ഫോർഡ് മസ്താംഗിൽ വന്നിറങ്ങിയ സുന്ദരിയെ കണ്ട് ഞെട്ടി ഫാൻസ്, വൈറൽ വീഡിയോ കാണാം

ചന്ദ്രിക ദീക്ഷിത് എന്ന പേര് ചിലപ്പോൾ നിങ്ങൾക്ക് പരിചയം കാണില്ല, പക്ഷേ വട പാവ് ഗേൾ എന്ന് കേട്ടാൽ അത്യാവശം ആളുകൾ തിരിച്ചറിയും. ദില്ലിയിലെ മംഗോൾപുരി ഏരിയയിലെ ഫാസ്റ്റ് ഫുഡ് സ്റ്റാളിലൂടെ അവർ ഉപഭോക്താക്കൾക്ക് ദിവസവും വട പാവ് വിളമ്പുന്ന വീഡിയോകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. ചന്ദ്രിക വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത് ഇത്തവണ ഫോർഡ് മസ്താംഗിൽ വന്നിറങ്ങിക്കൊണ്ടാണ്.

ദില്ലിയിലെ പ്രശസ്ത ഇലക്ട്രോണിക്സ് കടയായ ജെജെ കമ്മ്യൂണിക്കേഷൻസിലേയ്ക്ക് എത്തിയതാണ് ചന്ദ്രിക. വളരെ പ്രശസ്തമായ മൊബൈൽ ഫോൺ ഷോപ്പിൽ പല സെലിബ്രിറ്റ് താരങ്ങളും വരാറുണ്ട്. ചന്ദ്രികയ്ക്ക് പുതിയ ഐഫോൺ 15 പ്രോ, ഒരു സ്മാർട്ട് വാച്ച്, ഒരു ജോടി എയർപോഡ്സ് പ്രോ എന്നിവ കൈമാറുന്നത് കാണാം. ഒരു വട പാവ് ഗേൾ ഇത്രയും വില കൂടിയ വാഹനത്തിൽ വന്ന് ഫോൺ വാങ്ങാൻ എത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

എന്തായാലും ചന്ദ്രിക വന്ന വാഹനം സ്വന്തം ഉടമസ്ഥതയിലുളളതാണോ എന്ന് എല്ലാവർക്കും സംശയമുണ്ടായേക്കാം, വാങ്ങിയതാണോ, അതോ വാടകയ്ക്ക് എടുത്തതാണോ, അതുമല്ല ചിലപ്പോൾ ജെജെ കമ്മ്യൂണിക്കേഷൻ ഉടമയുടേതായിരിക്കാം എന്നുളള പല കരത്തിലുളള കമൻ്റുകളാണ് പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്. പെൺകുട്ടി വന്ന വാഹനമാണ് എല്ലാവരുടേയും ശ്രദ്ധ ആകർഷിച്ചത് എന്നതാണ് പ്രത്യേകത.

ഫെറാറികളും, ലംബോർഗിനികളും പോർഷകളും വിരാജിക്കുന്ന സ്പോർട്സ് കാർ ലോകത്ത് തങ്ങളുടെ അഡ്രസ് ഫോർഡ് കുറിച്ചിട്ടത് മസ്‌താംഗിലൂടെയാണ്. ബ്രാൻഡിന്റെ ബ്ലൂ ഓവൽ ലോഗോയ്ക്ക് പകരം കുതിക്കുന്ന കുതിരയുടെ ലോഗോ അവതരിപ്പിക്കുന്ന ഫോർഡിന്റെ ഏക കാറും ഈ മസ്‌താംഗ് മാത്രമാണ്. മാതൃരാജ്യമായ അമേരിക്കയില്‍ എത്തിയിട്ടുള്ളതിൽ നിന്നും വ്യത്യസ്തമായ എഞ്ചിനുമായാണ് വാഹനം ഇന്ത്യയില്‍ അവതരിച്ചിരിക്കുന്നത് എന്നത് മാത്രമാണ് ഏക മാറ്റം.

