സെലിബ്രിറ്റി ദമ്പതികളുടെ യാത്രയിൽ കൂട്ടായി ബെൻസിൻ്റെ ആഡംബര എസ്‌യുവി, താക്കോൽ കൈമാറിയത് ബെൻസ് ഇന്ത്യ എംഡി

ബോളിവുഡിലെ നടൻമാർക്ക് മാത്രമല്ല സംവിധായകർക്കും ഒരുപാട് താൽപ്പര്യമുളള ഒരു ബ്രാൻഡാണ് മെർസിഡീസ് ബെൻസ്. പ്രശസ്ത സിനിമാ സംവിധായകനും സംഗീതസംവിധായകനുമായ വിശാൽ ഭരദ്വാജും ഭാര്യയും ഗായികയുമായ രേഖ ഭരദ്വാജും ഇപ്പോഴിതാ മെർസിഡീസ് ബെൻസ് GLE ലക്ഷ്വറി എസ്‌യുവിയുടെ ഉടമകളായിരിക്കുകയാണ്. സെലിബ്രിറ്റി ദമ്പതികൾ തങ്ങളുടെ ആഡംബര കാറിൻ്റെ താക്കോൽ മെർസിഡീസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യരിൽ നിന്ന് ഏറ്റുവാങ്ങുന്ന ചിത്രങ്ങൾ വൈറലാണ്.

കറുപ്പ് നിറമുളള ജിഎൽഇ ആണ് ദമ്പതികൾ തെരഞ്ഞെടുത്തിരിക്കുന്നത്. ആഡംബര എസ്‌യുവി ബ്രാൻഡിൻ്റെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ എസ്‌യുവിയാണ് ഇത്, മോഡൽ പ്രാദേശികമായി ഇവിടെ അസംബിൾ ചെയ്യുന്നുണ്ട്. ലോംഗ് വീൽബേസ് പതിപ്പിലാണ് എസ്‌യുവി എത്തുന്നത്. 1.37 കോടി രൂപയോളമാണ് ഓൺ-റോഡ് വില വരുന്നത്. ലക്ഷ്വറി കാറിന്റെ 300d വേരിയന്റിന് കരുത്തുറ്റ 3.0 ലിറ്റർ 6-സിലിണ്ടർ ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്.

ഇത് 330 bhp പവറിൽ പരമാവധി 700 Nm torque വരെ സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്. 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ഈ വേരിയന്റ് വെറും 5.7 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും ശേഷിയുള്ളതാണ്. പെട്രോൾ മോഡലുകളായ 450 പതിപ്പുകൾ 3.0 ലിറ്റർ എഞ്ചിനിലാണ് വരുന്നത്. ഇതിന് 375 bhp കരുത്തിൽ 500 Nm torque വരെ നൽകാനാവും. 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ഇതും ജോടിയാക്കിയിരിക്കുന്നത്.

കൂടുതൽ കാര്യക്ഷമമാക്കുന്നതിന് മൈൽഡ്-ഹൈബ്രിഡ് സംവിധാനവും ജർമൻ ബ്രാൻഡ് നൽകുന്നുണ്ട്. ഇക്കഴിഞ്ഞ നവംബറിലാണ് GLE എസ്‌യുവിയുടെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ ഇതിന് സ്ലീക്കർ എൽഇഡി ഹെഡ്‌ലാമ്പുകൾ, സിംഗിൾ സ്ലാറ്റ് ഗ്രിൽ, 22 ഇഞ്ച് അലോയ് വീലുകൾ, മനോഹരമായ എൽഇഡി ടെയിൽ ലൈറ്റുകൾ, റൂഫ് റെയിലുകൾ, സൈഡ് സ്റ്റെപ്പുകൾ, ബ്ലാക്ക്ഡ്-ഔട്ട് ORVM എന്നിവയെല്ലാമാണ് ലഭിക്കുന്നത്.

ഇന്റീരിയറിലേക്ക് കയറിയാൽ S-ക്ലാസിൽ നിന്ന് കടമെടുത്ത പുതിയ സ്റ്റിയറിംഗ് വീൽ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള ഏറ്റവും പുതിയ MBUX സിസ്റ്റം, സ്റ്റൈലിഷ് എയർകോൺ വെന്റുകൾ, നാല്-സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ് എന്നിവ ഉൾപ്പടെയുള്ള കാര്യമായ ഫീച്ചറുകൾ തന്നെ മെർസിഡീസ് ബെൻസ് തങ്ങളുടെ GLE എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്.

കൂടാതെ വയർലെസ് ചാർജർ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് ആൻഡ് റിയർ സീറ്റുകൾ, മസാജ് ഫംഗ്‌ഷനോടുകൂടിയ വെന്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, 360-ഡിഗ്രി സറൗണ്ട് ക്യാമറ, സുതാര്യമായ ബോണറ്റ് ഫംഗ്‌ഷൻ, ഇലക്ട്രിക് സൺ ബ്ലൈന്റുകൾ, പനോരമിക് സൺറൂഫ് തുടങ്ങിയ ഫീച്ചറുകളും റിച്ച ഛദ്ദ സ്വന്തമാക്കിയ എസ്‌യുവിയിലുണ്ട്. കൂടാതെ, ഉപഭോക്താക്കൾക്ക് ഓഫ്-റോഡ് പാക്കേജിനൊപ്പം മൂന്ന് വ്യത്യസ്ത അപ്ഹോൾസ്റ്ററിയും ഓപ്ഷണലായി തെരഞ്ഞെടുക്കാൻ അവസരമുണ്ട്.

മെർസിഡീസ് ബെൻസിൻ്റെ മറ്റ് വിശേഷങ്ങളിലേക്ക് നോക്കുകയാണെങ്കിൽ ഈ വര്‍ഷം അവസാനം അവസാനത്തോടെ EQG വില്‍പ്പനയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐക്കണിക് എസ്‌യുവിയുടെ ഇലക്ട്രിക് അവതാരമായതിനാല്‍ തന്നെ EQG-യുടെ പ്രൊഡക്ഷന്‍-സ്പെക്ക് പതിപ്പ് കണ്‍സെപ്റ്റിന്റെ ബോക്സി ലുക്ക് നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും ഐസിഇ പതിപ്പില്‍ നിന്ന് വേര്‍തിരിക്കാനും EQ നിരയിലേക്ക് കൊണ്ടുവരാനും EQG-യുടെ ജി-ക്ലാസ് ഡിസൈനില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയേക്കും.

പ്രൊഡക്ഷന്‍-സ്‌പെക് EQG കണ്‍സെപ്റ്റ് EQG-യുടെ ക്വാഡ്-മോട്ടോര്‍, ഓള്‍-വീല്‍ ഡ്രൈവ് സജ്ജീകരണവും നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. മോഡലിന്റെ പവര്‍ ഔട്ട്പുട്ട് കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും വെറും 4.5 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ EQG-ക്ക് സാധിക്കുമെന്നാണ് മെര്‍സിഡീസ് അവകാശപ്പെടുന്നത്. ഓരോ വീലിലും ഒരോ മോട്ടോര്‍ കാണപ്പെടുന്നതിനാല്‍ പ്രൊഡക്ഷന് കയറുന്ന ഇലക്ട്രിക് എസ്‌യുവി ഓഫ്‌റോഡ് ശേഷിയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

More from DriveSpark

Article Published On: Wednesday, May 22, 2024, 17:00 [IST]
English summary
Celebrity couple received the keys mercedes benz gle luxury suv checkout the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X