മുടിവെട്ടാന്‍ വാങ്ങുന്നത് 1 ലക്ഷവും ഫ്ലൈറ്റ് ടിക്കറ്റും! 1.2 കോടിയുടെ മെര്‍സീഡീസ് വാങ്ങി ഹെയർസ്റ്റൈലിസ്റ്റ്

സെലിബ്രിറ്റുകളെ സുന്ദരന്‍മാരും സുന്ദരിമാരുമാക്കുന്ന തിരക്കേറിയ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും ഹെയര്‍സ്‌റ്റൈലിസ്റ്റുകളും ഒത്തിരിയുണ്ട് നമ്മുടെ നാട്ടില്‍. പലരുടെയും മാസ ശമ്പളത്തേക്കാള്‍ കൂടുതല്‍ ഒറ്റ വര്‍ക്കിന് ചാര്‍ജ് ചെയ്യുന്ന ഹെയര്‍സ്‌റ്റൈലിസ്റ്റുകളുണ്ട് ഇന്ത്യയില്‍. അത്തരത്തില്‍ ഇന്ത്യയിലെ പ്രശസ്ത സെലിബ്രിറ്റി ഹെയര്‍സ്‌റ്റൈലിസ്റ്റുകളില്‍ ഒരാളാണ് ആലിം ഹക്കീം. ഗ്രൂമിംഗ് ലോകത്തെ ഏറ്റവും തിരക്കേറിയ വ്യക്തിയെന്ന് വേണമെങ്കില്‍ പറയാം. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, രജനീകാന്ത്, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ ഹെയര്‍സ്‌റ്റൈലിസ്റ്റായ ഇദ്ദേഹം ഇപ്പോള്‍ ഒരു പുതിയ മെര്‍സിഡീസ് കണ്‍വെര്‍ട്ടിബിള്‍ സ്‌പോര്‍ട്‌സ് കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. അതിന്റെ വിശേഷങ്ങള്‍ ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

അടുത്തിടെ ആലിം ഹക്കീം ദുബായിലെ തന്റെ ഫീസിനെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യയ്ക്ക് പുറത്ത് തന്റെ ഹെയര്‍കട്ട് വെറുമൊരു ഗ്രൂമിംഗ് ചോയ്സ് മാത്രമല്ല, അതൊരു ഇവന്റ് ആണെന്നായിരുന്നു ഹക്കീം പറഞ്ഞത്. ദുബായിലെ ആലിം ഹക്കീം ഹെയര്‍കട്ടിനായി 5,000 ദിര്‍ഹവും ഒപ്പം യാത്രാ ചെലവുകളും ചാര്‍ജ് ചെയ്യുന്നു. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ 1 ലക്ഷം രൂപയില്‍ കൂടുതല്‍ വരും.

aalim hakim mercedes-benz cle cabriolet

ആളുകള്‍ ഒരു ഹെയര്‍കട്ടിന് മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും വലിയ താരങ്ങള്‍ വിശ്വസിക്കുന്ന ഒരാളുടെ പതിറ്റാണ്ടുകളുടെ വൈദഗ്ധ്യത്തിനും സ്ഥിരതയ്ക്കും വിശ്വാസ്യതയ്ക്കും വേണ്ടിയാണ് പണം നല്‍കുന്നത് എന്നാണ് ആലിം ഹക്കീം തന്നെ ഇതിന് നല്‍കുന്ന വിശദീകരണം. സിനിമാ താരങ്ങള്‍ മാത്രമല്ല വിരാട് കോഹ്ലി, എംഎസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ ക്രിക്കറ്റര്‍മാരും അദ്ദേഹത്തിന്റെ ക്ലയന്റുകളാണ്. സെലിബ്രിറ്റികളെ സ്‌റ്റൈലാക്കി കോടികള്‍ സമ്പാദിക്കുന്ന ആലിം ഇപ്പോള്‍ ഒരു പുത്തന്‍ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ്.

1.2 കോടി രൂപ വിലവരുന്ന മെര്‍സിഡീസ് ബെന്‍സ് സിഎല്‍ഇ കാബ്രിയോലെറ്റാണ് ആലിം ഹക്കീമും ഭാര്യയും ചേര്‍ന്ന് ഷോറൂമില്‍ നിന്ന് ഏറ്റുവാങ്ങിയത്. ഇതിന് മുന്‍പ്, 2024 അവസാനത്തോടെ അദ്ദേഹം ബിഎംഡബ്ല്യു സിഇ-02 ഇലക്ട്രിക് സ്‌കൂട്ടറും സ്വന്തമാക്കിയിരുന്നു. ആലിം ഹക്കീം പുതിയ മെര്‍സിഡീസ് ബെന്‍സ് സിഎല്‍ഇ കാബ്രിയോലെറ്റ് ഏറ്റുവാങ്ങുന്ന വീഡിയോ അദ്ദേഹത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

