സാധാരണക്കാരൻ്റെ വണ്ടി സ്വന്തമാക്കി സെലിബ്രിറ്റി ഷെഫ് സാനിദ്, ഡെലിവറി വീഡിയോ വൈറൽ
ഫുഡ് അടിക്കാനും കറങ്ങാനും എല്ലാവർക്കും ഇഷ്ടമാണ്, അതോടൊപ്പം തന്നെ രുചികരമായ ഭക്ഷണം ഉണ്ടാക്കുന്ന ഷെഫുമാരോട് മുടിഞ്ഞ സ്നേഹവും ഉണ്ട്. അത്തരത്തിലൊരു സെലിബ്രിറ്റി ഷെഫാണ് കണ്ണൂരുക്കാരനായ ഷാനിദ് എ പി. തൻ്റെ യുട്യൂബ് ചാനലുകളിലുടെ തൻ്റെ പുതിയ ഭക്ഷണത്തിൻ്റെ വീഡിയോയും രസക്കൂട്ടുകളും പങ്കുവയ്ക്കാറുണ്ട്. അതോടൊപ്പം തന്നെ ഓരോ പ്രദേശത്തെ പ്രധാന രുചികളെന്തൊക്കെയാണ് എന്ന് യാത്ര ചെയ്ത് കണ്ടുപിടിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിൻ്റെ പുതിയ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പുതിയ എന്തെങ്കിലും ഭക്ഷണത്തെ കുറിച്ചാണോ എന്ന് ചോദിച്ചാൽ അല്ല കേട്ടോ. യാത്രയ്ക്ക് വേണ്ടി ഷെഫ് പുതിയ ഒരു ഓട്ടോ സ്വന്തമാക്കിയിരിക്കുകയാണ്.
സാധാരണക്കാരിലേക്കെത്താൻ ഒരു സാധാരണക്കാരൻ സാധാരണക്കാർക്ക് വേണ്ടി ഇറക്കിയ മൂന്നു ചക്ര വാഹനം, സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി സ്നേഹം മാത്രം എന്ന അടിക്കുറിപ്പോടെയാണ് ഷെഫ് തൻ്റെ ഓട്ടോയുടെ ഡെലിവറി വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ റെസ്റ്റോറൻ്റിൽ നേരിട്ട് ചെന്ന് അദ്ദേഹത്തിൻ്റെ കൈപുണ്യം അറിയാനും അവസരമുണ്ട് കേട്ടോ. പുത്തൻ പരീക്ഷണങ്ങളുടെ വീഡിയോയും യാത്രകളുടെ വീഡിയോകളും അദ്ദേഹം സ്ഥിരമായി പങ്കുവയ്ക്കാറുണ്ട്.

മൂന്ന് ചക്ര വാഹനമായ ഓട്ടോറിക്ഷ എപ്പോഴും സാധാരണക്കാരൻ്റെ വണ്ടി എന്നാണല്ലോ അറിയപ്പെടുന്നത്. കാറുകളിലെ പോലെ ഓട്ടോകളിലും ഇലക്ട്രിക് മോഡലുകൾ ലഭ്യമാണ്. ഓട്ടോ എന്ന് കേൾക്കുമ്പോൾ ബജാജിൻ്റെ ഓട്ടോയാണ് എല്ലാവരുടേയും മനസിലുളളത്. എന്നാൽ ഇന്ന് പല കമ്പനികളും ഈ മൂന്ന് ചക്രം വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്. മെട്രോ നഗരങ്ങളിലെല്ലാം സിഎൻജി ഓട്ടോകളാണ് കൂടുതൽ ഉള്ളതെങ്കിലും പതിയെ ഇവിയിലേക്ക് മാറിയാലോ എന്ന് ചിന്തിക്കുന്നവരും കുറവല്ല.
വീട്ടിൽ തന്നെ ചാർജ് ചെയ്‌താൽ സിഎൻജി നിറയ്ക്കാൻ പമ്പുകളിൽ നിൽക്കുന്ന നീണ്ട ക്യൂ ഒഴിവാക്കാനും സാധിക്കും. എന്നാൽ ഏത് സമയത്താണ് ഓട്ടം കിട്ടുകയെന്ന് പറയാൻ സാധിക്കില്ല. ചിലപ്പോൾ ചാർജിംഗിന് ഇടുമ്പോഴായിരിക്കും ഒരു ദൂരയാത്ര കിട്ടുന്നത്. എന്നാൽ ചാർജിംഗ് ഒരു പ്രശ്‌നമായി കാണുന്നവരെ കൈയിലെടുക്കാനായി ഒമേഗ സെയ്ക്കി എന്നൊരു ബ്രാൻഡ് രംഗത്തെത്തെയിരുന്നു. അതും വെറും 15 മിനിറ്റിൽ ഫുൾ ചാർജാവുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയുമായാണ് കമ്പനിയുടെ വരവ്. ലോകത്തിൽ തന്നെ ഇതാദ്യമായാണ് ഇത്ര വേഗത്തിൽ 0-100 ശതമാനം ചാർജാവുന്ന ഇവി ജൻമമെടുക്കുന്നത്.

