കേന്ദ്ര സര്‍ക്കാറിന്റെ 'ഇലക്ഷന്‍' സമ്മാനം; പെട്രോളിന്റെയും ഡീസലിന്റെയും വില ഇത്രയും കുറയുമോ!

പൊതുതെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നേട്ടം കൊയ്യാനായി രാഷ്ട്രീയ പാര്‍ട്ടികള്‍ പല അടവുകളും പുറത്തെടുക്കാറുണ്ട്. പ്രതിപക്ഷത്തിരിക്കുന്ന പാര്‍ട്ടികള്‍ ഭരണ പരാജയം തുറന്ന് കാണിക്കുന്നതോടൊപ്പം ജനപ്രിയ വാഗ്ദാനങ്ങളും നല്‍കി വോട്ടുപിടിക്കാന്‍ ശ്രമിക്കും. അതേസമയം ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചും ജനോപകാരപ്രദമായ തീരുമാനങ്ങള്‍ കൈക്കൊണ്ടുമായിരിക്കും ഭരണകക്ഷികള്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇറങ്ങുക.

അടുത്ത വര്‍ഷം രാജ്യത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. അതിന് മുമ്പ് വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പും നടക്കാന്‍ പോകുന്നു. ഇതിനിടെ കാര്‍, ബൈക്ക് ഉടമകള്‍ക്ക് ആശ്വാസമേകി ഇന്ധന വില കുറയാന്‍ പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ദീപാവലി സമ്മാനമായി പെട്രോള്‍, ഡീസല്‍ വിലയില്‍ 3 മുതല്‍ 5 രൂപ വരെ കുറച്ചേക്കുമെന്നാണ് ജെഎം ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

petrol diesel price cut

രക്ഷാബന്ധന്‍ ഉത്സവ സമയത്ത് രാജ്യത്തെ ഗാര്‍ഹിക എല്‍പിജി വില കുറച്ചതിന് ശേഷം ദീപാവലിയോട് അടുത്ത് വരുന്ന ഈ ഉത്സവ സീസണില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലകളും കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്ത് ഗാര്‍ഹിക പാചകവാതകത്തിന്റെ വിലയും സര്‍ക്കാര്‍ കുറച്ചതിനാല്‍ ദീപാവലിയോടനുബന്ധിച്ച് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലകള്‍ എന്‍ഡിഎ സര്‍ക്കാര്‍ കുറച്ചേക്കുമെന്ന് ജെഎം ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ സെക്യൂരിറ്റീസ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഒരു വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ അടക്കം ഉടന്‍ പോളിംഗ് ബൂത്തിലേക്ക് പോകാന്‍ പോകുകയാണ്. ഇവയില്‍ മധ്യപ്രദേശ് ഒഴികെ മറ്റ് സംസ്ഥാനങ്ങളില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി പ്രതിപക്ഷത്താണ്. രാജസ്ഥാന്‍ ഇക്കുറി തിരിച്ചുപിടിക്കാന്‍ കച്ചകെട്ടുന്ന ബിജെപിക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ ജനപ്രിയമായ തീരുമാനങ്ങള്‍ കൂടിയേ തീരൂ. രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില സമീപകാലത്തായി വലിയ മാറ്റമില്ലാതെ തുടരുകയാണ്.

petrol diesel price cut

എന്നിരുന്നാലും വില കുറയുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. 14.2 കിലോഗ്രാം ഭാരമുള്ള എല്‍പിജി സിലിണ്ടറുകളുടെ വില സിലിണ്ടറിന് 200 രൂപ കുറച്ചതായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇത് 2023 ഓഗസ്റ്റ് 30 മുതല്‍ പ്രാബല്യത്തില്‍ വന്നു. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ ഇന്ത്യയിലെ 330 ദശലക്ഷത്തിലധികം വരുന്ന ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമായിരുന്നു ഈ തീരുമാനം.

എന്നാല്‍ ഗ്യാസ് സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി തെരഞ്ഞെടുപ്പ് സമയത്ത് കുറക്കുന്നത് ഇലക്ഷന്‍ ഗിമ്മിക്കാണെന്നും പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. മുമ്പ് പെട്രോള്‍, ഡീസല്‍ വില അനുദിനം വര്‍ധിക്കുന്ന സമയത്തും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ വര്‍ധനവ് നിര്‍ത്തിവെക്കുന്ന സ്ഥിതിവിശേഷമുണ്ടായിരുന്നു. ഇന്ധന വില പൊതുജനങ്ങളുടെ വോട്ടിംഗിനെ സ്വാധീനിക്കുന്നുവെന്നതിന്റെ തെളിവാണത്.

ഇന്ധന വില നിര്‍ണയാവകാശം എണ്ണകമ്പനികള്‍ക്ക് കൊടുത്തിട്ടുണ്ടെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നികുതിയും സെസുമെല്ലാം ചേരുമ്പോള്‍ മാത്രമാണ് ഇത്രയും ഉയര്‍ന്ന തുക മുടക്കേണ്ടി വരുന്നത്. പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നായ ഇന്ധന നികുതി കുറക്കാന്‍ സര്‍ക്കാറുകള്‍ തയാറാകാത്തതിന്റെ ഭാരം താങ്ങേണ്ടത് പൊതുജനങ്ങളാണ്. ഇതിന്റെ പരിഹാരമെന്നോണമാണ് പലരും ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറുന്നത്.

ഇന്ധന വില 5 രൂപയോ മറ്റോ കുറച്ചാലും കേരളത്തിലെ പല സ്ഥലങ്ങളിലും അത് 100 രൂപയില്‍ താഴില്ലെന്നാണ് കരുതുന്നത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 85-ന് മുകളില്‍ നിലനില്‍ക്കുകയാണെങ്കിലും അടുത്ത ഏതാനും മാസങ്ങളില്‍ പെട്രോള്‍/ഡീസല്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ നിര്‍ബന്ധിതരാകുമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അസംസ്‌കൃത എണ്ണയുടെ വില എക്കാലത്തെയും കുറവ് രേഖപ്പെടുത്തിയ വേളയിലും എണ്ണക്കമ്പനികള്‍ വില കുറച്ചിരുന്നില്ല.

മുന്‍കാലത്തെ നഷ്ടം നികത്താനായി വിലയില്‍ മാറ്റം വരുത്താതിരിക്കുകയായിരുന്നു അവര്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വില കൂട്ടുന്ന പ്രവണത ഇതിനാല്‍ തന്നെ തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഏതായാലും എന്ത് കാരണം കൊണ്ടായാലും ഇന്ധന വില കുറയുന്നുവെന്നത് സാധാരണക്കാരായ ഇന്ത്യന്‍ ജനതക്ക് സ്‌ന്തോഷം നല്‍കുന്ന കാര്യമാണ്. ഏതായാലും ഈ റിപ്പോര്‍ട്ട് സത്യമാകാനായി ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്കായി നമുക്ക് കാതോര്‍ക്കാം.

More from DriveSpark

Article Published On: Thursday, September 7, 2023, 14:31 [IST]
English summary
Centre may cut petrol diesel prices by rs 5 this festive season ahead of general election 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X