്പെയ്സുകളിലും തിങ്ങിയ ട്രാഫിക്കിലും എല്ലാം ഈ ഫീച്ചർ വളരെ സഹായകമാണ്. നിലവിൽ ഇന്ത്യൻ വിപണിയിൽ 360 -ഡിഗ്രി ക്യാമറ ലഭിക്കുന്ന ഏറ്റവും താങ്ങാനാവുന്ന/ ചെലവ് കുറഞ്ഞ കാറുകളുടെയും എസ്‌യുവികളുടെയും ഒരു ലിസ്റ്റാണ് ഞങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നത്.

360 -ഡിഗ്രി ക്യാമറയുമായി 15 ലക്ഷം ബജറ്റിൽ വരുന്ന വാഹനങ്ങൾ

1. നിസാൻ മാഗ്നൈറ്റ്: 8.59 ലക്ഷം - 10.08 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന ഈ ലിസ്റ്റിലെ ഏറ്റവും താങ്ങാനാവുന്ന വാഹനം നിസാൻ മാഗ്നൈറ്റ് കോംപാക്ട് എസ്‌യുവിയാണ്. ടോപ്പ് സ്പെക്ക് XV പ്രീമിയ വേരിയന്റിലാണ് നിസാൻ ബേർഡ്സ് ഐ വ്യൂ എന്ന് വിളിക്കുന്ന 360 -ഡിഗ്രി ക്യാമറ വാഹനത്തിന് ലഭിക്കുന്നത്.

72 bhp, 96 Nm പവർ ഔട്ട്പുട്ട് വാഗ്ദാനം ചെയ്യുന്ന 1.0 ലിറ്റർ പെട്രോൾ, 100 bhp, 160 Nm ഔട്ട്പുട്ട് പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനിലും ഈ വേരിയന്റ് ലഭ്യമാണ്. ഇരു എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം ലഭ്യമാണെങ്കിലും, ടർബോ-പെട്രോളിന് 152 Nm torque ഉൽപ്പാദിപ്പിക്കുന്ന ഒരു CVT യൂണിറ്റും ലഭിക്കുന്നു.

360 -ഡിഗ്രി ക്യാമറയുമായി 15 ലക്ഷം ബജറ്റിൽ വരുന്ന വാഹനങ്ങൾ

2. മാരുതി സുസുക്കി ബലേനോ: ഈ ലിസ്റ്റിൽ നിരവധി മാരുതി സുസുക്കി മോഡലുകൾ നമുക്ക് കാണാമെങ്കിലും, 360 -ഡിഗ്രി ക്യാമറയുമായി വരുന്ന ബ്രാൻഡിന്റെ ഏറ്റവും താങ്ങാനാവുന്ന മോഡൽ ബലേനോ പ്രീമിയം ഹാച്ച്ബാക്ക് ആണ്. 9.33 ലക്ഷം - 9.88 ലക്ഷം രൂപവരെയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.

എന്നിരുന്നാലും, ഈ ഫീച്ചർ ടോപ്പ് സ്പെക്ക് ആൽഫ വേരിയന്റിൽ മാത്രമേ ലഭ്യമാകൂ. 90 bhp മാക്സ് പവറും 113 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ബലേനോയുടെ ഹൃദയം. ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT യൂണിറ്റുമായി കണക്ട് ചെയ്തിരിക്കുന്നു.

360 -ഡിഗ്രി ക്യാമറയുമായി 15 ലക്ഷം ബജറ്റിൽ വരുന്ന വാഹനങ്ങൾ

3. ടൊയോട്ട ഗ്ലാൻസ: 9.63 ലക്ഷം - 10 ലക്ഷം രൂപവരെ വിലയ്ക്ക് എത്തുന്ന ബലെനോയുടെ റീബാഡ്ജ്ഡ് പതിപ്പായ ടൊയോട്ട ഗ്ലാൻസ, ടോപ്പ് ഓഫ് ദി ലൈൻ V ട്രിമ്മിലാണ് 360 -ഡിഗ്രി ക്യാമറ വാഗ്ദാനം ചെയ്യുന്നത്. ബലേനോയെപ്പോലെ 90 bhp പവർ 113 Nm torque എന്നിവ ഉൽപ്പാദിപ്പിക്കുന്ന അതേ 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതിനും കരുത്തേകുന്നത്.

