സെലെറിയോ മുതല്‍ പുതുതലമുറ ബലേനോ വരെ; അണിയറയില്‍ വന്‍ മാറ്റങ്ങള്‍ക്കായി മാരുതി

രാജ്യത്തെ പ്രമുഖ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയില്‍ നിരവധി പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഈ പ്ട്ടികയില്‍ എസ്‌യുവികളും, നിലവിലെ പതിപ്പുകളുടെ പുതുതലമുറ മോഡലുകളുമാകും ഇടംപിടിക്കുക.

സെലെറിയോ മുതല്‍ പുതുതലമുറ ബലേനോ വരെ; അണിയറയില്‍ വന്‍ മാറ്റങ്ങള്‍ക്കായി മാരുതി

ഹ്യുണ്ടായിയുടെ എസ്‌യുവി നിരയിലെ വില്‍പ്പന തങ്ങളിലേക്ക് എത്തിക്കുകയാണ് പുതിയ എസ്‌യുവികളിലൂടെ മാരുതി ലക്ഷ്യമിടുന്നത്. അതോടൊപ്പം തന്നെ നാല് ജനപ്രിയ മോഡലുകളായ സെലെറിയോ, സ്വിഫ്റ്റ്, ബലേനോ, വിറ്റാര ബ്രെസ എന്നിവയില്‍ പുതുതലമുറ മാറ്റം നല്‍കുകയും ചെയ്യും.

സെലെറിയോ മുതല്‍ പുതുതലമുറ ബലേനോ വരെ; അണിയറയില്‍ വന്‍ മാറ്റങ്ങള്‍ക്കായി മാരുതി

പുതിയ മാരുതി സെലെറിയോ ഹാച്ച്ബാക്കും വിറ്റാര ബ്രെസ കോംപാക്ട് എസ്‌യുവിയും 2021-ല്‍ വിപണിയില്‍ എത്തുമ്പോള്‍ പുതിയ ബലേനോ, സ്വിഫ്റ്റ് ഹാച്ച്ബാക്കുകള്‍ യഥാക്രമം 2022-ലും 2024-ലും നിരത്തുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

സെലെറിയോ മുതല്‍ പുതുതലമുറ ബലേനോ വരെ; അണിയറയില്‍ വന്‍ മാറ്റങ്ങള്‍ക്കായി മാരുതി

മാരുതി സെലെറിയോ

സമഗ്രമായ കോസ്‌മെറ്റിക്, ഫീച്ചര്‍ നവീകരണങ്ങളുമായി പുറത്തിറങ്ങുന്ന ആദ്യ ഉല്‍പ്പന്നമായിരിക്കും 2021 മാരുതി സെലെറിയോ. ഡിസയറിനും വാഗണ്‍ആറിനും അടിവരയിടുന്ന ഭാരം കുറഞ്ഞ HEARTECT പ്ലാറ്റ്ഫോമിലേക്കും ഹാച്ച്ബാക്ക് വിപണിയില്‍ എത്തുക.

സെലെറിയോ മുതല്‍ പുതുതലമുറ ബലേനോ വരെ; അണിയറയില്‍ വന്‍ മാറ്റങ്ങള്‍ക്കായി മാരുതി

നിലവിലെ തലമുറയുമായി താരതമ്യപ്പെടുത്തുമ്പോള്‍, പുതിയത് അളവുകളില്‍ വലുതായിരിക്കും ഒപ്പം കൂടുതല്‍ ക്യാബിന്‍ ഇടം നല്‍കുന്നതിന് നീളമുള്ള വീല്‍ബേസും ഉണ്ടായിരിക്കും.

സെലെറിയോ മുതല്‍ പുതുതലമുറ ബലേനോ വരെ; അണിയറയില്‍ വന്‍ മാറ്റങ്ങള്‍ക്കായി മാരുതി

ഇതിന്റെ എഞ്ചിന്‍ സജ്ജീകരണത്തില്‍ 82 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ K12 എഞ്ചിന്‍, 5 സ്പീഡ് മാനുവല്‍, AMT ഗിയര്‍ബോക്സ് ഓപ്ഷനുകളുള്ള 1.0 ലിറ്റര്‍ K10 പെട്രോള്‍ യൂണിറ്റ് എന്നിവ ഉള്‍പ്പെടും.

സെലെറിയോ മുതല്‍ പുതുതലമുറ ബലേനോ വരെ; അണിയറയില്‍ വന്‍ മാറ്റങ്ങള്‍ക്കായി മാരുതി

മാരുതി വിറ്റാര ബ്രെസ

2021 മാരുതി വിറ്റാര ബ്രെസ ഈ വര്‍ഷത്തെ ഉത്സവ സീസണോടെ വാഹനത്തെ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് അതിന്റെ അണ്ടര്‍പിന്നിംഗിലും എഞ്ചിന്‍ സജ്ജീകരണത്തിലും വരുത്തും.

