പുത്തൻ എമിഷൻ ചട്ടം വന്നാൽ പണി ആർക്കൊക്കെ, എണ്ണകമ്പനികളും വാഹന നിർമാതാക്കളും ഒന്നിച്ചു നിന്നാൽ ഗുണമുണ്ട്

എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാൻ കർശന ഉത്തരവുളള നമ്മുടെ രാജ്യത്ത് ഇപ്പോൾ ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ അനുസരിച്ചാണ് വാഹനങ്ങളുടെ നിർമാണം. എന്നാൽ ഇനി അങ്ങോട്ട് ബിഎസ് VII -നുളള തയ്യാറെടുപ്പിലാണ് കേന്ദ്രം എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗതാഗത മേഖലയിലെ സുസ്ഥിരതയ്‌ക്ക് വേണ്ടിയുളള സർക്കാരിൻ്റെ അടുത്ത അഞ്ച് വർഷത്തെ റോഡ്‌മാപ്പിൻ്റെ ഭാഗമാണ് ഇവയെങ്കിലും, ഇവ പെട്ടെന്ന് നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായിട്ടാണ് വിവരങ്ങൾ ലഭിക്കുന്നത്.

ഇന്ത്യയിലെ വാഹനങ്ങൾക്കുള്ള ഭാരത് സ്റ്റേജ് (ബിഎസ്) മാനദണ്ഡങ്ങൾ യൂറോപ്പിലുടനീളം ബാധകമായ 'യൂറോ' എമിഷൻ മാനദണ്ഡങ്ങൾക്ക് സമാനം തന്നെയാണ്. 2025 ജൂലൈ മുതൽ കാറുകൾക്കും ബസുകൾക്കും ലോറികൾക്കും യൂറോ-7 മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ യൂറോപ്യൻ കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വച്ചാൽ പുതിയ മാനദണ്ഡങ്ങൾ അവതരിപ്പിക്കുന്നതിന് ഇന്ധനത്തിൻ്റെ ഗുണനിലവാരം ഉയർത്തേണ്ട എണ്ണക്കമ്പനികളുമായും ഈ മാറ്റങ്ങളെ സാധാരണഗതിയിൽ എതിർക്കുന്ന വാഹന വ്യവസായവുമായും ഏകോപനം ആവശ്യമാണ്.

കാരണം ഈ രണ്ട് മേഖലകൾക്കും, ഇത് വളരെ വലിയ രീതിയിലുളള നിക്ഷേപം കൂടിയാണ്. കഴിഞ്ഞ വർഷം ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഓട്ടോമൊബൈൽ വ്യവസായത്തോട് ബിഎസ്-VII മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾക്കായി തയ്യാറെടുക്കാൻ തുടങ്ങണമെന്നും സർക്കാരിൻ്റെ പ്രേരണയ്ക്കായി കാത്തിരിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു.

കർശനമായ എമിഷൻ മാനദണ്ഡങ്ങളും CAFE മാനദണ്ഡങ്ങളും രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നവയാണ് എന്നതാണ് ഇതിൽ മനസിലാക്കേണ്ട പ്രധാന കാര്യം. ഇന്ത്യയുടെ ഊർജവുമായി ബന്ധപ്പെട്ട CO2 ഉദ്‌വമനത്തിൻ്റെ 12 ശതമാനത്തിലധികം റോഡ് ഗതാഗത മേഖലയാണ് വഹിക്കുന്നത്, ഇത് നഗരപ്രദേശങ്ങളിലെ വായു മലിനീകരണത്തിൻ്റെ പ്രധാന കാരണമാണ് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

രാജ്യത്ത് മലിനീകരണ തോത് വളരെ കൂടുതലുളള സംസ്ഥാനമാണ് ദില്ലി. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി ഡല്‍ഹിയില്‍ വിവിധ നിയമങ്ങളും നിയന്ത്രണങ്ങളും ഏര്‍പെടുത്തിയിട്ടുണ്ട്. 10 വര്‍ഷത്തില്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും നിരോധിച്ചതാണ് അതില്‍ ഒന്ന്. അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് രജിസ്‌ട്രേഷന്‍ നമ്പര്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിയന്ത്രണങ്ങളും ഏര്‍പെടുത്തിയിരുന്നു.

ഡല്‍ഹി എന്‍ആര്‍സിയില്‍ കൂടുതല്‍ മലിനീകരണം പുറന്തള്ളുന്ന വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. അതിനാല്‍ പൊലൂഷ്യന്‍ അണ്ടര്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റില്ലാതെ (PUCC) വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടയിടാനായി സര്‍ക്കാര്‍ പുതിയ തന്ത്രം ആവിഷ്‌കരിച്ചിരിക്കുകയാണ്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയിലെ ഫ്യുവല്‍ സ്റ്റേഷനുകളില്‍ സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിക്കുകയാണ്.

ഈ സ്മാര്‍ട്ട് ക്യാമറകള്‍ പെട്രോള്‍ സ്റ്റേഷനുകളില്‍ എത്തുന്ന വാഹനങ്ങള്‍ളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഓണ്‍ലൈനില്‍ ട്രാക്ക് ചെയ്ത് പെല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യും. ചുരുക്കി പറഞ്ഞാല്‍ ഡല്‍ഹിയില്‍ പിയുസി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹന ഉടമകള്‍ക്ക് പെട്രോള്‍ പമ്പിലും രക്ഷയില്ലെന്ന് സാരം.

നിങ്ങളുടെ വാഹനത്തിൽ പൊല്യൂഷൻ സർട്ടിഫിക്കറ്റിൻ്റെ കാലാവധി തീരാറായോ എന്ന് എപ്പോഴും ശ്രദ്ധിക്കുക. കാരണം പിഴ അടയക്കേണ്ടി വരരുത. നിങ്ങളുടെ വാഹനത്തിൻ്റെ പുക പരിശോധിക്കാൻ അടുത്തുളള ഏതൊരു സെൻ്ററിൽ ചെന്നാലും മതി. എന്നാൽ ഇപ്പോൾ സർക്കാർ നിർദേശിക്കുന്ന രീതിയിൽ അല്ലാത്ത പക്ഷം നിങ്ങൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കില്ല. മലിനീകരണ തോത് കൂടുതലാണെങ്കിൽ അത് കുറച്ചതിന് ശേഷം മാത്രമേ നിങ്ങൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്ന എന്നതാണ് പുതിയ നിയമം.

More from DriveSpark

Article Published On: Thursday, April 18, 2024, 15:02 [IST]
English summary
Central working on rollout of stringent bs vii and cafe iii emission norms details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X