വലിയ Ti-VCT V8 എട്ട് സിലിണ്ടർ 5.0 ലിറ്റർ എഞ്ചിനാണ് ഫോർഡ് മസ്‌താംഗിന് തുടിപ്പേകുന്നത്. ഇത് ഏതാണ്ട് 396 bhp കരുത്തിൽ പരമാവധി 515 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറു സ്പീഡ് ഓട്ടമാറ്റിക് ഗിയര്ബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 7.9 കിലോമീറ്റർ സർട്ടിഫൈഡ് മൈലേജ് പറയുന്ന കാറിന് മണിക്കൂറിൽ 250 കിലോമീറ്റർ വരെ പരമാവധി വേഗത്തിൽ കുതിക്കാനാവും.

അഞ്ച് സെക്കന്‍ഡില്‍ മസ്‌താംഗ് പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. നോര്‍മല്‍, സ്‌പോര്‍ട് പ്ലസ്, ട്രാക്ക്, വെറ്റ് എന്നീ വ്യത്യസ്‌തമായ നാല് ഡ്രൈവിംഗ് മോഡുകളും ഇതിലുണ്ട്. ഇതോടൊപ്പം പാഡിൽ ഷിഫ്റ്റുകളും വാഹനത്തിന്റെ ഭാഗമാണ്. പ്രൊജക്‌ടർ എൽഇഡി ഹെഡാലാമ്പ്, സ്പോര്‍ട്ടി ബമ്പര്‍, നീളമേറിയ വലിയ ബോണറ്റ്, കറുപ്പിൽ ഒരുക്കിയിട്ടുള്ള അലോയ് വീലുകള്‍, കൂപ്പെ സ്റ്റൈലിൽ ഒഴുകിയിറങ്ങുന്ന റൂഫ്, എല്‍ഇഡി ബാറുകളായി നല്‍കിയിട്ടുള്ള എൽഇഡി ടെയില്‍ലാമ്പുകൾ, ജിടി ബാഡ്‌ജിംഗ് എന്നിവയാണ് ഫോർഡിന്റെ കറുത്ത കുതിരയെ ആകർഷകമാക്കുന്ന ഡിസൈൻ ഘടകങ്ങൾ.

4784 മില്ലീമീറ്റർ നീളവും 2080 മില്ലീമീറ്റർ വീതിയും 1391 മില്ലീമീറ്റർ ഉയരവും 2720 മില്ലീമീറ്റർ വീൽബേസും 137 മില്ലീമീറ്റർ ഗ്രൌണ്ട് ക്ലിയറൻസുമാണ് ഫോർഡ് മസിൽ കാറിനുള്ളത്. ഡ്രൈവർ, പാസഞ്ചർ, 2 കർട്ടൻ, ഡ്രൈവർ കാൽമുട്ട്, പാസഞ്ചർ കാൽമുട്ട്, ഡ്രൈവർ സൈഡ്, ഫ്രണ്ട് പാസഞ്ചർ സൈഡ് തുടങ്ങീ എട്ടോളം എയർബാഗുകളുമായാണ് വാഹനം നിരത്തിലെത്തുന്നത്.

എതൊരു സെലിബ്രിറ്റിയുടേയും പ്രിയപ്പെട്ട മസിൽ കാർ ഏതാണ് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുളളു അത് ഫോർഡ് മസ്താംഗ് എന്നായിരിക്കും. ഫോർഡ് രാജ്യം വിട്ടതിന് ശേഷം ഇപ്പോഴൊരു തിരിച്ചു വരവിനായി ശ്രമിക്കുമ്പോൾ തങ്ങളുടെ പല മോഡലുകളും കമ്പനി തിരികെ ഇന്ത്യയിലേക്ക് എത്തിക്കുന്നില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. നിങ്ങൾ ഫോർഡിനായി കാത്തിരിക്കുന്ന ഒരാളാണോ, എങ്കിൽ തീർച്ചയായും കമൻ്റ് ബോക്സിൽ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ മറക്കരുതേ.

More from DriveSpark

Article Published On: Wednesday, May 8, 2024, 20:08 [IST]
English summary
Chandrika dixit the vada pav girl arrived in a ford mustang sportscar video goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X