ആദ്യ ഭര്‍ത്താവിനെ ഒഴിവാക്കി സഹതാരത്തെ കെട്ടി; വിവാഹമോചന കിംവദന്തിക്കിടെ ചര്‍ച്ചയായി നടിയുടെ കാര്‍ ശേഖരം
ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതികളാണ് ഷോയിബ് ഇബ്രാഹീമും (Shoaib Ibrahim) ദീപിക കക്കറും (Dipika Kakar). പരസ്പര ബഹുമാനത്തിലും സത്യസന്ധതയിലും അധിഷ്ഠിതമായ അവരുടെ പ്രണയകഥ ദശലക്ഷക്കണക്കിന് ആരാധകരെ പ്രചോദിപ്പിക്കുന്നതായിരുന്നു. തങ്ങളുടെ സ്വകാര്യ ജീവിതത്തിന്റെ നേര്‍ക്കാഴ്ച സമ്മാനിക്കുന്നതിനായി ആരാധകര്‍ക്കായി താരദമ്പതികള്‍ ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. ഈ യൂട്യൂബ് ചാനലിലൂടെ താരങ്ങള്‍ അവരുടെ ദൈനംദിന കാര്യങ്ങള്‍ പങ്കുവെക്കാറുണ്ട്. ജനപ്രീതി ഉയരുന്നതിന് അനുസരിച്ച് സോഷ്യല്‍ മീഡിയയില്‍ താരങ്ങളുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ഊഹാപോഹങ്ങളും കിംവദന്തികളും പ്രചരിക്കുക സാധാരണമാണ്.
അടുത്തിടെ ഷോയിബും ദീപികയും വേര്‍പിരിയാന്‍ പോകുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. എന്നാല്‍ ഇതെല്ലാം ഊഹാപോഹങ്ങളും മാധ്യമ സൃഷ്ടികളും മാത്രമാണെന്നായിരുന്നു തങ്ങളുടെ ചാനലിലൂടെ ദമ്പതികള്‍ നടത്തിയ പ്രതികരണം. അവരുടെ വേര്‍പിരിയലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കുടുംബത്തെ അറിയിച്ച വിധം നര്‍മത്തില്‍ ചാലിച്ചായിരുന്നു ഷേയിബ് വേ്‌ലാഗില്‍ അവതരിപ്പിച്ചത്. ഡിവേഴ്‌സ് വാര്‍ത്തകള്‍ തങ്ങള്‍ ചിരിച്ചു തള്ളുകയായിരുന്നു അവര്‍.

2011 ല്‍ സസുരല്‍ സിമര്‍ കാ എന്ന ടിവി പരമ്പരയുടെ സെറ്റില്‍ വെച്ചാണ് ദീപിക ആദ്യമായി ഷോയിബിനെ കാണുന്നത്. ആ സമയത്ത് പൈലറ്റായ റൗണക് സാംസണിന്റെ പങ്കാളിയായിരുന്നു ദീപിക. 2015-ല്‍ പക്ഷേ ഇവര്‍ വേര്‍പിരിഞ്ഞു. സഹനടനുമായുള്ള പ്രണയമാണ് വിവാഹമോചനത്തിന് കാരണമെന്ന് പറയപ്പെട്ടിരുന്നെങ്കിലും ആ വാര്‍ത്ത നടി നിഷേധിച്ചിരുന്നു. 2018-ലായിരുന്നു ഷോയിബിന്റെയും ദീപികയുടെയും വിവാഹം.
2023-ല്‍ അവര്‍ക്ക് റുഹാന്‍ എന്ന മകന്‍ പിറന്നു. ഇരുവരും വിവാഹമോചിതരാകാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഇന്റര്‍നെറ്റില്‍ ദമ്പതികളെ കുറിച്ചുള്ള സെര്‍ച്ചുകള്‍ കൂടി. ഇരുവരുടെയും ആസ്തിയും ആഡംബര കാറുകളുമായിരുന്നു കൂടുതല്‍ പേരും തിരഞ്ഞിരുന്നത്. ഈ ലേഖനത്തില്‍ നമ്മള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന താര ദമ്പതികളുടെ കാര്‍ ശേഖരം പരിശോധിക്കാം.

ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാനായി ദമ്പതികള്‍ വാങ്ങിയ ബിഎംഡബ്ല്യു X4 ആണ് പട്ടികയില്‍ ആദ്യം. ഈ കാറിന്റെ വില 71.90 ലക്ഷം രൂപയാണ്. 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് തുടിപ്പേകുന്നത്. എഞ്ചിന്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഇണചേര്‍ത്തിരിക്കുന്നു. ഇത് ലിറ്ററിന് 8 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. അഞ്ച് സുഖമായി ഈ കാറില്‍ യാത്ര ചെയ്യാം. മലയാളി ക്രിക്കറ്റര്‍ ശ്രീശാന്ത് പങ്കെടുത്ത ഹിന്ദി ബിഗ് ബോസ് 12-ാം സീസണിലെ വിജയി ദീപികയായിരുന്നു.
ശ്രീശാന്ത് റണ്ണറപ്പായി. ബിഗ്‌ബോസില്‍ വിജയിച്ചതിന് ശേഷം ദീപിക ഒരു ബിഎംഡബ്ല്യു 6 സീരീസ് കാര്‍ വാങ്ങി. ഈ ജര്‍മന്‍ കാറിന്റെ വില 63.90 ലക്ഷം രൂപയായിരുന്നു. ഇത് രണ്ട് ഡീസല്‍ എഞ്ചിന്‍, ഒരു പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും. 4 സീറ്റര്‍ കാര്‍ ലിറ്ററിന് 13.32 മുതല്‍ 18.65 കിലോമീറ്റര്‍ വരെയാണ് ഈ ആഡംബര കാറിന്റെ ഇന്ധനക്ഷമത പറയപ്പെടുന്നത്.

2022-ല്‍ ദീപികയും ഷോയിബും കാര്‍ ശേഖരത്തില്‍ ഒരു ബിഎംഡബ്ല്യു കൂടി ചേര്‍ത്തു. ഇത്തവണ 1.18 കോടി രൂപ മുതല്‍ 1.78 കോടി രൂപ വരെ വില പോകുന്ന ബിഎംഡബ്ല്യു X7 ആണ് ഇവര്‍ വാങ്ങിയത്. ഈ മോഡല്‍ ഡീസല്‍, പെട്രോള്‍ ഓപ്ഷനുകളിലും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനിലും ലഭ്യമാണ്. ബിഎംഡബ്ല്യു X7 ലിറ്ററിന് 11.29 മുതല്‍ 14.31 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുന്നു. ആറ് പേര്‍ക്ക് ഇതില്‍ സുഖമായി യാത്ര ചെയ്യാം.
ഇവയുടെയെല്ലാം കൂടെ 1.14 കോടി രൂപ വില വരുന്ന ഒരു മെര്‍സിഡീസ് ബെന്‍സ് കാറും ഇരുവര്‍ക്കും സ്വന്തമായുള്ളതായാണ് വിവരം. ഏതായാലും ഏതെങ്കിലും സെലിബ്രിറ്റികള്‍ വിവാഹമോചിതരാകാന്‍ പോകുന്നുവെന്ന് കേട്ടാല്‍ അവരുടെ സ്വത്തും കാറുകളും അറിഞ്ഞിരിക്കാന്‍ കൂടുതല്‍ ആളുകള്‍ക്കും താല്‍പര്യമുണ്ടാകും. പിരിഞ്ഞാല്‍ ഇതിന്റെ ഉടമസ്ഥാവകാശം ആര്‍ക്കായിരിക്കും എന്നും അവര്‍ക്ക് അറിയണം. ഇത് കൃത്യമായും ആരുടെ പേരിലാണോ വണ്ടിയുള്ളത് അവര്‍ക്കാണ് ലഭിക്കുക.


Click it and Unblock the Notifications








