സുപ്രീം കോടതി വിറപ്പിക്കുന്ന വക്കീൽ സുന്ദരി; ഗാരേജിലെത്തിച്ചത് 1.15 കോടിയുടെ ആഡംബര എസ്‌യുവി

റേഞ്ച് റോവറിൻ്റെ മോഡലുകളെല്ലാം സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട വാഹനങ്ങളാണ്. സെലിബ്രിറ്റികൾക്ക് മാത്രമല്ല കേട്ടോ ബിസിനസുകാർക്കും പേരുകേട്ട പ്രമുഖർക്കെല്ലാം റേഞ്ച് റോവറിൽ നോട്ടമുണ്ട്. പ്രത്യേകിച്ച് വനിതകൾക്ക്. സ്ത്രീകൾക്ക് എപ്പോഴും അൽപ്പം ഇഷ്ടം കൂടുതലുളള ബ്രാൻഡാണ് റേഞ്ച് റോവർ ലാൻഡ് റോവർ വാഹനങ്ങൾ. റേഞ്ച് റോവർ ലൈനപ്പിലെ പ്രധാന പുളളിയാണ് വെലാർ എന്ന മോഡൽ. റേഞ്ച് റോവർ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലുകളിൽ ഒന്നാണിത്. ടാക്‌സും ഇൻഷുറൻസുമെല്ലാമായി ഏകദേശം 1.15 കോടി രൂപയ്ക്ക് മുകളിലാണ് ഈ ആഡംബര എസ്‌യുവിക്ക് വരുന്ന ഓൺ-റോഡ് വില.

റേഞ്ച് റോവർ ഇവോക്കിനും റേഞ്ച് റോവർ സ്‌പോർട്ടിനും ഇടയിലാണ് സ്ഥാനമെങ്കിലും കാഴ്ച്ചയിൽ കിടിലമാണ് വാഹനം. സുപ്രീം കോടതിയിലെ ഗർജ്ജിക്കുന്ന വക്കീൽ സുന്ദരിയാണ് സന റായിസ് ഖാൻ. രാജ്യത്തെ പല പ്രമാദമായ കേസുകളും കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് സന. സെലിബ്രിറ്റികളുടേയും അത് പോലെ തന്നെ വിവാദമായ റിയൽ എസ്റ്റേറ്റ് കേസുകളെല്ലാം സന കൈകാര്യം ചെയ്യുന്നുണ്ട്. സന ഇപ്പോൾ പുതിയ റേഞ്ച് റോവർ വെലാർ സ്വന്തമാക്കിയിരിക്കുകയാണ്.

ഡിസൈനിലേക്ക് നോക്കിയാൽ ആരേയും കൊതിപ്പിക്കുന്ന രൂപമാണ് വെലാറിനുള്ളത്. പുതിയ പിക്‌സൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, ട്വീക്ക് ചെയ്‌ത ബമ്പറുകളും ഫ്രണ്ട് ഗ്രില്ലും, റാപ് എറൗണ്ട് ടെയിൽലാമ്പുകളുമെല്ലാമാണ് എസ്‌യുവിക്ക് മിഴിവേകുന്നത്. അകത്തളത്തിലേക്ക് കയറിയാലും ആഡംബരപൂർണമായ അകത്തളമാണ് വാഹനത്തിൽ ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവർ പണികഴിപ്പിച്ചിരിക്കുന്നത്.

ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകളും ഏറ്റവും പുതിയ സാങ്കേതികവിദ്യയും സൗകര്യവും കണക്റ്റിവിറ്റിയും സുരക്ഷാ സൗകര്യങ്ങളാലും സമ്പന്നമാണ് ഏറ്റവും പുതിയ റേഞ്ച് റോവർ വെലാർ. വയർലെസ് മൊബൈൽ കണക്റ്റിവിറ്റിയുള്ള പുതിയ 11.4 ഇഞ്ച് കർവ്ഡ് ഡ്യുവൽ ടച്ച്‌സ്‌ക്രീൻ സിസ്റ്റം, സ്‌പെഷ്യൽ സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ആക്റ്റീവ് റോഡ് നോയ്‌സ് ക്യാൻസലേഷൻ, എയർ പ്യൂരിഫയർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ പോലുള്ള സവിശേഷതകളാണ് വണ്ടിയിലുള്ളത്.

കഴിഞ്ഞില്ല, ഇതിനു പുറമെ 4G വൈ-ഫൈ ഹോട്ട്സ്പോർട്ടുള്ള കണക്റ്റഡ് കാർ ടെക് നാവിഗേഷൻ പ്രോ, കോൺഫിഗർ ചെയ്യാവുന്ന ആംബിയൻ്റ് ലൈറ്റിംഗ്, 360 പാർക്കിംഗ് എയ്‌ഡ് എന്നിവയും അതിലേറെയും പോലുള്ള പ്രധാന ഹൈലൈറ്റുകളാലും റേഞ്ച് റോവർ വെലാർ കിടിലമാണ്. 2.0 ലിറ്റർ ടർബോ പെട്രോൾ അല്ലെങ്കിൽ മൈൽഡ് ഹൈബ്രിഡ് എഞ്ചിൻ ഉള്ള 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിയുടെ ഹൃദയം.

സന ഏത് വേരിയൻ്റാണ് സ്വന്തമാക്കിയിരിക്കുന്നതെന്ന് വ്യക്തമല്ല.2.0 ലിറ്റര്‍ പെട്രോള്‍ യൂണിറ്റ് 250 bhp പവറിൽ 365 Nm torque ഉത്പാദിപ്പിക്കുമ്പോൾ ഡീസല്‍ എഞ്ചിന് 204 bhp കരുത്തിൽ പരമാവധി 430 Nm torque ആണ് നൽകുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. പെര്‍ഫോമന്‍സ് കണക്കുകളിലേക്ക് നോക്കിയാലും വാങ്ങാൻ തോന്നും.

റേഞ്ച് റോവർ വെലാര്‍ പെട്രോള്‍ വെറും 8.3 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുമ്പോൾ മണിക്കൂറില്‍ 210 കിലോമീറ്ററാണ് പരമാവധി വേഗത. അതേസമയം ആഡംബര എസ്‌യുവിയുടെ ഡീസല്‍ മോഡല്‍ 7.5 സെക്കന്‍ഡിനുള്ളില്‍ 0-100 കി.മീ വേഗം എത്തിപ്പിടിക്കും. ഇതിന്റെ പരമാവധി വേഗം മണിക്കൂറില്‍ 217 കിലോമീറ്ററാണ്. ഹാർഡ്‌കോർ എസ്‌യുവി ആയതിനാൽ 530 മില്ലീമീറ്റർ വാട്ടർ വേഡിംഗ് കപ്പാസിറ്റിയും ഇതിനുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

VIDEO COURTESY:https://www.instagram.com/sanaraeeskhan/

More from DriveSpark

Article Published On: Friday, March 21, 2025, 11:21 [IST]
English summary
Celebrity lawyer sana raees khan new luxury ride range rover velar
കൂടുതല്‍... #auto news #india #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X