ഓലയും ഊബറും പൂട്ടിക്കെട്ടേണ്ടി വരുമോ; സഹകരണ ടാക്സിയുമായി കേന്ദ്ര സർക്കാർ
രാജ്യത്ത് എല്ലാവരും ആശ്രയിക്കുന്ന ടാക്സി സർവീസാണ് ഓലയും ഊബറും. പ്രത്യേകിച്ച് മെട്രോ നഗരങ്ങളിൽ കൃത്യസമയത്ത് എത്താനും ഏത് ട്രാഫിക്ക് കുരുക്കിൽ കൂടേയും നമ്മളെ ഓഫീസുകളിലും പോകേണ്ട സ്ഥലത്തും എത്തിക്കാൻ കഴിയുന്നവരാണ് ഇവർ. കാർ മാത്രമല്ല ഇരുചക്ര വാഹനങ്ങളും അത് പോലെ തന്നെ ഓട്ടോറിക്ഷകളും ഊബറിലും ഓലയിലും ഉണ്ട്. എന്നാൽ ഓലയുടേയും ഊബറിൻ്റേയും വയറ്റത്തടിക്കാൻ കേന്ദ്ര സർക്കാർ ഒരു സഹകരണ ടാക്സി സർവീസ് ആരംഭിക്കാൻ പദ്ധതിയിടുകയാണ്. 2 വീലർ,3 വീലർ അത് പോലെ തന്നെ കാറുകളും ഉൾപ്പെടുത്തും എന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. സർക്കാർ ആരംഭിക്കുന്ന ഇത്തരത്തിലൊരു സർവീസ് ലോകത്തിലെ തന്നെ ആദ്യത്തേത്ത് ആണ്.
പാർലമെൻ്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് സഹകരണ ടാക്സിയെ കുറിച്ച് സംസാരിച്ചത്. ഇതിൽ പ്രധാനപപെട്ട് കാര്യം എന്താണെന്ന് വച്ചാൽ ഇതിൽ വരുമാനം നേരിട്ട് ഡ്രൈവർക്ക് തന്നെ ലഭിക്കും എന്നതാണ്. പ്രധാനമന്ത്രിയുടെ സഹകർ സേ സമൃദ്ധി മിഷൻ്റെ ഭാഗമായിട്ട് സഹകരണ മന്ത്രാലയമാണ് സഹകരണ ടാക്സി സേവനം ഏറ്റെടുത്ത് നടത്താൻ മുന്നോട്ട് വന്നിരിക്കുന്നത്.

എന്തായാലും മാരുതി സുസുക്കി തങ്ങളുടെ പുതിയ ഡിസയറിന് ടാക്സി സർവീസിന് പാകത്തിലുളള ടൂർ S മോഡൽ പുറത്തിറക്കിയത് കൊണ്ട് ഇനി കേന്ദ്ര സർക്കാരുമായി സഹകരിച്ച് പുതിയ സർവീസിൽ കൂടുതലും തങ്ങളുടെ മോഡൽ അവതരിപ്പിക്കാനുളള സാധ്യത തളളിക്കളയാനാവില്ല. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ടാക്‌സി കാറുകളില്‍ ഒന്ന് കൂടിയാണ് ടൂര്‍ S.
കഴിഞ്ഞ വര്‍ഷം അവസാനം മാരുതി ഡിസയര്‍ സെഡാന്റെ പുതിയ തലമുറ പതിപ്പ് പുറത്തിറക്കിയിരുന്നു. പുതിയ എഞ്ചിന്‍, ഡിസൈന്‍, ഫീച്ചറുകള്‍ എന്നിവയുമായാണ് നാലാം തലമുറ ഡിസയര്‍ പുറത്തിറങ്ങിയത്. സേഫ്റ്റിയുടെ കാര്യത്തിലും ന്യൂജെന്‍ ഡിസയര്‍ ഞെട്ടിച്ചിരുന്നു. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടുന്ന ആദ്യത്തെ മാരുതി കാര്‍ ആയി ഡിസയര്‍ മാറി. പുത്തന്‍ അപ്‌ഡേറ്റോടെ 5-സ്റ്റാര്‍ റേറ്റുചെയ്ത ഏക വാണിജ്യ കാര്‍ ആയി മാറാന്‍ പോകുകയാണ് ടൂര്‍ S.

2025 ടൂര്‍ S പെട്രോളിന് 6.79 ലക്ഷം രൂപയും ടൂര്‍ S സിഎന്‍ജിക്ക് 7.74 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഡിസയറിന്റെ ബേസ് മോഡലിനേക്കാള്‍ 5,000 രൂപ കുറവായിരിക്കും ടൂര്‍ S പെട്രോളിന്. മാരുതി ഡിസയര്‍ സിഎന്‍ജി VXi വേരിയന്റിലാണ് വില്‍ക്കുന്നത്. ഇതിന് 8.79 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. അതേസമയം ടൂര്‍ S സിഎന്‍ജി ഡിസയറിന്റെ ബേസ് LXi മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
പുത്തന്‍ എഞ്ചിന്‍ ലഭിച്ചതോടെ ഡിസയറിന്റെ മൈലേജ് മെച്ചപ്പെട്ടിരുന്നു. ഡിസയര്‍ പെട്രോള്‍ മാനുവലിന് ലിറ്ററിന് 24.79 കിലോമീറ്ററാണ് ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ്. ഡിസയര്‍ പെട്രോള്‍-ഓട്ടോമാറ്റിക് ലിറ്ററിന് 25.71 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. അതേസമയം ഡിസയര്‍ സിഎന്‍ജി കിലോഗ്രാമിന് 33.73 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് 2025 ഡിസയര്‍ ടൂര്‍ S മോഡലിന്റെ മൈലേജ് കൂടിയിട്ടുണ്ട്.
2025 ഡിസയര്‍ ടൂര്‍ S ARAI നടത്തിയ പരിശോധനയില്‍ ലിറ്ററിന് 26.06 കിലോമീറ്റര്‍ മൈലേജ് നല്‍കി. ഇത് ഡിസയര്‍ പെട്രോള്‍-മാനുവലിനേക്കാള്‍ 5.12 ശതമാനവും ഡിസയര്‍ പെട്രോള്‍-ഓട്ടോമാറ്റിക്കിനേക്കാള്‍ 1.36 ശതമാനവും കൂടുതലാണ്. അതേസമയം കിലോഗ്രാമിന് 34.30 കിലോമീറ്ററാണ് ടൂര്‍ S സിഎന്‍ജിയുടെ മൈലേജ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് സാധാരണ ഡിസയര്‍ സിഎന്‍ജിയേക്കാള്‍ 1.7 ശതമാനം കൂടുതലാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








