ബസുകളിലെ ക്യാമറ കണ്ണുകൾ എപ്പോൾ തുറക്കും; സമയപരിധി കഴിഞ്ഞിട്ടും അനക്കമില്ല

കേരളത്തിലെ ബസുകളിൽ ക്യാമറകളും അത് പോലെ തന്നെ സീറ്റ്ബെൽറ്റുകളും സ്ഥാപിക്കാൻ ഉത്തരവിറക്കിയിട്ട് ഒരു വർഷമാകുന്നു. ഉത്തരവിറക്കിയപ്പോൾ കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ക്യാമറ സ്ഥാപിക്കാൻ ഉത്തരവിറക്കിയപ്പോൾ സമയം നീട്ടി തരണമെന്ന ആവശ്യത്തിൽ സമയപരിധി ഫെബ്രുവരി 28 -ൽ നിന്ന് മാർച്ച് 31 -ലേക്ക് മാറ്റുകയായിരുന്നു.

എന്നാൽ അപ്പോഴും ഒരോ കാരണങ്ങൾ പറഞ്ഞ് അത് നീട്ടിക്കൊണ്ട് പോകുകയായിരുന്നു. അവസാനം ഒക്ടോബർ 31 വരെ സമയം നൽകിയിട്ടും ഒരു പ്രയോജനവുമുണ്ടായില്ല എന്നതാണ് സത്യം. നവംബര്‍ ഒന്നിനുശേഷം ഫിറ്റ്‌നസ് പുതുക്കുന്ന ബസുകള്‍ നിര്‍ബന്ധമായും ക്യാമറ സ്ഥാപിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സംസ്ഥാന ബസ് അസോസിയേഷനുകളുടെ സംഘടനകള്‍ ഹൈക്കോടതിയെ സമീപിക്കുന്നതും, നവംബര്‍ 15-ന് ക്യാമറ സ്ഥാപിക്കാനുള്ള ഗതാഗതവകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേചെയുകയും ചെയ്യുന്നത്.

ബസുകളിലെ സിസിടിവി ക്യാമറകൾ

എന്നാൽ ഇതുവരെയായിട്ടും ഈ വിഷയത്തിൽ ഒരു പ്രതികരണവും ആരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. നിലവിൽ സംസ്ഥാനത്ത് മൊത്തമായി 3000 ബസുകൾക്ക് ക്യാമറ ഉണ്ട്. സർക്കാർ നിഷ്കർശിക്കുന്ന തരത്തിലുളള ക്യാമറയ്ക്ക് 12,000 രൂപയോളം വരും. വിലയുടെ പകുതി സർക്കാർ വഹിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ക്യാമറ സ്ഥാപിച്ചവർക്ക് ഇതുവരെ പകുതി പണം ലഭിച്ചിട്ടില്ല എന്ന പരാതിയും ഉയരുന്നുണ്ട്.

ഭാരവാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരെ തിരിച്ചറിയാനുളള സംവിധാനം സംസ്ഥാനത്തെ എഐ ക്യാമറകളിൽ ഒരുക്കിയിട്ടുണ്ട് കെൽട്രോൺ. ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ ഒഴികെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ നിഷ്‌കകര്‍ഷിച്ചിട്ടുള്ള എല്ലാ വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. പഴയ ബസുകളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കുന്ന തിരക്കിലാണ് കെഎസ്ആർടിസി. സ്വകാര്യ ബസ് ഉടമകള്‍ ഇപ്പോഴും അവ്യക്തതയിലാണ്. കെ.എസ്.ആര്‍.ടി.സി.യും സ്വകാര്യ ബസ്സുകാരും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കുകയും പിന്നീട് ഇളക്കിമാറ്റുകയും ചെയ്തിട്ടുണ്ട്.

