2 വര്‍ഷത്തിനുള്ളില്‍, ഇലക്ട്രിക് വാഹനങ്ങളില്‍ ഇന്ത്യ ലോകത്ത് മുന്‍പന്തിയിലാകും: നിതിന്‍ ഗഡ്കരി

രാജ്യത്ത് ഇലക്ട്രിക് വാഹന വിപണി അതിവേഗം വളരുന്ന കാഴ്ചയാണ് ഏതാനും മാസങ്ങളായി കാണാന്‍ സാധിക്കുന്നത്. മിക്ക ബ്രാന്‍ഡുകളുടെയും പ്രതിമാസ വില്‍പ്പനയില്‍ വര്‍ധനവ് ഉണ്ടാകുന്നു, നിരവധി മോഡലുകള്‍ വില്‍പ്പനയ്ക്ക് എത്തുന്നു.

2 വര്‍ഷത്തിനുള്ളില്‍, ഇലക്ട്രിക് വാഹനങ്ങളില്‍ ഇന്ത്യ ലോകത്ത് മുന്‍പന്തിയിലാകും: നിതിന്‍ ഗഡ്കരി

ഇതെല്ലാം കാണിക്കുന്നത് രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ അതിവേഗ വളര്‍ച്ചെയാണെന്ന് വേണം പറയാന്‍. വായുമലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെങ്കില്‍, നിലവിലെ ഇന്ധന വിലയില്‍ നിന്ന് ഒരു പരിധി വരെ മോചനം നേടുക എന്ന ലക്ഷ്യത്തോടെയാണ് ആളുകള്‍ ഇലക്ട്രിക്കിലേക്ക് ചേക്കേറുന്നതെന്ന് വേണം പറയാന്‍.

2 വര്‍ഷത്തിനുള്ളില്‍, ഇലക്ട്രിക് വാഹനങ്ങളില്‍ ഇന്ത്യ ലോകത്ത് മുന്‍പന്തിയിലാകും: നിതിന്‍ ഗഡ്കരി

ഏതാനും ആഴ്ചകള്‍ക്കുമുമ്പ് 100 ശതമാനം ഇലക്ട്രിക് വാഹനങ്ങളിലേക്ക് പൊതുഗതാഗതവും ലോജിസ്റ്റിക്‌സും മാറ്റാന്‍ കേന്ദ്രം ആലോചിക്കുന്നതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

2 വര്‍ഷത്തിനുള്ളില്‍, ഇലക്ട്രിക് വാഹനങ്ങളില്‍ ഇന്ത്യ ലോകത്ത് മുന്‍പന്തിയിലാകും: നിതിന്‍ ഗഡ്കരി

എന്നാല്‍ ഇപ്പോള്‍ CNBC-ക്ക് നല്‍കിയ അഭിമുഖത്തില്‍ നിതിന്‍ ഗഡ്കരി പറഞ്ഞത, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളില്‍ ഇന്ത്യ ലോകത്ത് ഒന്നാമതെത്തുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

2 വര്‍ഷത്തിനുള്ളില്‍, ഇലക്ട്രിക് വാഹനങ്ങളില്‍ ഇന്ത്യ ലോകത്ത് മുന്‍പന്തിയിലാകും: നിതിന്‍ ഗഡ്കരി

ഇന്ത്യ ഇപ്പോള്‍ എല്ലാ വര്‍ഷവും 7 മുതല്‍ 8 ലക്ഷം കോടി രൂപയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുകയാണെന്ന് ഗഡ്കരി പറഞ്ഞു. ഇറക്കുമതി കുറയ്ക്കാനും ചെലവ് കുറഞ്ഞ പരിഹാരങ്ങള്‍ കൊണ്ടുവരാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുവെന്നും അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

2 വര്‍ഷത്തിനുള്ളില്‍, ഇലക്ട്രിക് വാഹനങ്ങളില്‍ ഇന്ത്യ ലോകത്ത് മുന്‍പന്തിയിലാകും: നിതിന്‍ ഗഡ്കരി

ഇന്ത്യയിലെ ഗതാഗത മന്ത്രാലയം ആദ്യം രാജ്യത്തെ പൊതുഗതാഗതത്തിലേക്കും ലോജിസ്റ്റിക് പരിഹാരങ്ങളിലേക്കും 100 ശതമാനം വൈദ്യുതീകരണം കൊണ്ടുവരും. സാധനങ്ങള്‍ കൊണ്ടുപോകുന്ന ഭാരമേറിയ വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടുമെന്നാണ് ഗഡ്കരി വ്യക്തമാക്കിയിരിക്കുന്നത്.

