തന്നേക്കാൾ ഗ്ലാമറോ ഈ പുത്തൻ അതിഥിയ്ക്ക്; ഉയർച്ചയിലേക്കുള്ള യാത്രകളിൽ വീണയ്ക്കു കൂട്ടായി മഹീന്ദ്രയുടെ കരുത്തൻ

നർമ്മവും ചിരിയും കളിയും കാര്യവും നിറഞ്ഞ സെലിബ്രിറ്റി ഇന്റർവ്യൂകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ ആങ്കറാണ് വീണ മുകുന്ദൻ. താരങ്ങളെ പോലെ തന്നെ മിന്നിത്തിളങ്ങുന്ന സെലിബ്രിറ്റി ആങ്കറിന് കാറുകളോട് അല്പം താൽപര്യമുള്ള കൂട്ടത്തിലാണ്, അടുത്തിടെ വീണ തന്റെ ഗരാജിലേക്ക് ഒരു പുത്തൻ അതിഥിയെ കൂടെ എത്തിച്ചിരുന്നു. ഇന്ത്യൻ യൂട്ടിലിറ്റി വാഹന ഭീമനായ മഹീന്ദ്രയുടെ ഏറ്റവും പുത്തൻ മോഡലായ XUV 3XO എന്ന എസ്‌യുവി മോഡലാണ് സെലിബ്രിറ്റി ആങ്കർ സ്വന്തമാക്കിയിരിക്കുന്നത്. തന്റെ ബോൾഡ് & എനർജറ്റിക്ക് ക്യാരക്ടറിന് അനുയോജ്യമായ ഒരു ചോയിസ് തന്നെയാണ് പുത്തൻ XUV 3XO.

ബ്ലാക്ക് ഷെയ്ഡിൽ വരുന്ന XUV 3XO -യുടെ ഒരു മിഡ് സ്പെക്ക് ഓട്ടോമാറ്റിക് വേരിയന്റാണ് വീണ തിരഞ്ഞെടുത്തിരിക്കുന്നത്. കൃത്യമായ വേരിയന്റ് താരം പങ്കുവെച്ച ചെറു വീഡിയോയിൽ നിന്ന് വ്യക്തമായി തിരിച്ചറിയാനാവില്ല. അതോടൊപ്പം വാഹനം പെട്രോളാണോ ഡീസലാണോ എന്നതിനെ കുറിച്ചും നമുക്ക് വ്യക്തമല്ല.

ഇനി വാഹനത്തനെക്കുറിച്ച് പറയാനാണ് എങ്കിൽ സബ് ഫോർ മീറ്റര്‍ എസ്‌യുവി വിഭാഗത്തിലെ മഹീന്ദ്രയുടെ തുറുപ്പുചീട്ടാണ് XUV 3XO. ഒട്ടനവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും അപ്പ്ഡേറ്റുകളുമായി മുമ്പ് ഉണ്ടായിരുന്ന XUV 300 -യുടെ പിൻഗാമിയായിട്ടാണ് മഹീന്ദ്ര 3XO -വിപണിയിൽ അവതരിപ്പിച്ചത്. അതോടൊപ്പം അടുത്തിടെ നടന്ന ക്രാഷ് ടെസ്റ്റിൽ ഫുൾമാർക്സും വാഹനം കൈവരിച്ചിരുന്നു. ഇന്ത്യയുടെ സ്വന്തം ഭാരത് NCAP ടെസ്റ്റിലാണ് XUV 3XO -യുടെ ഈ നേട്ടം.

പാസഞ്ചേർസിന്റെ സുരക്ഷയുടെ കാര്യത്തില്‍ മഹീന്ദ്ര XUV 3XO -ല്‍ ആറ് എയര്‍ ബാഗുകള്‍, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ISOFIX ആങ്കറേജുകള്‍, റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡായി നിർമ്മാതാക്കൾ നൽകുന്നുണ്ട്. അപ്പോൾ തന്നെ ടോപ്പ് സ്പെക്ക് വേരിയന്റുകളില്‍ ഓട്ടോ ഹോള്‍ഡ്, ഹില്‍ സ്റ്റാര്‍ട്ട്, ഹില്‍ ഡിസന്റ് അസിസ്റ്റ് എന്നിവയുള്ള പാര്‍ക്കിംഗ് ബ്രേക്ക്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്,, 360 ഡിഗ്രി ക്യാമറ, ലെവല്‍ 2 ADAS എന്നിവ ലഭിക്കുന്നു.

അകത്തളത്തിൽ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ സപ്പോർട്ട് ചെയ്യുന്ന ഫ്രീ-സ്റ്റാന്‍ഡിംഗ് 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിൻമെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഏഴ് സ്പീക്കർ പ്രീമിയം ഹര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍ എന്നിവ ലഭ്യമാണ്.

കൂടാതെ ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ്, തുടങ്ങി നിരവധി സൗകര്യങ്ങളും ഫീച്ചറുകളും കാറില്‍ ഒരുക്കിയിട്ടുണ്ട്. സബ് ഫോർ മീറ്റർ എസ്‌യുവി സെഗ്മെന്റില്‍ ആദ്യമായി പനോരാമിക് സണ്‍റൂഫ് ലഭിച്ച മോഡലും XUV 3XO ആണ് എന്നത് ശ്രദ്ധേയമാണ്. ഇത്തരത്തിൽ ഫീച്ചർ റിച്ചാവും വീണയുടെ വാഹനവും.

1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, ഡയറക്ട്-ഇഞ്ചക്ഷന്‍ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ എഞ്ചിന്‍ ഓപ്ഷനുകളില്‍ XUV 3XO എസ്‌യുവിയെ മഹീന്ദ്ര വിൽപ്പനയ്ക്ക് എത്തിക്കുന്നു. ആറ് -സ്പീഡ് മാനുവല്‍, ആറ് -സ്പീഡ് AMT, ആറ് -സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഉള്‍പ്പൈടുന്നു. എസ്‌യുവിയുടെ ഡീസല്‍ AMT വേരിയന്റ് ലിറ്ററിന് 21.20 കിലോമീറ്റര്‍ വരെ മികവുറ്റ മൈലേജും വാഗ്ദാനം ചെയ്യുന്നുണ്ട്.

മഹീന്ദ്ര XUV 3XO -യുടെ എന്‍ട്രി ലെവല്‍ MX1 1.2 പെട്രോള്‍ MT വേരിയന്റിന്റെ വില 7.79 ലക്ഷം രൂപയാണ്. അവിടുന്ന് ടോപ്പ് സ്പെക്ക് AX7L 1.2 പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റിന് 15.49 ലക്ഷം രൂപ വരെ വില ഉയരുന്നു. ഇന്ത്യൻ വിപണിയിൽ ടാറ്റ നെക്‌സോൺ, മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ഈ മാസം വിപണിയിൽ എത്തിയ സ്‌കോഡ കൈലാക്ക് എന്നീ എസ്‌യുവികളുമായിട്ടാണ് മഹീന്ദ്ര XUV 3XO മത്സരിക്കുന്നത്.

More from DriveSpark

Article Published On: Saturday, November 16, 2024, 18:48 [IST]
English summary
Celebrity anchor veena mukundan gifts herself a mahindra xuv 3xo suv
കൂടുതല്‍... #mahindra #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X