ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സീരിയല്‍ നടിയുടെ ആസ്തി 37 കോടി! വാങ്ങിയത് 1.30 കോടിയുടെ ബിഎംഡബ്ല്യു
ഇന്ത്യയില്‍ ധാരാളം സെലിബ്രിറ്റികള്‍ പുത്തന്‍ കാറുകള്‍ സ്വന്തം ഗരാജില്‍ എത്തിച്ചിട്ടുണ്ട്. ഡിസംബര്‍ മാസം അവസാനത്തോട് അടുക്കുമ്പോഴും കാര്‍ തിരക്കിട്ട് കാറുകള്‍ വാങ്ങുകയാണ് താരങ്ങള്‍. 2024-ല്‍ പുത്തന്‍ ആഡംബര കാര്‍ വാങ്ങിയ സെലിബ്രിറ്റികളുടെ പട്ടികയിലേക്കുള്ള പുത്തന്‍ എന്‍ട്രിയാണ് താരദമ്പതികളായ ദിവ്യങ്ക ത്രിപാഠിയും വിവേക് ദാഹിയയും. 'യേ ഹേ മൊഹബത്തേന്‍' എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് ഇരുവരും പ്രശസ്തരായത്. 2016 ലാണ് താരങ്ങള്‍ വിവാഹിതരായത്. മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ ഇവര്‍ വാങ്ങിയ പുത്തന്‍ കാര്‍ ഏതാണെന്നും അതിന്റെ സവിശേഷതകളും നമുക്ക് ചുവടെ വായിക്കാം.
പട്ടാളക്കാരിയാകാന്‍ കൊതിച്ച് ഒടുക്കം അഭിനയ രംഗത്തേക്ക് എത്തപ്പെട്ടയാളാണ് ദിവ്യങ്ക ത്രിപാഠി. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിമാരില്‍ ഒരാളാണ് ദിവ്യങ്ക ത്രിപാഠി. റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലവില്‍ ദിവ്യങ്ക ത്രിപാഠിയുടെ ഏകദേശ ആസ്തി 37 കോടി രൂപയാണ്. ദിവ്യങ്ക ത്രിപാഠിയും വിവേക് ദാഹിയയും 2018-ലാണ് തങ്ങളുടെ ആദ്യ ആഡംബര കാര്‍ വാങ്ങിയത്. മുന്‍ തലമുറ മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് LWB ആയിരുന്നു അത്.

കൈനിറയെ പ്രൊജക്റ്റുകളുമായി അഭിനയരംഗത്ത് സജീവമായ സ്റ്റാര്‍ കപ്പിള്‍സ് ഇക്കുറി ബിഎംഡബ്ല്യുവിലേക്കാണ് മാറിയിരിക്കുന്നത്. ദിവ്യങ്ക ത്രിപാഠിയും വിവേക് ദാഹിയയും പുതിയ ബിഎംഡബ്ല്യു X7 ആഡംബര എസ്‌യുവിയാണ് ഇപ്പോള്‍ വീട്ടിലെത്തിച്ചിരിക്കുന്നത്. സെലിബ്രിറ്റി ദമ്പതികള്‍ അവരുടെ കുടുംബത്തോടൊപ്പം പുതിയ X7 ഡെലിവറി ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ബവേറിയന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഈ മൂന്ന് വരി എസ്‌യുവയുടെ വില 1.30 കോടി രൂപ മുതലാണ് ആരംഭിക്കുന്നത്. എക്‌സ്‌ഷോറൂം വിലയാണിത്.
xDrive40i M സ്‌പോര്‍ട്, xDrive40d M സ്‌പോര്‍ട് എന്നീ രണ്ട് വേരിയന്റുകളില്‍ ഈ കാര്‍ വാങ്ങാം. താരദമ്പതികള്‍ വാങ്ങിയ കൃത്യമായ വേരിയന്റ് അറിയില്ലെങ്കിലും ടാന്‍സാനൈറ്റ് ബ്ലൂ മെറ്റാലിക് പെയിന്റ് സ്‌കീമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ കാര്‍ സ്റ്റൈലിംഗ് അപ്‌ഡേറ്റിന് വിധേയമായിരുന്നു. കറുപ്പ് നിറത്തിലുള്ള കിഡ്നി, പുനര്‍രൂപകല്‍പ്പന ചെയ്ത സ്ലീക്ക് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ക്രോമില്‍ അലങ്കരിച്ച എയര്‍ വെന്റുകള്‍, പുതിയ ഇന്നര്‍ ഗ്രാഫിക്‌സുകളുള്ള 3D ടെയില്‍ലൈറ്റുകള്‍ എന്നിവ ഇതിന് ലഭിക്കുന്നു.