സെലെറിയോ മുതല്‍ പുതുതലമുറ ബലേനോ വരെ; അണിയറയില്‍ വന്‍ മാറ്റങ്ങള്‍ക്കായി മാരുതി

റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍, പുതിയ മോഡല്‍ HEARTECT ആര്‍ക്കിടെക്ചറിനൊപ്പം ശക്തമായ ഹൈബ്രിഡ് സംവിധാനവുമായി വരും. നിലവിലുള്ള 104 bhp 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും ഓഫര്‍ ചെയ്യും.

സെലെറിയോ മുതല്‍ പുതുതലമുറ ബലേനോ വരെ; അണിയറയില്‍ വന്‍ മാറ്റങ്ങള്‍ക്കായി മാരുതി

4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഒഴിവാക്കുന്നതിലൂടെ വിറ്റാര ബ്രെസയ്ക്ക് 6 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് ലഭിക്കും. ഫാക്ടറി ഘടിപ്പിച്ച സണ്‍റൂഫിനൊപ്പം പുതിയ സവിശേഷതകളും പുതിയ മോഡലിന് ലഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

സെലെറിയോ മുതല്‍ പുതുതലമുറ ബലേനോ വരെ; അണിയറയില്‍ വന്‍ മാറ്റങ്ങള്‍ക്കായി മാരുതി

പുതുതലമുറ ബലേനോ

പുതുതലമുറ മാരുതി ബലേനോ 2021-ന്റെ അവസാനത്തിലോ 2022-ന്റെ തുടക്കത്തിലോ വിപണിയില്‍ എത്തിയേക്കും. പുതിയ മോഡലിന് അകത്തും പുറത്തും കാര്യമായ മാറ്റങ്ങളാകും വാഹനത്തിന് ലഭിക്കുക.

സെലെറിയോ മുതല്‍ പുതുതലമുറ ബലേനോ വരെ; അണിയറയില്‍ വന്‍ മാറ്റങ്ങള്‍ക്കായി മാരുതി

ഈ സമയം, ബിഎസ് VI അപ്ഗ്രേഡിനൊപ്പം കാര്‍ നിര്‍മ്മാതാവ് 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിന്‍ കൊണ്ടുവന്നേക്കാമെന്നും സൂചനകളുണ്ട്. നിലവിലുള്ള 82 bhp 1.2 ലിറ്റര്‍ പെട്രോള്‍, 89 bhp 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ SHVS മൈല്‍ഡ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ എന്നിവയും ഓഫര്‍ ചെയ്യും.

സെലെറിയോ മുതല്‍ പുതുതലമുറ ബലേനോ വരെ; അണിയറയില്‍ വന്‍ മാറ്റങ്ങള്‍ക്കായി മാരുതി

മാരുതി സ്വിഫ്റ്റ്

പുതിയ മാരുതി സ്വിഫ്റ്റിന്റെ പുതിയ പതിപ്പും അധികം വൈകാതെ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തും. ഹാച്ച്ബാക്ക് പരിഷ്‌ക്കരിച്ച HEARTECT പ്ലാറ്റ്ഫോമിനൊപ്പം ഗണ്യമായി അപ്ഡേറ്റുചെയ്ത ഡിസൈനും ഇന്റീരിയറുമായിട്ടാകും വിപണിയില്‍ എത്തുക.

സെലെറിയോ മുതല്‍ പുതുതലമുറ ബലേനോ വരെ; അണിയറയില്‍ വന്‍ മാറ്റങ്ങള്‍ക്കായി മാരുതി

നിലവിലുള്ള 12V മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയ്ക്ക് പകരമായി ശക്തമായ 48V ഹൈബ്രിഡ് സംവിധാനത്തോടെ പുതിയ സ്വിഫ്റ്റ് വാഗ്ദാനം ചെയ്യാം. 89 bhp 1.2 ലിറ്റര്‍ K12 ഡ്യുവല്‍ജെറ്റ് പെട്രോള്‍ മോട്ടോറും നിലവിലെ തലമുറയില്‍ നിന്ന് മുന്നോട്ട് കൊണ്ടുപോകും.

Most Read Articles

Malayalam
English summary
Celerio To New-Gen Baleno, Maruti Suzuki Planning To Introduce New Models In India. Read in Malayalam.
Story first published: Saturday, June 12, 2021, 18:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X