പെട്രോള്‍ വില കുറഞ്ഞക്കും; ഇന്ധന വില ജിഎസ്ടിക്ക് കീഴിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ പച്ചക്കൊടി

ഇന്ത്യയിലെ പൊതുജനങ്ങള്‍ക്ക് ആശ്വാസമേകുന്ന ഒരു വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് കേന്ദ്ര എണ്ണ-പ്രകൃതി വാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ഇന്ധന വില ചരക്കു സേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരാനുള്ള നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചതായി മന്ത്രി അറിയിച്ചു.

പെട്രോള്‍ വില കുറഞ്ഞക്കും; ഇന്ധന വില ജിഎസ്ടിക്ക് കീഴിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ പച്ചക്കൊടി

ഇന്ധന വില വര്‍ധനവിന്റെ ഫലത്തില്‍ വിലക്കയറ്റം രൂക്ഷമാകുകയും സാധരണക്കാരുടെ ജനജീവിതം ദുസ്സഹ്‌മാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന. പെട്രോളും ഡീസലും ജിഎസ്ടി സ്‌പെക്ട്രത്തിന് കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്രം ഒരുക്കമാണെന്ന് ഹര്‍ദീപ് സിങ് പുരി പ്രസ്താവിച്ചു.

പെട്രോള്‍ വില കുറഞ്ഞക്കും; ഇന്ധന വില ജിഎസ്ടിക്ക് കീഴിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ പച്ചക്കൊടി

എന്നാല്‍ പന്ത് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരുകളുടെ കോര്‍ട്ടിലാണെന്നും അവര്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്യില്ലെന്നും ഈ കരാറില്‍ കേന്ദ്ര സര്‍ക്കാരുമായി കാലിടറി നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെട്രോള്‍ വില കുറഞ്ഞക്കും; ഇന്ധന വില ജിഎസ്ടിക്ക് കീഴിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ പച്ചക്കൊടി

പെട്രോളും ഡീസലും ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ സംസ്ഥാനങ്ങള്‍ സമ്മതിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങള്‍ ഒരു നടപടി സ്വീകരിച്ചാല്‍ ഞങ്ങള്‍ തയ്യാറാകും. ഞങ്ങള്‍ എപ്പോഴും തയ്യാറായിരുന്നു. ഇത് നടപ്പാക്കണമെങ്കില്‍ സംസ്ഥാനങ്ങള്‍ ആദ്യം സമ്മതിക്കണം. ഇത് നടപ്പാക്കുന്ന കാര്യം ധനമന്ത്രിക്ക് വിടാം മന്ത്രി പറഞ്ഞു.

പെട്രോള്‍ വില കുറഞ്ഞക്കും; ഇന്ധന വില ജിഎസ്ടിക്ക് കീഴിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ പച്ചക്കൊടി

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതില്‍ ഒരു പ്രതികൂല നിലപാടുണ്ടാകും, എന്നാല്‍ ആ നീക്കത്തോട് യോജിക്കുന്നില്ലെന്നും ഒരു മാധ്യമപ്രവര്‍ത്തകനുമായി നടത്തിയ സംഭാഷണത്തില്‍ മന്ത്രി പറഞ്ഞു.

പെട്രോള്‍ വില കുറഞ്ഞക്കും; ഇന്ധന വില ജിഎസ്ടിക്ക് കീഴിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ പച്ചക്കൊടി

സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനത്തിന്മേലുള്ള നികുതിയില്‍ നിന്ന് ധാരാളം പണം സമ്പാദിക്കുന്നുണ്ടെന്നും ഒരു ഭരണത്തിന് കീഴില്‍ രാജ്യത്തുടനീളം ഇന്ധനത്തിന് ഏകീകൃത നികുതി നടപ്പാക്കുന്നത് അവരുടെ താല്‍പ്പര്യത്തെ വ്രണപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മദ്യവും ഊര്‍ജവും സംസ്ഥാന സര്‍ക്കാരുകളുടെ രണ്ട് പ്രധാന വരുമാന സ്രോതസ്സുകളാണെന്നും ഇത് സംഭവിക്കാന്‍ അവര്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെട്രോള്‍ വില കുറഞ്ഞക്കും; ഇന്ധന വില ജിഎസ്ടിക്ക് കീഴിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ പച്ചക്കൊടി

പണപ്പെരുപ്പവും മറ്റും സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ആശങ്ക ഉയര്‍ത്തിക്കാട്ടുന്ന വിഷയത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ബഹുജനങ്ങളെ ആശങ്കപ്പെടുത്തുന്ന പൊതു കൂട്ടായ്മ ആവശ്യമായ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിസ്സംഗതയെക്കുറിച്ച് അദ്ദേഹം പരോക്ഷമായി സൂചന നല്‍കുന്നു.