2 വര്‍ഷത്തിനുള്ളില്‍, ഇലക്ട്രിക് വാഹനങ്ങളില്‍ ഇന്ത്യ ലോകത്ത് മുന്‍പന്തിയിലാകും: നിതിന്‍ ഗഡ്കരി

അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ റെയില്‍വേ, റോഡുകള്‍, വ്യോമയാനങ്ങള്‍ എന്നിവയ്ക്ക് ശേഷം സര്‍ക്കാര്‍ ആദ്യം ജലപാതകള്‍ക്ക് മുന്‍ഗണന നല്‍കും. എന്നിരുന്നാലും, റോഡ് പൊതുഗതാഗതത്തിനായുള്ള വര്‍ധിച്ചുവരുന്ന ആവശ്യം (പ്രത്യേകിച്ച് റെയില്‍വേയും റോഡുകളും) ആദ്യം കണക്കിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

2 വര്‍ഷത്തിനുള്ളില്‍, ഇലക്ട്രിക് വാഹനങ്ങളില്‍ ഇന്ത്യ ലോകത്ത് മുന്‍പന്തിയിലാകും: നിതിന്‍ ഗഡ്കരി

വരും നാളുകളില്‍ ഇലക്ട്രിക് വാഹനങ്ങളിലാകും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഇതിനൊപ്പം തന്നെ ഇന്ധന ആവശ്യങ്ങള്‍ കുറയ്ക്കുന്നതിന്, സര്‍ക്കാര്‍ എഥനോള്‍ ഉപയോഗം വര്‍ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2 വര്‍ഷത്തിനുള്ളില്‍, ഇലക്ട്രിക് വാഹനങ്ങളില്‍ ഇന്ത്യ ലോകത്ത് മുന്‍പന്തിയിലാകും: നിതിന്‍ ഗഡ്കരി

എഥനോളിന്റെ വിപണി വലുപ്പം നിലവില്‍ 20,000 കോടിയാണ്, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വിപണി മൂല്യം ഏകദേശം 5 ലക്ഷം കോടി രൂപയാക്കാനും ഇത് വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കുമെന്നും അഭിമുഖത്തില്‍ ഗഡ്കരി അറിയിച്ചു.

2 വര്‍ഷത്തിനുള്ളില്‍, ഇലക്ട്രിക് വാഹനങ്ങളില്‍ ഇന്ത്യ ലോകത്ത് മുന്‍പന്തിയിലാകും: നിതിന്‍ ഗഡ്കരി

വിപണിയില്‍ ലഭ്യമായ അധിക എഥനോള്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ഫ്‌ലെക്‌സ് എഞ്ചിനുകള്‍ കൊണ്ടുവരുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

2 വര്‍ഷത്തിനുള്ളില്‍, ഇലക്ട്രിക് വാഹനങ്ങളില്‍ ഇന്ത്യ ലോകത്ത് മുന്‍പന്തിയിലാകും: നിതിന്‍ ഗഡ്കരി

ഈ എഞ്ചിനുകള്‍ക്ക് 100 ശതമാനം എഥനോള്‍ അല്ലെങ്കില്‍ 100 ശതമാനം പെട്രോളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും, ബ്രസീല്‍, യുഎസ്എ, കാനഡ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ഇത് ഇതിനകം തന്നെ ലഭ്യമാണ്.

2 വര്‍ഷത്തിനുള്ളില്‍, ഇലക്ട്രിക് വാഹനങ്ങളില്‍ ഇന്ത്യ ലോകത്ത് മുന്‍പന്തിയിലാകും: നിതിന്‍ ഗഡ്കരി

ഇലക്ട്രിക് വാഹനങ്ങളെ സംബന്ധിച്ചിടത്തോളം, ഇന്ത്യയില്‍ വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററികളില്‍ 81 ശതമാനവും രാജ്യത്ത് നിര്‍മ്മിക്കുന്നവയാണെന്ന് ഗഡ്കരി പറയുന്നു.