ബസുകളിലെ സിസിടിവി ക്യാമറകൾ

കെൽട്രോൺ ആയിരുന്നു കേരളത്തിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകളുടെ പരിപാലനചുമതലകളെല്ലാം. പക്ഷേ എഐ ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം നിരവധി ക്യാമറകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. വലിയ ഭാരവാഹനങ്ങൾ തട്ടുകയും എല്ലാം കാരണം ക്യാമറകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. പക്ഷേ എന്നാൽ വാഹനങ്ങൾ ഇടിച്ച് ക്യാമറകൾക്ക് സംഭവിക്കുന്ന കേടുപാടുകൾക്ക് വാഹനത്തിൻ്റെ ഉടമസ്ഥനിൽ നിന്ന് ഈടാക്കാനാണ് എംവിഡി ഉദ്യോഗസ്ഥൻമാർക്ക് ലഭിച്ചിരിക്കുന്ന നിർദേശം.

പിഴയെ ഭയന്നാണ് മിക്കവരും നിയമങ്ങളും വേഗപരിധികളും പാലിക്കുന്നത് തന്നെ. ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 726 എഐ ക്യാമറകളാണ് സ്ഥാപിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ദേശീയ പാതകളിലും ഹൈ റെസല്യൂഷൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. 232 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ നിക്ഷേപിച്ചിരിക്കുന്നത്. എങ്കിലും വഴിയാത്രക്കാരന് ക്യാമറ തെറ്റായി പിഴ ചുമത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത് വളരെ വിവാദവുമായിരുന്നു.

ബസുകളിലെ സിസിടിവി ക്യാമറകൾ

വാഹനത്തിൻ്റെയും, ലൈസന്‍സ് രേഖകളിലും സ്വന്തം മൊബൈല്‍ നമ്പര്‍ നൽകുകയാണെങ്കിൽ പിഴ ചുമത്തുന്നത് സംബന്ധിച്ച് എസ്.എം.എസ്. സന്ദേശം ലഭിക്കും. https://echallan.parivahan.gov.in/index/accused-challan എന്ന വെബ്സൈറ്റില്‍ പരിശോധിച്ചാലും പിഴ സംബന്ധിച്ച വിവരം അറിയാം. അത് കൊണ്ട് സമയം കളയാതെ എത്രയും പെട്ടെന്ന് തന്നെ വെബ്സൈറ്റിൽ കയറി പിഴയുണ്ടോ എന്ന് പരിശോധിക്കുക.

സംസ്ഥാനത്തെ ഓണ്‍ലൈന്‍ കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന നാലരലക്ഷം കേസുകള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതികള്‍ക്ക് കൈമാറിയിരുന്നു. അത് കൊണ്ട് ഇനി മുതൽ കേസുകൾ പരിഗണിക്കുന്നത് എംവിഡിയുടെ ഓൺലൈൻ കോടതിയല്ല, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതികളാണ് എന്ന് മാത്രമല്ല പിഴയടയ്ക്കാതെ കോടതിയിൽ എത്തിയാൽ അത് ഇരട്ടിയാകാനും സാധ്യതയുണ്ട്. ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചവർക്ക് തങ്ങളുടെ ഡ്രൈവിങ്ങ് ലൈസന്‍സ് സസ്‌പെന്‍ഷന്‍ ചെയ്യുന്ന പോലെയുളള കടുത്തശിക്ഷകളായിരിക്കും കോടതിയിൽ നിന്ന് ലഭിക്കുന്നത്.

ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. ആദ്യത്തേത് സീറ്റ് ബെൽറ്റും, ഹെൽമറ്റും ധരിക്കാതെയുള്ള യാത്രയാണ്. മുൻ സീറ്റുകളിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. അല്ലെങ്കിൽ അത് ക്യാമറ കണ്ടെത്തി പിഴയടിക്കും. രണ്ടാമതായി ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര. മൂന്ന് വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോണ്‍ ഉപയോഗം, റെഡ് ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിംഗ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം എന്നിവയാണ് നിയമലംഘങ്ങൾ.

More from DriveSpark

Article Published On: Thursday, December 21, 2023, 12:44 [IST]
English summary
Cctv installation in buses high court stayed the order of the transport department
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X