പെട്രോള്‍ വില കുറഞ്ഞക്കും; ഇന്ധന വില ജിഎസ്ടിക്ക് കീഴിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ പച്ചക്കൊടി

ലഖ്നൗവില്‍ നടന്ന ഏറ്റവും പുതിയ യോഗത്തില്‍ ജിഎസ്ടി കൗണ്‍സിലിന്റെ ചര്‍ച്ചയ്ക്കായി വിഷയം റഫര്‍ ചെയ്യാന്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ഔദ്യോഗികമായി പ്രശ്‌നം അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

പെട്രോള്‍ വില കുറഞ്ഞക്കും; ഇന്ധന വില ജിഎസ്ടിക്ക് കീഴിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ പച്ചക്കൊടി

ആഗോള ഇന്ധനവില വര്‍ധനവ് കഴിഞ്ഞ വര്‍ഷം ഇന്ത്യയെ താരതമ്യേന കുറഞ്ഞ സ്വാധീനം ചെലുത്തിയത് എങ്ങനെയെന്ന് മന്ത്രി വിശദീകരിച്ചു. ഇന്ത്യയില്‍ എപ്പോള്‍ ഇന്ധനവില ഉയരുമെന്ന് ആളുകള്‍ തന്നോട് ചോദിക്കുന്നുണ്ടെന്നും വടക്കേ അമേരിക്കയിലെ 43 ശതമാനം ഇന്ധനവില വര്‍ധനവിനെക്കുറിച്ച് പരാമര്‍ശിക്കുകയും ഇന്ത്യയിലെ 2 ശതമാനം വിലക്കയറ്റവുമായി താരതമ്യം ചെയ്യുകയും ചെയ്തു.

പെട്രോള്‍ വില കുറഞ്ഞക്കും; ഇന്ധന വില ജിഎസ്ടിക്ക് കീഴിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ പച്ചക്കൊടി

കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറയ്ക്കുന്നതുള്‍പ്പെടെ ഇന്ത്യയിലെ ഇന്ധന വില പിടിച്ചുനിര്‍ത്താന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഉയരുന്ന പണപ്പെരുപ്പം നേരിടാന്‍ ഇക്കഴിഞ്ഞ മേയ് 21 ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നികുതി ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. എക്‌സൈസ് തീരുവ കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോടെ പെട്രോള്‍ വില ിറ്ററിന് എട്ട് രൂപ കുറഞ്ഞു. ഡീസലിന് ലിറ്ററിന് ആറ് രൂപയായിരുന്നു കുറഞ്ഞത്.

പെട്രോള്‍ വില കുറഞ്ഞക്കും; ഇന്ധന വില ജിഎസ്ടിക്ക് കീഴിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ പച്ചക്കൊടി

ഇന്ധനവില വര്‍ധിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരും ഇന്ധന നികുതി കുറച്ചിരുന്നു. പെട്രോള്‍ നികുതി 2.41 രൂപയും, ഡീസലിന് 1.36 രൂപയുമാണ് കുറച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 10.52 രൂപയും, ഡീസല്‍ ലിറ്ററിന് 7.40 രൂപയും കുറഞ്ഞിരുന്നു.

പെട്രോള്‍ വില കുറഞ്ഞക്കും; ഇന്ധന വില ജിഎസ്ടിക്ക് കീഴിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ പച്ചക്കൊടി

ക്രൂഡ് ഓയില്‍ വിലയില്‍ കഴിഞ്ഞ ദിവസം ഇടിവ് നേരിട്ടു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍, ബാരലിന് 93.06 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് ഇന്ധന വിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 07.41 രൂപയും ഡീസല്‍ ലിറ്ററിന് 96.52 രൂപയുമാണ് വില. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 105.70 രൂപയാണ് വില. ഡീസല്‍ ലിറ്ററിന് 92.64 രൂപ നല്‍കണം. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 105.89 രൂപയും ഡീസലിന് 96.52 രൂപയുമാണ് വില.

More from DriveSpark

Article Published On: Tuesday, November 15, 2022, 12:30 [IST]
English summary
Centre given green signal to bring fuel under gst says oil and gas minister hardeep singh puri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X