ഓൾഡ് ഈസ് ഗോൾഡ്! ഗോൾഡ് ഈസ് ബോൾഡ്; കുട്ടിക്കാലത്ത് നാം കണ്ടു വളർന്ന കാറുകൾ

കാറുകൾ സൗന്ദര്യം, ഡിസൈൻ, ഫീച്ചറുകൾ എന്നിവയേക്കാൾ എൻജിനീയറിംഗ് വൈദഗ്ധ്യത്തിനും മെക്കാനിക്കലിനും പ്രാധാന്യം നൽകിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഈ തലമുറയിലെ മുതിർന്നവരിൽ പലരും അവരുടെ കുട്ടിക്കാലത്ത് റോഡുകളിൽ കണ്ടു വളർന്നതും അവരുടെ മനസിൽ ഇടം പിടിച്ചതുമായ ചില മോഡലുകളുണ്ടാവും. അവയിൽ 10 ജനപ്രിയ കാറുകളുടെ ഒരു ലിസ്റ്റ് ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.

ഹിന്ദുസ്ഥാൻ അംബാസഡർ: ഇന്ത്യയിലെ ആദ്യത്തെ മാസ് അക്സപ്റ്റഡ് (ബഹുജന സ്വീകാര്യ) സെഡാനായിരുന്നു ഹിന്ദുസ്ഥാൻ അംബാസഡർ. ബ്യൂറോക്രാറ്റുകൾ മുതൽ ടാക്സി ഡ്രൈവർമാർ വരെ അടങ്ങുന്ന സമൂഹത്തിൽ അംബാസഡർ വളരെ പ്രിയങ്കരനായിരുന്നു. അല്പം ശബ്‌ദം പുറപ്പെടുവിക്കുന്നതും മന്ദഗതിയിലുള്ളതുമായ എഞ്ചിൻ ഓപ്ഷനുകളിൽ ഇത് ലഭ്യമായിരുന്നെങ്കിലും, അംബാസഡർ അതിന്റെ പിൻസീറ്റ് കംഫർട്ടിനും മികച്ച റൈഡ് ക്വാളിറ്റിയ്ക്കും പേരുകേട്ടതാണ്.

കുട്ടിക്കാലത്ത് നാം കണ്ടു വളർന്ന കാറുകൾ

ഹിന്ദുസ്ഥാൻ കോണ്ടസ: ഫോർഡ് മസ്താംഗ്, ഷെവർലെ കമാറോ തുടങ്ങിയ ജനപ്രിയ ഓഫറുകളെ അനുസ്മരിപ്പിക്കുന്ന മസിൽ കാർ അപ്പീൽ ഇഷ്ടപ്പെട്ടിരുന്ന ഇന്ത്യക്കാരുടെ അക്കാലത്തെ ഏക പ്രതീക്ഷ ഹിന്ദുസ്ഥാൻ കോണ്ടസ മാത്രമായിരുന്നു. ഈ ഫോർ ഡോർ സലൂൺ അംബാസഡറിന്റെ കൂടുതൽ ആധുനിക ബദലായിട്ടാണ് അവതരിപ്പിച്ചത്, ഇന്നും, വാഹനത്തിന്റെ ഓൾ-സ്കൂൾ ഡിസൈൻ ആഢ്യത്വത്തോടെ നിലനിൽക്കുന്നു.

ഫിയറ്റ് പദ്മിനി: ന്യൂ ജെൻ ആളുകൾക്ക് പ്രീമിയർ പദ്മിനിയുടെ ഓൾഡ് സ്കൂൾ ലുക്കും സ്റ്റൈലിംഗും ഒന്നു അത്ര അപ്പീലിംഗ് ആയിരിക്കില്ല. എന്നാൽ ഫിയറ്റ് 1100 -ന്റെ ഈ ഇന്ത്യൻ പതിപ്പ് അതിന്റെ പ്രതാപകാലത്ത് സെലിബ്രിറ്റികൾക്കിടയിൽ ഒരു ഇഷ്ടപ്പെട്ട ചോയിസായിരുന്നു. നിലനിൽപ്പിന്റെ അവസാന വർഷങ്ങളിൽ പോലും, സുഖപ്രദമായ റൈഡ് ക്വാളിറ്റിയ്ക്ക് ക്യാബ് ഡ്രൈവർമാർക്കിടയിൽ ഏറ്റവും മികച്ച ചോയിസായിരുന്നു ഇത്.