എക്‌സ്‌പോണന്റ് എനർജിയുമായി കൈകോർത്താണ് ഇലക്ട്രിക് മൊബിലിറ്റി മേഖലയിലെ മുൻനിര ശക്തിയായ ഒമേഗ സെയ്‌ക്കി മൊബിലിറ്റി ഈയൊരു വിപ്ലവം കൊണ്ടുവന്നിരിക്കുന്നത്. 15 മിനിറ്റുകൊണ്ട് ഇവി ബാറ്ററി പൂർണമായും ചാർജ് ചെയ്യാനാവുന്ന റാപ്പിഡ് ഇവി ബാറ്ററി ചാർജിംഗ് ടെക്നോളജി പോയ വർഷം ജൂലൈയിൽ എക്‌സ്‌പോണന്റ് എനർജി വെളിപ്പെടുത്തിയിരുന്നു. ഈ സംവിധാനം വഴിയാണ് ഒമേഗ സെയ്‌ക്കിയുടെ ഏറ്റവും പുതിയ സ്ട്രീം സിറ്റി ക്വിക്ക് ഇലക്ട്രിക് ഓട്ടോറിക്ഷയും ഇത്രവേഗം ചാർജ് ചെയ്യാനാവുന്നത്.
ഒമേഗ സെയ്‌ക്കി സ്ട്രീം സിറ്റി ക്വിക്ക് 3,24,999 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് പുറത്തിറക്കുന്നത്. 2 ലക്ഷം കിലോമീറ്റർ അല്ലെങ്കിൽ 5 വർഷം വാറണ്ടിയോടെയാണ് ഈ ഇലക്ട്രിക് റിക്ഷ വരുന്നത് എന്നതുകൂടി കണക്കിലെടുക്കുമ്പോൾ സംഗതി കളറാവുന്നുണ്ട്. ഇവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി മികച്ച ഫിനാൻസിംഗ് ഓപ്ഷനുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഡൽഹി-എൻസിആർ, ബെംഗളൂരു എന്നിവിടങ്ങളിൽ 100 ചാർജിംഗ് സ്റ്റേഷനുകൾ ഈ വർഷം തന്നെ വിന്യസിക്കാനാണ് എക്‌സ്‌പോണന്റ് എനർജി പദ്ധതിയിട്ടിരിക്കുന്നത്.

അതേസമയം ചെന്നൈ, അഹമ്മദാബാദ്, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിൽ പിന്നീടുള്ള ഘട്ടത്തിൽ ചാർജിംഗ് ശൃംഖല വികസിപ്പിക്കുകയും ചെയ്യും. ഓട്ടോറിക്ഷ തൊഴിലായി സ്വീകരിച്ചിരിക്കുന്നവരുടെ പ്രതിമാസ വരുമാനം കുറഞ്ഞത് 30 ശതമാനം വർധിപ്പിക്കാൻ പുതിയ സ്ട്രീം സിറ്റി ക്വിക്ക് ഇവി സഹായിക്കുമെന്നും ബ്രാൻഡ് അവകാശപ്പെടുന്നുണ്ട്.
ഒമേഗ സെയ്‌ക്കി സ്ട്രീം സിറ്റി ക്വിക്ക് ഇലക്ട്രിക് ഓട്ടോറിക്ഷക്ക് ഒരു അത്യാധുനിക 8.8 kWh പ്രൊപ്രൈറ്ററി ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. 15 മിനിറ്റ് കൊണ്ട് ചാർജാവുന്ന ബാറ്ററിക്ക് പൂർണ ചാർജിൽ 126 കിലോമീറ്റർ റേഞ്ച് വരെ നൽകാനുമാവും. സിറ്റി ഓട്ടങ്ങൾക്ക് ഇത് വളരെ അനുയോജ്യമാണ്. ക്വിക്ക് ചാർജിംഗ് റേഞ്ച് ഉത്കണ്ഠയെക്കുറിച്ചുള്ള ആശങ്കകൾ ഇല്ലാതാക്കാനും സഹായിക്കും.


Click it and Unblock the Notifications








