നാലുപാടും കണ്ണെത്തും; 360 -ഡിഗ്രി ക്യാമറയുമായി വരുന്ന വാഹനങ്ങൾ പാർട്ട് II
360 -ഡിഗ്രി ക്യാമറ എന്നത് നോർമൽ റിയർ പാർക്കിംഗ് ക്യാമറ നൽകുന്ന സിംഗിൾ വ്യൂവിൽ നിന്ന് വ്യത്യസ്തമായി വാഹനത്തിന്റെ ഫ്രണ്ട്, സൈഡ്, റിയർ എന്നിവയടങ്ങുന്ന ഒരു സറൗണ്ട് വ്യൂ കാണിക്കുന്ന ഒന്നാണ്. ഈ സജ്ജീകരണം ഡ്രൈവർമാർക്ക് തങ്ങളുടെ വാഹനം കൃത്യമായി പ്ലേസ് ചെയ്യാൻ സഹായിക്കുന്നതിന് വാഹനത്തിന്റെ മുകളിൽ നിന്ന് താഴേക്കുള്ള (ടോപ്പ്-ഡൗൺ) വ്യൂ അനുവദിക്കുന്നു.
അതിനാൽ ഇടുങ്ങിയ സ്പെയ്സുകളിലും ടൈറ്റ് ട്രാഫിക്കിലും പാർക്കിംഗ് സമയത്തും ഡ്രൈവർമാരെ ഇത് വളരെ കൃത്ത്യമായി സഹായിക്കുന്നു. ഇന്ന് ഈ ഫീച്ചർ നിരവധി മാസ് മാർക്കറ്റ് മോഡലുകളിലും പല നിർമ്മാതാക്കളും അവതരിപ്പിച്ചിരിക്കുകയാണ്. 360 -ഡിഗ്രി ക്യാമറ ഫീച്ചറുമായി വരുന്ന ബജറ്റ് മോഡലുകൾ നാം ഇതിനകം കണ്ടു. ഇനി ഇതേ സവിശേഷത വാഗ്ദാനം ചെയ്യുന്ന ഒരു എൻട്രി ലെവൽ പ്രീമിയം മോഡലുകൾ ഏതെല്ലാം എന്ന് നമുക്ക് നോക്കാം:

1. മാരുതി സുസുക്കി XL6: എസ്‌യുവികളുടെയും ഹാച്ച്‌ബാക്കുകളുടെയും കടലിൽ 360 ഡിഗ്രി ക്യാമറ ലഭിക്കുന്ന ഒരേയൊരു എംപിവിയാണ് മാരുതി സുസുക്കി XL6. പ്രീമിയം എംപിവി മോഡലായ XL6 -ന്റെ മറ്റൊരു വ്യത്യസ്‌ത ഘടകം, ആൽഫ, ആൽഫ+ എന്നീ രണ്ട് ട്രിമ്മുകളിൽ ഈ സവിശേഷത വാഗ്ദാനം ചെയ്യുന്നു എന്നതാണ്.
അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്ന 103 bhp പവറും 137 Nm torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ K15C പെട്രോൾ എഞ്ചിനാണ് ഇതിൽ വരുന്നത്. കാര്യക്ഷമമായ എഞ്ചിനും മികച്ച സവിശേഷതകളും XL6 -നെ ഒരു ആകർഷകമായ ഓഫറാക്കി മാറ്റുന്നു. 12.56 ലക്ഷം മുതൽ 14.66 ലക്ഷം രൂപ വരെയാണ് പ്രീമിയം എംപിവിയുടെ എക്സ്-ഷോറൂം വില.