ഫീച്ചര്‍ സമ്പന്നമാണ് ബിഎംഡബ്ല്യു X7എസ്‌യുവിയുടെ ക്യാബിന്‍. ബിഎംഡബ്ല്യുവിന്റെ മുന്‍നിര എസ്‌യുവി യായ ബിഎംഡബ്ല്യു X7-ല്‍ 12.3 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയുള്ള സുഗമമായ സംയോജിത സ്‌ക്രീന്‍ സജ്ജീകരണവും ബിഎംഡബ്ല്യുവിന്റെ ഒഎസ്8 നല്‍കുന്ന 14.9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റും അവതരിപ്പിക്കുന്നു. കണക്റ്റഡ് കാര്‍ ടെക്നോളജി, ഡിജിറ്റല്‍ കീ, പനോരമിക് സണ്‍റൂഫ്, 16 സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡന്‍ സൗണ്ട് സിസ്റ്റം, 14-കളര്‍ ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ നൂതന സവിശേഷതകളാല്‍ നിറഞ്ഞതാണ് ഇത്.
യാത്രക്കാരുടെ സുരക്ഷയ്ക്കായി X7 എസ്‌യുവിയില്‍ 7 എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍ (CBC), ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (DSC) എന്നിവ ഉള്‍പ്പെടുന്നു. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഡ്രൈവര്‍ ഡ്രൗസിനെസ് ഡിറ്റെക്ഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങളും (ADAS) വാഗ്ദാനം ചെയ്യുന്നു.

ബിഎംഡബ്ല്യു X7 എസ്‌യുവി പെട്രാള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളാണ് ബിഎംഡബ്ല്യു X7-ന്റെ കരുത്ത്. ഡീസല്‍ മോട്ടോര്‍ 335 bhp പവറും 700 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മറുവശത്ത് പെട്രോള്‍ എഞ്ചിന്‍ 375 bhp പവറും 520 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. രണ്ട് എഞ്ചിനുകളും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ യൂണിറ്റുമായി ജോടിയാക്കിയിരിക്കുന്നു.
നാല് വീലുകളിലേക്കും പവര്‍ അയയ്ക്കുന്ന ബിഎംഡബ്ല്യുവിന്റെ xDrive സാങ്കേതികവിദ്യയുമായാണ് ബിഎംഡബ്ല്യു X7 വരുന്നത്. ഈ ബിഎംഡബ്ല്യു എസ്‌യുവിക്ക് വെറും 5.9 സെക്കന്‍ഡിനുള്ളില്‍ 0-100 kmp വേഗത കൈവരിക്കാന്‍ കഴിയു. കംഫര്‍ട്ട്, എഫിഷ്യന്റ്, സ്പോര്‍ട്ട്, സ്പോര്‍ട്ട് പ്ലസ് എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകള്‍ കാറിലുണ്ട്. രജനീകാന്ത്, അജയ് ദേവ്ഗണ്‍, യാമി ഗൗതം, ഷോയിബ് ഇബ്രാഹിം, ദീപിക കാക്കര്‍ എന്നിവ ബിഎംഡബ്ല്യു X7 ഉടമകളായ മറ്റ് സെലിബ്രിറ്റികള്‍.


Click it and Unblock the Notifications








