അതിഥികൾക്ക് വരാൻ പോലും കോടികളുടെ വാഹനങ്ങൾ, അംബാനി കല്ല്യാണത്തിലെ ആഡംബര ടാക്സികൾ ഇവരൊക്കെ

ആനന്ദ് അംബാനിയുടെ കല്ല്യാണം കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും അതുമായി ബന്ധപ്പെട്ട വാർത്തകളും വീഡിയോകളും ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇന്ത്യക്കാരുടെ മാത്രമല്ല ലോകമെമ്പാടുമുള്ളവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ വിവാഹമാണിത്. ജൂലൈ 12 നായിരുന്നു വിവാഹം, ലോകമെമ്പാടുമുള്ള അതിഥികൾ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. അതിഥികളെ കൊണ്ടുപോകാൻ അംബാനി കുടുംബം ഏതൊക്കെ കാറുകളാണ് ബുക്ക് ചെയ്തതെന്ന് കാണിക്കുന്ന ഒരു പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ഏതൊക്കെ വാഹനങ്ങളാണ് അതിഥികൾക്ക് വേണ്ടി നൽകിയിരുന്നതെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

"അംബാനി മേധാവിത്വം" എന്ന അടിക്കുറിപ്പോടെയാണ് ജാൻഹവി എന്ന വ്യക്തിയാണ് വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്തത്. കല്ല്യാണവേദിക്ക് പുറത്ത് കാറുകൾ പാർക്ക് ചെയ്തിരിക്കുന്നതാണ് വീഡിയോയിൽ കാണാം. വീഡിയോയിൽ കാണുന്ന മിക്ക കാറുകളും പ്രീമിയം, ലക്ഷ്വറി സെഗ്‌മെൻ്റുകളിൽ നിന്നുള്ള റെൻ്റ് ടാക്സികളാണ്. കാറുകൾ പാർക്ക് ചെയ്തിരുന്ന റോഡിലൂടെ പോയ വാഹനത്തിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്.

ബിഎംഡബ്ല്യു X5, മെർസിഡീസ് ബെൻസ് സി ക്ലാസ്,എ ക്ലാസ്, ഔഡി Q7,ബിഎംഡബ്ല്യു 7-Series, റേഞ്ച് റോവർ മോഡലുകൾ, മെർസിഡീസ് ബെൻസ് ജിഎൽഎസ്, ടൊയോട്ട ലാൻഡ് ക്രൂയിസർ, ഇന്നോവ ഹൈക്രോസ് തുടങ്ങിയ വിലകൂടിയ കാറുകൾ നിരനിരയായി കിടക്കുന്നത് വീഡിയോയിൽ കാണാം. ഈ കാറുകളിൽ ഭൂരിഭാഗത്തിനും ടാക്സി നമ്പർ പ്ലേറ്റ് ആണ്. കാറുകൾ യഥാർത്ഥത്തിൽ അതിഥികളെ കൊണ്ടുപോകാൻ വാടകയ്‌ക്കെടുത്തതാണ്.

വിവാഹത്തിന് എത്തുന്ന അതിഥികൾ കൂടുതലും ഉന്നതരും സമ്പന്നരുമായ വ്യക്തികളായിരുന്നതിനാൽ ഈ നിരയിലെ ഭൂരിഭാഗം കാറുകളും ആഡംബര കാറുകളായിരുന്നു. അംബാനിമാർ ആയതിനാൽ, അവർ അതിഥികൾക്ക് നൽകുന്ന സുഖസൗകര്യങ്ങളിലോ സംവിധാനങ്ങളിലോ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാല്ല എന്ന് അറിയാമല്ലോ. വാടകയ്‌ക്കെടുത്ത ഈ വിലകൂടിയ കാറുകൾ ഉണ്ടെങ്കിലും, ചില അതിഥികൾക്ക് അംബാനിമാരുടെ സ്വകാര്യ ഗാരേജിൽ നിന്നുളള കാറുകളും നൽകിയിരുന്നു.

അംബാനിമാരുടെ ഉടമസ്ഥതയിൽ ഒൻപത് കള്ളിനൻ മോഡലുകൾ ഉണ്ട്. കല്ല്യാണത്തിന് ആനന്ദ് അംബാനി എത്തിയതും കലിനനിലായിരുന്നു. അനന്തിൻ്റെ കലിനനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത് അതിന് ലഭിച്ച വളരെ വിശിഷ്ടമായ അലങ്കാരമാണ്. കല്യാണ വണ്ടിയായ കലിനനെ സംബന്ധിച്ചിടത്തോളം, ഈ കാറുകൾ അലങ്കരിക്കാൻ അംബാനി കുടുംബം വളരെയധികം കാശ് ചെലവഴിച്ചിട്ടുണ്ട് എന്ന കാര്യം വ്യക്തമാണ്. ഒരു തീം ഇതിനായി ഉണ്ടായിരിക്കും എന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്, എന്നാൽ റോൾസ് റോയ്സ് കലിനനിലെ അലങ്കാരം അത്രം മികച്ചതായി തോന്നുന്നില്ല.

6.75 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V12 പെട്രോള്‍ എഞ്ചിനാണ് റോള്‍സ് റോയ്സ് കലിനന്‍ ബ്ലാക്ക് ബാഡ്ജിന് തുടിപ്പേകുന്നത്. ഇത് 600 bhp പവറില്‍ പരമാവധി 900 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അതേസമയം സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ 571 bhp കരുത്തില്‍ 850 Nmടോര്‍ക്ക് വരെ ആണ് എഞ്ചിന്‍ നല്‍കുന്ന പവര്‍ ഔട്ട്പുട്ട് കണക്കുകള്‍.

അംബാനി കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള ചില കലിനൻ എസ്‌യുവികൾ മറ്റ് രാജ്യങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. അനന്ത് അംബാനി ദുബായിൽ ഷോപ്പിംഗിന് പോയപ്പോഴാണ് സുരക്ഷാ വാഹനങ്ങൾക്കൊപ്പം ഇതിൽ ഒരു കലിനനുമായി കണ്ടെത്തിയത്. ഇന്ത്യയിൽ, അല്ലെങ്കിൽ ഒരുപക്ഷേ ലോകത്ത്, ഇത്രയധികം കലിനൻ എസ്‌യുവികൾ സ്വന്തമാക്കിയ ഏക കുടുംബം അംബാനിമാരാണെന്ന് ഞങ്ങൾക്ക് തോന്നുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, July 18, 2024, 8:30 [IST]
English summary
Cars which ambani family booked to transport their guests video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X