ചന്ദ്രനിലെത്താൻ ഇനി 18 ദിവസം; ചന്ദ്രയാൻ 3 കുതിച്ചുകൊണ്ടേയിരിക്കുന്നു

ഇന്ത്യയുടെ വലിയ അഭിമാന ദൗത്യമായിരുന്നു ചന്ദ്രയാൻ 3. ഉടനെ തന്നെ ചന്ദ്രൻ്റെ ഭ്രമണപഥത്തിലേക്ക് കടന്ന് ചന്ദ്രനുമായി കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണ്. വളരെ നിർണായക ചാന്ദ്ര ഭ്രമണപഥ പ്രവേശം ഇന്നാണ് നടക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇന്ന് വൈകിട്ട് 7.00 മണിക്ക് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടിൽ. നിലവിൽ, ഭൂമിയിൽ നിന്നും 3.69 ലക്ഷം കിലോമീറ്റർ അകലെയാണ് ചന്ദ്രയാൻ-3 പേടകം ഇപ്പോൾ ഉള്ളത്.

ഓഗസ്റ്റ് ഒന്നിനാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് പേടകം ചന്ദ്രന്റെ ഏറ്റവും പുറത്തുള്ള ട്രാൻസ് ലൂണാർ പഥത്തിലേക്ക് പ്രവേശിച്ചത്. ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച് ശേഷം, ഓഗസ്റ്റ് 17-നാണ് പേടകത്തിൽ നിന്ന് ലാൻഡറിനെ വേർപെടുത്തുക. പിന്നീട്, ലാൻഡർ സ്വയം മുന്നോട്ട് കുതിക്കും. എല്ലാ പ്രക്രിയകളും പൂർത്തിയാക്കുന്നതോടെ ഓഗസ്റ്റ് 23-ന് വൈകിട്ടോടെ ചന്ദ്രന്റെ മണ്ണിൽ ചാന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്നാണ് കരുതുന്നത്. നിലവിൽ ഐഎസ്ആർഒ കണക്കുകൂട്ടിയ വഴിയിലൂടെ തന്നെയാണ് പേടകം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

ചന്ദ്രനിലെത്താൻ ഇനി 18 ദിവസം; ചന്ദ്രയാൻ 3 കുതിച്ചുകൊണ്ടേയിരിക്കുന്നു

ഇന്ത്യയിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ ജിഎസ്എൽവി മാർക്ക് 3 ഹെവി ലിഫ്റ്റ് ലോഞ്ച് വെഹിക്കിൾ ഉപയോഗിച്ചാണ് വിക്ഷേപണം നടത്തിയത്. 615 കോടി രൂപയാണ് ദൗത്യത്തിന് ഐഎസ്ആർഒ വകയിരുത്തിയിരിക്കുന്നത്. അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനും വിജയകരമായ ദൗത്യം ഉറപ്പാക്കുന്നതിനുമായി ചന്ദ്രയാൻ-3 കർശനമായ പരിശോധനകൾക്കും മൂല്യനിർണ്ണയ പ്രക്രിയകൾക്കും വിധേയമാക്കിയിട്ടുണ്ട് എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ഐഎസ്ആർഓ യുടെ വിജയകരമായ ദൗത്യമായിരുന്നു പിഎസ്എൽവി സി 55 എന്നത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘത്തിന് അഭിനന്ദനം അറിയിച്ച് സ്പേസ് എക്സിൻ്റെയും ടെസ്‌ലയുടേയും സിഇഒ ആയ ഇലോൺ മസ്ക് ട്വീറ്റ് ചെയ്തിരുന്നു. ഈ വർഷം ഇത് മൂന്നാമത്തെ പ്രധാന വിക്ഷേപണമാണ്. 228 ടൺ ഭാരമുളള പിഎസ്എൽവിയുടെ അൻപത്തിയേഴാമത്തെ ദൗത്യമാണ്.