2 വര്‍ഷത്തിനുള്ളില്‍, ഇലക്ട്രിക് വാഹനങ്ങളില്‍ ഇന്ത്യ ലോകത്ത് മുന്‍പന്തിയിലാകും: നിതിന്‍ ഗഡ്കരി

6 മാസത്തിനുള്ളില്‍, ഇന്ത്യയില്‍ 100 ശതമാനം ലിഥിയം അയണ്‍ ബാറ്ററികള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന അവസ്ഥയിലാകും. ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളിലും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

2 വര്‍ഷത്തിനുള്ളില്‍, ഇലക്ട്രിക് വാഹനങ്ങളില്‍ ഇന്ത്യ ലോകത്ത് മുന്‍പന്തിയിലാകും: നിതിന്‍ ഗഡ്കരി

ഇതിനൊപ്പം തന്നെ ചര്‍ച്ചയായ ഒരു വിഷയമായിരുന്നു സ്‌ക്രാപ്പേജ് നയം. സ്‌ക്രാപ്പേജ് പോളിസിയിലും രാജ്യം മുന്നോട്ട് പോകുമെന്നും ലോകത്തിലെ ഒന്നാം നമ്പര്‍ ഇലക്ട്രിക് വാഹന നിര്‍മ്മാണ കേന്ദ്രമായി മാറുമെന്നും ഗഡ്കരി പറഞ്ഞു. സ്‌ക്രാപ്പേജ് പോളിസി നിര്‍മ്മാതാക്കള്‍ക്ക് കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളും പ്യുവര്‍ വാഹനങ്ങളും നിര്‍മ്മിക്കാന്‍ അനുവദിക്കുമെന്ന് ഗഡ്കരി പറഞ്ഞു.

2 വര്‍ഷത്തിനുള്ളില്‍, ഇലക്ട്രിക് വാഹനങ്ങളില്‍ ഇന്ത്യ ലോകത്ത് മുന്‍പന്തിയിലാകും: നിതിന്‍ ഗഡ്കരി

സ്‌ക്രാപ്പേജ് പോളിസി ഉപയോഗിച്ച്, അലുമിനിയം, ചെമ്പ്, റബ്ബര്‍, മറ്റ് ഭാഗങ്ങള്‍ എന്നിവ പുനരുല്‍പ്പാദനത്തിനായി ലഭ്യമാകും. ഇത് നിര്‍മ്മാതാക്കള്‍ക്ക് താങ്ങാനാവുന്ന റീസൈക്കിള്‍ മെറ്റീരിയലുകള്‍ സ്രോതസ്സാക്കാനും നിര്‍മ്മാണ ചെലവ് കുറയ്ക്കാനും സാധിക്കും.

2 വര്‍ഷത്തിനുള്ളില്‍, ഇലക്ട്രിക് വാഹനങ്ങളില്‍ ഇന്ത്യ ലോകത്ത് മുന്‍പന്തിയിലാകും: നിതിന്‍ ഗഡ്കരി

നിലവില്‍ രാജ്യത്ത് മൊത്തം ഏകദേശം 2.15 കോടി വാഹനങ്ങള്‍ ഇത്തരത്തില്‍ കാലാവധി പൂര്‍ത്തിയാക്കിയതായുള്ള കണക്കുകള്‍ പുറത്തുവന്നിരുന്നു. ഓരോ സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്കുകളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

2 വര്‍ഷത്തിനുള്ളില്‍, ഇലക്ട്രിക് വാഹനങ്ങളില്‍ ഇന്ത്യ ലോകത്ത് മുന്‍പന്തിയിലാകും: നിതിന്‍ ഗഡ്കരി

രണ്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് ബസുകളുടെ വില ഡീസല്‍ ബസുകള്‍ക്ക് തുല്യമാകുമെന്നും ഇലക്ട്രിക് കാറുകളുടെ വില പെട്രോള്‍ കാറുകള്‍ക്ക് തുല്യമാകുമെന്നും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില, പെട്രോള്‍ ഇരുചക്രവാഹനങ്ങളുടെ ചെലവിന് തുല്യമാകുമെന്നും 100 ശതമാനം ആത്മവിശ്വാസമുണ്ടെന്ന് ഗഡ്കരി പറഞ്ഞു.

Source: CNBC

Most Read Articles

Malayalam
English summary
Central minister nitin gadkari says india will be world leader in electric vehicles next 2 years
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X