2. എംജി ആസ്റ്റർ: 15.15 ലക്ഷം മുതൽ 18.89 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക് വരുന്ന ഈ ലിസ്റ്റിൽ മിഡ് സൈസ് എസ്‌യുവികളിൽ ആദ്യം എത്തുന്നത് എംജി ആസ്റ്ററാണ്. XL6 പോലെ, ടോപ്പ്-സ്പെക്ക് ഷാർപ്പ്, സാവി ട്രിമ്മുകളിൽ എറൗണ്ട് വ്യൂ ക്യാമറ എന്ന് വിളിക്കുന്ന 360 -ഡിഗ്രി ക്യാമറ ആസ്റ്ററിനും ലഭിക്കുന്നു.
110 bhp, 144 Nm പവർ ഔട്ട്പുട്ട് നൽകുന്ന 1.5-ലിറ്റർ പെട്രോൾ, 140 bhp, 220 Nm ഔട്ട്പുട്ട് പുറപ്പെടുവിക്കുന്ന 1.3 ലിറ്റർ ടർബോ-പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെ ഈ സേഫ്റ്റി ഫീച്ചർ വാഗ്ദാനം ചെയ്യുന്ന ലിസ്റ്റിലെ ആദ്യ മോഡലാണ് ആസ്റ്റർ എന്നതും ശ്രദ്ധേയമാണ്.
1.5 ലിറ്റർ യൂണിറ്റ് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു CVT -യുമായി കണക്ട് ചെയ്തിരിക്കുന്നു, 1.3 ലിറ്റർ യണിറ്റ് ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് മാത്രമേ ലഭിക്കൂ. ആസ്റ്റർ ഒരു വളരെ നൂതനവും കംഫർട്ടബിളുമായ ഒരു മിഡ് സൈസ് എസ്‌യുവിയാണ്, എന്നിരുന്നാലും, ഡ്രൈവിംഗ് ആരാധകരെ കാര്യമായി ആകർഷിക്കുന്നില്ല.
3. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര: ഈ ലിസ്റ്റിലെ മാരുതി സുസുക്കിയുടെ അടുത്ത മോഡലാണ് ഗ്രാൻഡ് വിറ്റാര മിഡ്‌സൈസ് എസ്‌യുവി. ആൽഫ, ആൽഫ+ വേരിയന്റുകളിൽ മോഡൽ 360 -ഡിഗ്രി ക്യാമറ സംവിധാനം വാഗ്ദാനം ചെയ്യുന്നു. ആൽഫ പതിപ്പിൽ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി കണക്ട് ചെയ്ത 1.5-ലിറ്റർ K15C എഞ്ചിനുമായി വരുന്നു.

103 bhp പവറും 137 Nm torque ഉം പുറപ്പെടുവിക്കുന്നു. ആൽഫ+ -ൽ e-CVT ഗിയർബോക്സുമായി കണക്ട് ചെയ്ത സ്ട്രോംഗ് ഹൈബ്രിഡ് സംവിധാനമുള്ള 116 bhp പവർ പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. ഗ്രാൻഡ് വിറ്റാര ഒരു അപ്പ് മാർക്കറ്റ് ഫീൽ നൽകുന്ന വാഹനമാണ്. ഇതിന് 15.41 ലക്ഷം മുതൽ 19.79 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയുണ്ട്.
4. ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ: ഗ്രാൻഡ് വിറ്റാരയുടെ സഹോദരനായ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറും ടോപ്പ് എൻഡ് V വേരിയന്റിൽ 360 ഡിഗ്രി ക്യാമറ ഫീച്ചർ വാഗ്ദാനം ചെയ്യുന്നു. മാരുതി മോഡലിനെപ്പോലെ, ഹൈറൈഡറിന് 103 bhp പവറും 137 Nm torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ പെട്രോൾ, സ്ട്രോംഗ് ഹൈബ്രിഡ് സംവിധാനമുള്ള പെട്രോൾ എഞ്ചിൻ, 116 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ തെരഞ്ഞെടുക്കാം.

സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പ് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് യൂണിറ്റുമായി കണക്ട് ചെയ്തിരിക്കുന്നു. പെട്രോൾ മോഡൽ e-CVT ട്രാൻസ്മിഷനിൽ മാത്രമേ ലഭ്യമാകൂ. വളെര മോഡേണും അതോടൊപ്പം തന്നെ അഗ്രസ്സീവുമായി കാണപ്പെടുന്ന ഹൈറൈഡറിന് 15.41 ലക്ഷം മുതൽ 19.79 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.
5. എംജി ഹെക്ടർ: 360 ഡിഗ്രി ക്യാമറയുള്ള കാറുകളുടെയും എസ്‌യുവികളുടെയും ഈ പട്ടികയിൽ അവസാനത്തേത് എംജി ഹെക്ടർ ആണ്. ടോപ്പ് സ്പെക്ക് ഷാർപ്പ് പ്രോ, സാവി പ്രോ വകഭേദങ്ങളിൽ മാത്രമേ ഇതിന് 360 ഡിഗ്രി ക്യാമറ ലഭികുകയുള്ളൂ. ഷാർപ്പ് പ്രോ 143 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റുമായി വരുന്നു.

അതോടൊപ്പം 170 bhp പവറും 350 Nm torque ഉം പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിനും ഷാർപ്പ് പ്രോയ്ക്ക് ലഭിക്കുമ്പോൾ, സാവി പ്രോ ടർബോ പെട്രോൾ ഓപ്ഷനിൽ മാത്രമേ ലഭ്യമാകൂ. രണ്ട് എഞ്ചിനും ആറ് സ്പീഡ് മാനുവൽ ഓപ്ഷൻ ലഭിക്കുമ്പോൾ, ടർബോ പെട്രോൾ പതിപ്പ് ഒരു CVT ഓപ്ഷനോടൊപ്പം ലഭ്യമാണ്. 18.35 ലക്ഷം മുതൽ 22.12 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്-ഷോറൂം വില.


Click it and Unblock the Notifications








