കാസ്‌ട്രോള്‍ ഗൂഗിള്‍ ഹാങ്ഔട്ടില്‍ ഫൂട്‌ബോള്‍ കളിക്കുന്നു

By Santheep

ഫൂട്‌ബോള്‍ ജ്വരം ഇന്ത്യയുടെ നാനാഭാഗങ്ങളിലേക്ക് പടര്‍ന്നുപിടിച്ചിരിക്കുന്നു. ബ്രസീലില്‍ നടക്കുന്ന ഫിഫ ഫൂട്‌ബോള്‍ മാമാങ്കത്തിന്റെ ചുവടുപറ്റി കാസ്‌ട്രോള്‍ ഇന്ത്യ ഒരു പുതിയ പ്രചാരണത്തിന് ഇറങ്ങിത്തിരിച്ചിരിക്കുകയാണിപ്പോള്‍. ഇന്ന് 5 മണി മുതല്‍ തുടങ്ങിയ ഈ പരിപാടിയില്‍ പങ്കാളിയാവാന്‍ നിങ്ങള്‍ക്കും കഴിയും. താഴെയുള്ള വീഡിയോ ലിങ്കിലേക്ക് പോയാല്‍ മതി.

ഇന്ത്യയിലെ ഏറ്റവും വലിയ ഗൂഗിള്‍ ഹാങ്ഔട്ടാണ് കാസ്‌ട്രോ സംഘടിപ്പിക്കുന്നത്. ലൈവായി പ്രോഗ്രാം നടന്നുകൊണ്ടിരിക്കുന്നു. 'കാസ്‌ട്രോള്‍ ആക്ടിവ് ക്ലിങ് ഓണ്‍ ടി ഫൂട്‌ബോള്‍' എന്നാണ് ഈ പരിപാടിയുടെ പേര്.

Castrol Activ Cling On To Football Campaign

നിരവധി പരിചിതമുഖങ്ങളെ ഈ പാനലില്‍ കാണാന്‍ കഴിയും. മൂന്‍ ഇന്ത്യന്‍ ഫൂട്‌ബോള്‍ നായകന്‍ ബൈചൂങ് ബൂട്ടിയ, പോള്‍ മാസ്ഫീല്‍ഡ്, ഗൗരവ് കപൂര്‍, അഭിഷേക് ബച്ചന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു.

ഫൂട്‌ബോള്‍ ആരാധകര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാനുള്ള സൗകര്യവും ഇവിടെ ലഭിക്കും. ഇന്ന് എഴുമണിക്ക് പരിപാടി അവസാനിക്കുന്നതാണ്.

ഇന്ത്യന്‍ നഗരവാസികള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള കായികവിനോദങ്ങളിലൊന്നാണ് ഫൂട്‌ബോള്‍ എന്നഭിപ്രായപ്പെടുന്നു കാസ്‌ട്രോള്‍ ഇന്ത്യ വൈസ് പ്രസിഡണ്ട് സോമ ഘോഷ്. ഇന്ത്യന്‍ യുവത്വത്തിന്റെ വികാരത്തെ മാനിച്ചാണ് തങ്ങള്‍ പുതിയ പരിപാടിയുമായി രംഗത്തെത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരിലൊരാളായ തങ്ങള്‍ ഇന്ത്യന്‍ ഫൂട്‌ബോള്‍ പ്രേമികള്‍ക്കു നല്‍കുന്ന സമ്മാനമാണിതെന്നും അവര്‍ പറയുന്നു.
<center><iframe width="100%" height="450" src="//www.youtube.com/embed/2SIrjg2wYzI" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Wednesday, June 18, 2014, 17:55 [IST]
English summary
Castrol India will begin a new campaign in line with the ongoing 2014 FIFA World Cup held in Brazil.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X