കുട്ടിക്കാലത്ത് നാം കണ്ടു വളർന്ന കാറുകൾ

മാരുതി 800: ഒതുക്കമുള്ളതും, താങ്ങാനാവുന്നതും, മൈലേജ് നൽകുന്നതുമായ കാറുകളുടെ ട്രെൻഡ് ആരംഭിച്ച മോഡലാണ് മാരുതി 800. ഇന്ത്യയിലെ ഫസ്റ്റ് ടൈം കാർ ഉപഭോക്താക്കൾക്കിടയിൽ ഒരു ഇൻസ്റ്റന്റ് ഹിറ്റായിരുന്നു ചെറു ഹാച്ച്. 800 ആദ്യമായി 1983 -ലാണ് അവതരിപ്പിച്ചത്, ഏകദേശം മൂന്ന് പതിറ്റാണ്ടുകളോളം വാഹനം വിൽപ്പനയിൽ തുടർന്നു, പ്രൊഡക്ഷനിലുണ്ടായിരുന്ന കാലമത്രേയും രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായിരുന്നു ഇത്.

മാരുതി സുസുക്കി സെൻ: 800 -നേക്കാൾ കൂടുതൽ യങ്ങ് & പെപ്പി ഡ്രൈവ് മോഡൽ ആഗ്രഹിക്കുന്നവർക്കായി, മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച കാറാണ് സെൻ. ഒതുക്കമുള്ള അളവുകളും 1.0 -ലിറ്റർ പെട്രോൾ എഞ്ചിനും ഒരുമിച്ചുള്ള ഒരു മികച്ച പാക്കേജായിരുന്നു ചെറു ഹാച്ച്. പോക്കറ്റ് റോക്കറ്റ് എന്നു പോലും ഇത് അറിയപ്പെട്ടിരുന്നു.

കുട്ടിക്കാലത്ത് നാം കണ്ടു വളർന്ന കാറുകൾ

മാരുതി സുസുക്കി എസ്റ്റീം: എലഗൻസും പ്രീമിയം അപ്പീലുമുള്ള ഒരു സെഡാൻ വാഗ്ദാനം ചെയ്യാനുള്ള മാരുതി സുസുക്കിയുടെ ആദ്യ ശ്രമമായിരുന്നു എസ്റ്റീം. എൻട്രി ലെവൽ കോംപാക്ട് ഹാച്ച്ബാക്കിൽ നിന്ന് അപ്‌ഗ്രേഡ് ചെയ്യാനോ താങ്ങാനാവുന്ന വിലയിൽ ഒരു പ്രീമിയം സെഡാൻ വാങ്ങണമെന്നോ ആഗ്രഹിക്കുന്നവർക്കിടയിൽ എസ്റ്റീമിന്റെ ത്രീ-ബോക്‌സ് ലുക്ക് വളരെ ഹിറ്റായിരുന്നു.

മാരുതി സുസുക്കി ജിപ്സി: മാരുതി സുസുക്കി ജിപ്‌സിയുടെ പാരമ്പര്യം എല്ലാവർക്കും അറിയാവുന്നതാണ്. ഓഫ്-റോഡ് മോട്ടോറിംഗ് പ്രേമികൾക്കും രാജ്യത്തിന്റെ ഡിഫൻസ് ഫീൽഡിൽ പോലും നിറയെ ആരാധകരുള്ള മോഡലാണിത്. ഒതുക്കമുള്ള രൂപ ശൈലിയിൽ പ്രോപ്പർ ഫോർ വീൽ ഡ്രൈവ് സംവിധാനം വാഗ്ദാനം ചെയ്യുന്ന ജിപ്‌സി ഒരു മികച്ച ഓഫ്-റോഡറായിരുന്നു.