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT യൂണിറ്റ് വഴിയാണ് പവർ വീലുകളിലേക്ക് എത്തുന്നത്. രണ്ടാം തലമുറ ഗ്ലാൻസയ്ക്ക് ഒരു പെപ്പി എഞ്ചിൻ, പുതിയ സസ്പെൻഷനിൽ നിന്നും മികച്ച റൈഡ് ക്വാളിറ്റി, കൂടാതെ അധിക സേഫ്റ്റി എക്യുപ്മെന്റുകളും ജാപ്പനീസ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

360 -ഡിഗ്രി ക്യാമറയുമായി 15 ലക്ഷം ബജറ്റിൽ വരുന്ന വാഹനങ്ങൾ

4. മാരുതി സുസുക്കി ഫ്രോങ്ക്സ്: ലിസ്റ്റിലെ രണ്ടാമത്തെ മാരുതി സുസുക്കി മോഡൽ എന്നത് പുതുതായി പുറത്തിറക്കിയ ഫ്രോങ്ക്സ് കോംപാക്ട് എസ്‌യുവിയാണ്, ഇതും ബലേനോയെ അടിസ്ഥാനമാക്കിയുള്ളതാണ്. 11.48 ലക്ഷം - 12.98 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന വാഹനം അതിന്റെ ഹാച്ച്ബാക്ക് കൗണ്ടർപാർട്ട് പോലെ തന്നെ, ഫ്രോൺക്‌സിന് ആൽഫ ട്രിമ്മിലാണ് 360 -ഡിഗ്രി ക്യാമറ ലഭിക്കുന്നത്.

ഫ്രോങ്ക്സ് രണ്ട് എഞ്ചിനുകളിൽ ലഭ്യമാണെങ്കിലും, ആൽഫ വേരിയന്റിന് 100 bhp പവറും 148 Nm torque ഉം പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് ടർബോ-പെട്രോൾ എഞ്ചിൻ മാത്രമേ ലഭിക്കൂ. ഈ എഞ്ചിൻ യൂണിറ്റ് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്നു.

360 -ഡിഗ്രി ക്യാമറയുമായി 15 ലക്ഷം ബജറ്റിൽ വരുന്ന വാഹനങ്ങൾ

5. മാരുതി സുസുക്കി ബ്രെസ: ഈ ലിസ്റ്റിൽ മുമ്പ് സൂചിപ്പിച്ച എല്ലാ കാറുകളെയും എസ്‌യുവികളെയും പോലെ, മാരുതി സുസുക്കി ബ്രെസയ്ക്കും റേഞ്ച്-ടോപ്പിംഗ് ZXI+ ട്രിമ്മിലാണ് 360 -ഡിഗ്രി ക്യാമറ സംവിധാനം ലഭിക്കുന്നത്. കോംപാക്ട് എസ്‌യുവിക്ക് 103 bhp പവറും 137 Nm torque ഉം ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ K15 C പെട്രോൾ എഞ്ചിൻ ലഭിക്കുന്നു.

ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോഡിയാക്കിയിരിക്കുന്നു. 12.48 ലക്ഷം - 13.98 ലക്ഷം രൂപവരെ എക്സ്-ഷോറൂം വിലയ്ക്കാണ് എസ്‌യുവി വിപണിയിൽ എത്തുന്നത്. മാന്യമായ ഫീച്ചർ സജ്ജീകരണത്തോടെ എത്തുന്ന ഒരു എസ്‌യുവിയാണ് ബ്രെസ, ധാരാളം കംഫർട്ടും സ്പെയ്സും നല്ല യാത്രയും സുഖവും വാഹനം നൽകുന്നു.

More from DriveSpark

Article Published On: Sunday, June 4, 2023, 11:00 [IST]
English summary
Cars under 15 lakh budget with 360 degree camera feature
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X