ഭാര്യ ഷാനോ ഹക്കീമിനും രണ്ട് മക്കളോടൊപ്പമാണ് അദ്ദേഹം മുംബൈയിലെ മെര്‍സിഡീസ് ബെന്‍സ് ഷോറൂമിലെത്തിയത്. ചുവപ്പ് പരവതാനി വിരിച്ചാണ് സെലിബ്രിറ്റി ഹെയര്‍സ്‌റ്റൈലിസ്റ്റിനെയും കുടുംബത്തെയും ഷോറൂം അധികൃതര്‍ സ്വാഗതം ചെയ്തത്. പുതിയ കാര്‍ ഏറ്റുവാങ്ങുന്നതിന് മുന്‍പ് ഭാര്യയുടെ കാലില്‍ നിന്ന് റോസാപ്പൂ എടുത്ത് സര്‍പ്രൈസ് നല്‍കി അലീം ഹക്കീം ഞെട്ടിച്ചു. തുടര്‍ന്ന്, പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം സിഎല്‍ഇ കാബ്രിയോലെറ്റ് ഏറ്റുവാങ്ങി.

വലിയ ബോക്‌സിലായി ഒരുക്കിവെച്ച കാര്‍ മറനീക്കി പുറത്തുകാണിച്ച ശേഷം ദമ്പതികള്‍ അതിന് മുന്നില്‍ വെച്ച് സ്‌നേഹ ചുംബനം കൈമാറി. ഒടുവില്‍, ആലിം ഹക്കീമിന്റെ ഭാര്യ ഡ്രൈവിംഗ് സീറ്റിലിരുന്ന് കാറിന്റെ ചുവപ്പ് നിറത്തിലുള്ള കണ്‍വെര്‍ട്ടിബിള്‍ റൂഫ് അടച്ച ശേഷം കാര്‍ ഷോറൂമില്‍ നിന്ന് ഇറക്കി കൊണ്ടുപോയി.മെര്‍സിഡീസ് ബെന്‍സ് സിഎല്‍ഇ കാബ്രിയോലെറ്റ് ടൂ ഡോര്‍ കണ്‍വെര്‍ട്ടിബിള്‍ കാറിന്റെ സാറ്റിന്‍ ബ്ലാക്ക് നിറമാണ് ആലിം വാങ്ങിയത്.

aalim hakim mercedes-benz cle cabriolet

റെഡ് കണ്‍വെര്‍ട്ടബിള്‍ സോഫ്റ്റ് ടോപ്പാണ് ഇതില്‍ വരുന്നത്. 19 ഇഞ്ച് എഎംജി-സ്‌റ്റൈല്‍ മള്‍ട്ടി-സ്പോക്ക് ഡയമണ്ട്-കട്ട് അലോയ് വീലുകളും റെഡ് ലെതര്‍ ഇന്റീരിയറും ഈ കാറിന്റെ പ്രത്യേകതകളാണ്.സിഎല്‍ഇ കാബ്രിയോലെറ്റിന് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 48 വോള്‍ട്ട് മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ഘടിപ്പിച്ച ഈ എഞ്ചിന്‍ 258 bhp പവറും 400 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് ഈ എഞ്ചിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്. പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ വെറും 6.6 സെക്കന്‍ഡില്‍ ഈ കാര്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. 2024 ഡിസംബറില്‍ ആലിം ഹക്കീം ബിഎംഡബ്ല്യു സിഇ-02 ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയപ്പോഴും സമാനമായ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.

aalim hakim mercedes-benz cle cabriolet

ബിഎംഡബ്ല്യു സിഇ-02 ഇലക്ട്രിക് സ്‌കൂട്ടറിന് നിലവില്‍ 4.5 ലക്ഷം രൂപയാണ് വില. 11 kW ഇലക്ട്രിക് മോട്ടോര്‍ വരുന്ന ഈ സ്‌കൂട്ടറിന് 3 സെക്കന്‍ഡിനുള്ളില്‍ 0-50 കി.മീ വേഗത കൈവരിക്കാനാകും. പരമാവധി വേഗത 95 കി.മീ ആണ്. 3.9 kWh ബാറ്ററി പാക്ക് ഉപയോഗിച്ച് 108 കി.മീ വരെ ദൂരം സഞ്ചരിക്കാന്‍ കഴിയും.

1.2 കോടി രൂപ വിലവരുന്ന ബെന്‍സ് കാര്‍ വാങ്ങിയതില്‍ നിന്ന് ആലിം ഹക്കീം തന്റെ ഹെയര്‍സ്‌റ്റൈലിംഗ് കരിയറില്‍ എത്രമാത്രം വിജയിച്ചുവെന്ന് മനസിലാക്കാം. ഈ പുതിയ കാര്‍ സ്വന്തമാക്കിയതോടെ ഇനി ഉപഭോക്താക്കള്‍ക്ക് ഹെയര്‍സ്‌റ്റൈല്‍ ചെയ്യാന്‍ അദ്ദേഹം പുതിയ മെര്‍സിഡീസ്-ബെന്‍സ് സിഎല്‍ഇ കാബ്രിയോലെറ്റില്‍ എത്തുമെന്ന് ഉറപ്പായി.

More from DriveSpark

Article Published On: Tuesday, November 25, 2025, 16:05 [IST]
English summary
Celebrity hairstylist aalim hakim took delivery of new mercedes benz cle cabriolet worth rs 1 2 cror
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X