ചന്ദ്രയാൻ -2 ദൗത്യത്തെ തുടർന്ന്, ബഹിരാകാശ പര്യവേക്ഷണത്തിലെ രാജ്യത്തിന്റെ മറ്റൊരു സുപ്രധാന ചുവടുവെപ്പിലേക്കാണ് സംഘം പോയത്. മുൻ ദൗത്യം ചന്ദ്രനെ ഭ്രമണം ചെയ്യാൻ കഴിഞ്ഞപ്പോൾ, വിക്രം ലാൻഡറിന് ലാൻഡിംഗിൽ വലിയ പ്രതിസന്ധിയാണ് അനുഭവപ്പെട്ടത്. വരാനിരിക്കുന്ന ദൗത്യത്തിന്റെ വിജയസാധ്യതയെക്കുറിച്ച് ഐഎസ്ആർഒ ഉദ്യോഗസ്ഥർ വലിയ ശുഭാപ്തിവിശ്വാസത്തിലാണ്. ചന്ദ്രയാൻ-3 ദൗത്യം ചന്ദ്രോപരിതലത്തിൽ ശ്രദ്ധയോടെ ലാൻഡ് ചെയ്യാനും ഒരു റോബോട്ടിക് റോവർ പ്രവർത്തിപ്പിക്കാനുമുള്ള സാധ്യതയുമാണ് ലക്ഷ്യം.

2008 ഒക്ടോബര്‍ 22 നായിരുന്നു ആദ്യ ചന്ദ്രയാന്‍ ദൗത്യ വിക്ഷേപണം. പിന്നീട് 2019 ല്‍ രണ്ടാമത്തെ വിക്ഷേപണവും നടന്നു. ഈ രണ്ടു ദൗത്യങ്ങളും പരാജയപ്പെട്ടിരുന്നു. ഈ ദൗത്യം വിജയമായാൽ ഇന്ത്യയുടെ സാങ്കേതിക വൈദഗ്ധ്യത്തിലൂടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യത്തെ ബഹിരാകാശ പേടകമായി ചന്ദ്രയാൻ 3 മാറും. ചന്ദ്രയാൻ 3 ദൗത്യത്തിൽ പേടകം ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുക എന്ന ദൌത്യം മാത്രമല്ല ഉള്ളത്. അവിടെ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്താനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്.

ചന്ദ്രനിലെ ഒരു ദിവസം ഭൂമിയിലെ 14 ദിവസത്തിന് തുല്യമാണ് എന്നതിനാൽ 14 ദിവസമാണ് ചന്ദ്രയാൻ 3യുടെ ചന്ദ്രോപരിതലത്തിലെ പ്രവർത്തനം നടക്കുക. ചന്ദ്രയാൻ 3 വിജയിച്ചാൽ അത് ഗഗൻയാൻ പോലുള്ള പദ്ധതികൾക്കും ഊർജ്ജമാകും. പ്രൊപ്പൽഷൻ മൊഡ്യൂൾ, ഒരു ലാൻഡർ മൊഡ്യൂൾ, ഒരു റോവർ എന്നിവ ഉൾപ്പെടുന്നതാണ് ചന്ദ്രയാൻ 3 ദൌത്യം. പ്രൊപ്പൽഷൻ മൊഡ്യൂൾ ലാൻഡറും റോവറും ഇൻജക്ഷൻ ഭ്രമണപഥത്തിൽ നിന്ന് 100 കിലോമീറ്റർ ചന്ദ്ര ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകും.

ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് ഭൂമിയുടെ സ്പെക്ട്രൽ, പോളാരിമെട്രിക് അളവുകൾ പഠിക്കാൻ ഹാബിറ്റബിൾ പ്ലാനറ്ററി എർത്ത് പേലോഡും ഇതിനൊപ്പം ഉണ്ടാകും. ലോഞ്ച് വെഹിക്കിളിൽ നിന്നും ഇഞ്ചക്ഷൻ ഭ്രമണപഥത്തിലെത്തിയാൽ ലാൻഡർ വേർപിരിയുന്നത് വരെ എൽഎം കൊണ്ടുപോകുക എന്നതാണ് പ്രൊപ്പൽഷൻ മൊഡ്യൂളിന്റെ പ്രധാന പ്രവർത്തനം. ഇസ്രോയുടെ ഹെവി-ലിഫ്റ്റ് ലോഞ്ച് വെഹിക്കിളാണ് എൽവിഎം3, തുടർച്ചയായി 6 വിജയകരമായ ദൗത്യങ്ങൾ പൂർത്തിയാക്കിയ വലിയ പാരമ്പര്യമാണ് ഈ ലോഞ്ച് വെഹിക്കിളിനുള്ളത്. ചന്ദ്രയാൻ 3 ബഹിരാകാശ പേടകത്തെ ജിയോ ട്രാൻസ്ഫർ ഓർബിറ്റിലേക്ക് (ജിടിഒ) വിക്ഷേപിക്കാനൊരുങ്ങുന്നതും എൽവിഎം3യാണ്.

More from DriveSpark

Article Published On: Saturday, August 5, 2023, 13:09 [IST]
English summary
Chandryaan 3 enters moon orbit soon know the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X