സ്റ്റാൻഡേർഡ് 2000: 1980 -കളുടെ അവസാനത്തിൽ തങ്ങളുടെ പ്രവർത്തനം നിർത്തിയ ഒരു ഇന്ത്യൻ ബ്രാൻഡായ സ്റ്റാൻഡേർഡിനെ കുറിച്ച് ഇപ്പോഴത്തെ തലമുറയിൽ പലരും കേട്ടിട്ടുണ്ടാവില്ല. ഈ ബ്രാൻഡിൽ നിന്നുള്ള ഏറ്റവും ജനപ്രിയമായ മോഡലായിരുന്നു സ്റ്റാൻഡേർഡ് 2000. ഈ വലിയ സ്റ്റേഷൻ വാഗണിന്റെ ഒരു പോരായ്മ അണ്ടർ പവർഡായ ഒരു എഞ്ചിൻ യൂണിറ്റായിരുന്നു, എന്നാൽ വാഹനം ആകർഷകമായ റോഡ് സാന്നിധ്യവും ഉള്ളിൽ സ്പെയ്സും പ്രായോഗികതയും വാഗ്ദാനം ചെയ്തു.

ടാറ്റ എസ്റ്റേറ്റ്: ഒരു സ്റ്റേഷൻ വാഗൺ നിർമ്മിക്കാനുള്ള ടാറ്റ മോട്ടോഴ്‌സിന്റെ ആദ്യ ശ്രമമായിരുന്നു ടാറ്റ എസ്റ്റേറ്റ് എന്നത്. മെർസിഡീസ്-ബെൻസ് E -ക്ലാസ് സ്റ്റേഷൻ വാഗണിന്റെ വൻതോതിൽ പുനർനിർമ്മിച്ച പതിപ്പായിരുന്നു എക്സ്റ്റേറ്റ്, വാഹനത്തിന്റെ രൂപഭാവത്തിൽ നിന്ന് തന്നെ അത് വ്യക്തമാണ്. ഇന്ത്യൻ ഉപഭോക്താക്കൾ സ്റ്റേഷൻ വാഗണുകളുടെ ആരാധകരായിരുന്നില്ല എന്നതിനാൽ പരാജയപ്പെട്ടെങ്കിലും, അത് വാഗ്ദാനം ചെയ്ത സ്പെയ്സിന്റെ കാര്യത്തിൽ എസ്റ്റേറ്റ് വളരെ ജനപ്രിയമായിരുന്നു.

ടാറ്റ സുമോ: ടാറ്റ മോട്ടോർസിൽ നിന്നുള്ള ഏറ്റവും ജനപ്രിയമായ എംയുവിയാണിത്. സുമോ ഒരു എസ്‌യുവിയുടെ നിലപാടും ഒരു എം‌പി‌വിയുടെ പ്രായോഗികതയും വാഗ്ദാനം ചെയ്തിരുന്നു. പ്രൊഡക്ഷൻ കാലയളവിൽ, ടാറ്റ സുമോ ഒന്നിലധികം വേരിയന്റുകളിൽ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു, അവയെല്ലാം ചെറിയ ടൗണുകളിലും ഗ്രാമപ്രദേശങ്ങളിലും അവയുടെ പരുഷമായ ആകർഷണത്താൽ വളരെ ജനപ്രിയമായിരുന്നു.

More from DriveSpark

Article Published On: Tuesday, May 23, 2023, 19:35 [IST]
English summary
Cars which we grew up seeing everyday listed in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X