വാഹനപ്രേമികളുടെ മനസറിഞ്ഞ് നിർമല; നികുതി കുറച്ചത് ഈ വാഹനങ്ങൾക്ക്
56-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലേക്കായിരുന്നു ഇന്ത്യൻ ജനതയും കണ്ണും മനസും അർപ്പിച്ച് കാത്തിരുന്നത്. എന്തായാലും കാത്തിരുന്നത് വെറുതെയായില്ല. സാധാരണക്കാർക്ക് വേണ്ടിയുളള പരിഷ്കാരങ്ങൾ നികുതിയിൽ വരുത്തിയിട്ടുണ്ട് എന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്. ഇനി മുതൽ നാല് സ്ലാബുകള്‍ രണ്ടായി കുറച്ചുകൊണ്ട് ജിഎസ്ടി കൗണ്‍സില്‍ നികുതി സമ്പ്രദായത്തില്‍ തന്നെ നിര്‍ണായക മാറ്റം നടത്തിയിരിക്കുകയാണ്. ടാക്സിൽ 12, 28 ശതമാനം നിരക്കുകള്‍ ഒഴിവാക്കുകയും 5ശതമാനം, 18 ശതമാനം സ്ലാബുകള്‍ മാത്രമാക്കിയിരിക്കുകയാണ്. ഓട്ടോമോട്ടീവ് രംഗത്ത് വളരെ നിർണായകമായ വില കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
പെട്രോൾ,പെട്രോൾ ഹൈബ്രിഡ്,സിഎൻജി,എൽപിജി കാറുകൾ പ്രത്യേകിച്ച് 1200 സിസിയും 4000mm നീളത്തിൽ കൂടാത്തതുമായ വാഹങ്ങൾക്കുളള നികുതി 28 ശതമാനത്തിൽ നിന്ന് 18 ശതമാനത്തിലേക്ക് കുറച്ചിട്ടുണ്ട്.ഡീസൽ കാറുകളുടെ കാര്യം നോക്കിയാൽ ഡീസൽ ഹൈബ്രിഡ് കാറുകളിൽ 1500 സിസിയും 4000 മില്ലിമീറ്ററിൽ കൂടാത്ത വാഹനങ്ങൾക്കും 18 ശതമാനം മാത്രമാണ് നികുതി.

ഓട്ടോ ചേട്ടൻമാർക്കും സന്തോഷ വാർത്തയുണ്ട് കേട്ടോ.എല്ലാ മൂചക്ര വാഹനങ്ങളുടേയും നികുതി 28 ശതമാനത്തിൽ നിന്ന് 18 ശതമാനത്തിലേക്ക് കുറച്ചിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങളിലേക്ക് വന്നാൽ 350 സിസിക്ക് താഴെയുളള വാഹനങ്ങളുടെ നികുതിയും 28 ശതമാനത്തിൽ നിന്ന് 18 ശതമാനത്തിലേക്ക് കുറച്ചു. ചരക്കു ഗതാഗത വാഹനങ്ങൾക്കും ഇതേ രീതി തന്നെയാണ് തുടരുന്നത്. എല്ലാ കൊമേഴ്ഷ്യൽ വാഹനങ്ങൾക്കും 18 ശതമാനമാക്കി നികുതി കുറച്ചിട്ടുണ്ട്.
ഇതിനൊപ്പം തന്നെ മിക്ക സാധനങ്ങൾക്കും 5 ശതമാനവും 18 ശതമാനവും നികുതി ചുമത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. സിഗരറ്റ്, മദ്യം, ആഡംബര വസ്തുക്കൾ തുടങ്ങിയ വസ്തുക്കൾക്ക് 40 ശതമാനം നികുതി ചുമത്തുന്നു. സെപ്റ്റംബർ 22 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഈ സാഹചര്യത്തിൽ, ഇന്ത്യയിലെ വാഹനങ്ങളുടെ വിലയിൽ വലിയ തോതിൽ കുറവുണ്ടാകാൻ സാധ്യതയുണ്ട്.
ഉദാഹരണമായി പറയുകയാണെങ്കിൽ നിലവിൽ, നിങ്ങൾ 10 ലക്ഷം രൂപ വിലയുള്ള ഒരു കാർ വാങ്ങുകയാണെങ്കിൽ, നിങ്ങൾ നികുതിയായി നൽകുന്നത് 2.8 ലക്ഷം രൂപ മാത്രമാണ്. ഇപ്പോൾ, മിക്ക വാഹനങ്ങളുടെയും നികുതി 18 ശതമാനമായി കുറച്ചതോടെ നിങ്ങൾ 10 ലക്ഷം രൂപയ്ക്ക് ഒരു കാർ വാങ്ങുകയാണെങ്കിൽ, 1.8 ലക്ഷം രൂപ മാത്രമേ നികുതിയായി സർക്കാരിലേക്ക് അടയ്ക്കേണ്ടി വരു. അതായത് 1 ലക്ഷം രൂപയുടെ വ്യത്യാസാണ് വരുന്നത്.
ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി നികുതി 5 ശതമാനമായി തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് കൊണ്ട് തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ വിലയിൽ മാറ്റമൊന്നും ഉണ്ടാകില്ല എന്ന് വിചാരിക്കാം. അതോടൊപ്പം തന്നെ വലിയ കാറുകൾക്ക് അധിക സെസ് ചുമത്തുമോ എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉടൻ തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കാം.
അതേസമയം, ആഡംബര കാറുകൾക്ക് 40 ശതമാനം നികുതി ഏർപ്പെടുത്തിയിട്ടുണ്ട്, നിലവിൽ ആഡംബര കാറുകൾക്ക് ഏതാണ്ട് തുല്യമായ നികുതിയാണ് ഈടാക്കുന്നത്. അതിനാൽ, ആഡംബര വാഹനങ്ങളുടെ വിലയിൽ വലിയ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു. ചില വാഹനങ്ങളുടെ വില വർദ്ധിക്കുമെന്നും പ്രതീക്ഷിക്കുന്നു.
രാജ്യത്ത് ജിഎസ്ടി നിരക്ക് കുറയുന്നത് ജനങ്ങളുടെ പ്രത്യേകിച്ച് സാധാരണക്കാർക്ക് വളരെ ഗുണകരമായി തന്നെ ഭവിക്കു. കർഷകർക്ക് വേണ്ടി വലിയ രീതിയിൽ തന്നെ ജിഎസ്ടിയിൽ മാറ്റം വരുത്താൻ മോദി സർക്കാർ ശ്രദ്ധിച്ചിട്ടുണ്ട്. അത് വഴി മോദി സർക്കാരിൻ്റെ ജനനന്മയ്ക്ക് വേണ്ടിയുള്ള പ്രവർത്തികളുടെ പ്രാധാന്യം എടുത്തു കാണിക്കുന്നു. ദീപാവലിക്ക് മുമ്പ് വരുമെന്ന് പ്രതീക്ഷിച്ചിരുന്ന ഈ പ്രഖ്യാപനം നേരത്തെ എത്തിയത് എന്തായാലും വാഹന നിർമ്മാതാക്കൾക്ക് സന്തോഷകരമായ കാര്യം തന്നെയാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








