കാർ സുരക്ഷയ്ക്കായി രാജ്യത്ത് പുത്തൻ "സ്റ്റാർ റേറ്റിംഗ്" അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

പാസഞ്ചർ കാറുകളിലെ സുരക്ഷയെക്കുറിച്ചുള്ള ജനങ്ങളിൽ വർധിച്ചുവരുന്ന ആശങ്കകൾ മൂലം, ഇന്ത്യയിൽ വിൽക്കുന്ന പാസഞ്ചർ വാഹനങ്ങൾക്ക് 'സ്റ്റാർ റേറ്റിംഗ്' വേർഷൻ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു.

കാർ സുരക്ഷയ്ക്കായി രാജ്യത്ത് പുത്തൻ

കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്ഗരി അടുത്തിടെ നടത്തിയ ഒരു പ്രസ്താവന പ്രകാരം, കുറച്ച് പാരാമീറ്ററുകൾ അടിസ്ഥാനമാക്കി സുരക്ഷ മാനദണ്ഡമാക്കുന്ന പ്രക്രിയ ഇന്ത്യയിലുണ്ടാകും, ഇത് കൂടുതൽ ആളുകളെ സുരക്ഷിത കാറുകൾ വാങ്ങാൻ പ്രോത്സാഹിപ്പിക്കും.

കാർ സുരക്ഷയ്ക്കായി രാജ്യത്ത് പുത്തൻ

പാസഞ്ചർ കാറുകളിലെ സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിലവിലെ കേന്ദ്ര സർക്കാർ എപ്പോഴും ശബ്ദമുയർത്തുന്നുണ്ട്, പാസഞ്ചർ കാറുകളിൽ റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, ഡ്രൈവർ എയർബാഗുകൾ, സ്പീഡ് അലർട്ടുകൾ, ABS എന്നിവയുടെ ഉപയോഗം സ്റ്റാൻഡേർഡ് ചെയ്യുന്നതുപോലുള്ള മുൻകാല നീക്കങ്ങളിൽ നിന്ന് ഇത് വ്യക്തമാണ്.

കാർ സുരക്ഷയ്ക്കായി രാജ്യത്ത് പുത്തൻ

2022 ജനുവരിയിലെ ഏറ്റവും പുതിയ പ്രവർത്തന പദ്ധതിയിൽ, പാസഞ്ചർ കാറുകളിൽ പാസഞ്ചർ സൈഡ് ഫ്രണ്ട് എയർബാഗുകളും മന്ത്രാലയം നിർബന്ധമാക്കിയിരുന്നു.

കാർ സുരക്ഷയ്ക്കായി രാജ്യത്ത് പുത്തൻ

മുകളിൽ സൂചിപ്പിച്ച നടപടികൾക്ക് പുറമേ, മോട്ടോർ വാഹന നിയമങ്ങളിൽ ചില സുപ്രധാന പരിഷ്കാരങ്ങൾ സർക്കാർ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), അഡ്വാൻസ്ഡ് എമർജൻസി ബ്രേക്കിംഗ് (AEB), ഡ്രൈവർ ഡ്രൗസിനെസ് അലേർട്ട് സിസ്റ്റം എന്നിവയുടെ ഉപയോഗം ഘട്ടം ഘട്ടമായി ഉടൻ അവതരിപ്പിക്കുന്ന ഈ നിർബന്ധിത മാറ്റങ്ങളിൽ ചിലതാണ്.

കാർ സുരക്ഷയ്ക്കായി രാജ്യത്ത് പുത്തൻ

പിൻസീറ്റിൽ നടുവിൽ ഇരിക്കുന്ന യാത്രക്കാർക്ക് ത്രീ-പോയിന്റ് സീറ്റ് ബെൽറ്റും ആറ് എയർബാഗുകളും നിർബന്ധിത ഫീച്ചറുകൾ ആക്കുന്നതിനെ കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്.

കാർ സുരക്ഷയ്ക്കായി രാജ്യത്ത് പുത്തൻ

ET ഓട്ടോ പുറത്തുവിടുന്ന റിപ്പോർട്ട് അനുസരിച്ച്, 'സ്റ്റാർ റേറ്റിംഗുകൾ' നൽകുന്നതിനായി നടത്തേണ്ട ടെസ്റ്റുകൾക്കായി ഇന്ത്യൻ സർക്കാർ നിരവധി പാരാമീറ്ററുകൾ പരിഗണിക്കും. വാഹന ഘടന, മുതിർന്നവരും കുട്ടികളും അടക്കമുള്ള യാത്രക്കാരുടെ സംരക്ഷണം, ഇൻബിൽറ്റ് സേഫ്റ്റി അസിസ്റ്റൻസ് സാങ്കേതികവിദ്യകൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) എന്നിവയാണ് പ്രധാന പാരാമീറ്ററുകൾ. ഈ പാരാമീറ്ററുകൾ ആഗോള നിലവാരത്തിന് അനുസൃതമാണ്, അതിനാൽ ഈ നീക്കത്തിന്റെ ജെന്യുവിനിറ്റി ഇത് സ്ഥിരീകരിക്കുന്നു.

കാർ സുരക്ഷയ്ക്കായി രാജ്യത്ത് പുത്തൻ

ഈ പ്രക്രിയ എത്രയും വേഗം നടപ്പിലാക്കുന്നതിനായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം തയ്യാറാക്കിയ വിശദമായ പ്രോട്ടോക്കോളുകൾക്ക് അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഗ്രീൻ സിഗ്നൽ നൽകും.

കാർ സുരക്ഷയ്ക്കായി രാജ്യത്ത് പുത്തൻ

ഇത് സംഭവിക്കുകയാണെങ്കിൽ, പിന്നീടുള്ള ഘട്ടത്തിൽ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ പാസഞ്ചർ കാറുകൾക്കും ഈ 'സ്റ്റാർ റേറ്റിംഗ്' നിർബന്ധമാകും. ജനങ്ങൾക്ക് പരമാവധി സുരക്ഷ നൽകാനും മൈലേജ്, കംഫർട്ട്, പെർഫോമെൻസ് തുടങ്ങിയ പരമ്പരാഗത മാനദണ്ഡങ്ങൾക്കപ്പുറം ചിന്തിക്കാനും ഈ നീക്കം കാർ നിർമ്മാതാക്കൾക്കിടയിൽ മത്സരം വർധിപ്പിക്കുമെന്ന് ഗഡ്കരി പറയുന്നു.

കാർ സുരക്ഷയ്ക്കായി രാജ്യത്ത് പുത്തൻ

നിലവിൽ, ഗ്ലോബൽ ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാമിന് (G-NCAP) കീഴിൽ ഇന്ത്യൻ കാറുകൾ ക്രാഷ് ടെസ്റ്റ് നടത്തിവരികയാണ്. ടാറ്റ പഞ്ച്, ടാറ്റ ആൾട്രോസ്, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV700, മഹീന്ദ്ര XUV300 തുടങ്ങിയ ഇന്ത്യൻ കാറുകൾ G-NCAP ക്രാഷ് ടെസ്റ്റുകളിൽ പൂർണ്ണമായ ഫൈവ് സ്റ്റാർ റേറ്റിംഗ് നേടി ഈ ടെസ്റ്റുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവയാണ്.

More from DriveSpark

Article Published On: Monday, February 14, 2022, 10:59 [IST]
English summary
Central goverment to introduce new star rating system for car safety in india details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X