ലക്ഷ്യത്തിലെത്താൻ 1200 കിലോമീറ്റർ കൂടെ; ചന്ദ്രയാൻ 3 ഇപ്പോൾ എവിടെയെത്തി
രാജ്യം ഏറെ കാത്തിരിക്കുന്ന നിമിഷമാണ് ചന്ദ്രയാൻ 3 ചന്ദ്രൻ്റെ ഉപരിതലത്തിൽ ലാൻഡ് ചെയ്യുന്ന നിമിഷം. ഏറെ സന്തോഷകരമായ വാർത്തകളാണ് ഐഎസ്ആർഒ യിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചന്ദ്രയാൻ 3 ചന്ദ്രനിൽ നിന്നും 1200 കിലോമീറ്റർ മാത്രം അകലെയാണ് ഇപ്പോൾ. ഓഗസ്റ്റ് 18 -ഓടെ ചന്ദ്രനിൽ ലാൻഡ് ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഞായറാഴ്ചയായിരുന്നു ഭ്രമണപഥം ഉയര്‍ത്തുന്നത് ഉള്‍പ്പടെയുള്ള മൂന്നാമത്തെ വലിയ ഘട്ടം പിന്നിട്ടത്.
തിങ്കളാഴ്ച്ച ചന്ദ്രനിൽ നിന്നുളള ദൂരം 4313 ആയിരുന്നു. ഓഗസ്റ്റ് 14-ന് രാവിലെ 11.30-നും 12.30-നും ഇടയിലാണ് ഐഎസ്ആര്‍ഒ അടുത്ത ഓപ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഓഗസ്റ്റ് 14-ലെ ഓപ്പറേഷൻ കഴിഞ്ഞാൽ ഓഗസ്റ്റ് 16-ന് ചന്ദ്രനും ചന്ദ്രയാന്‍-3 യ്ക്കും ഇടയിലുള്ള അകലം വീണ്ടും കുറയ്ക്കും. ഇതോടെ ചന്ദ്രനും ഉപഗ്രഹവും തമ്മിലുള്ള അകലം 100 കിലോമീറ്ററായി കുറയും. ഓഗസ്റ്റ് 17-ന് ലാന്‍ഡറും റോവറും ഉള്‍പ്പെടുന്ന ലാന്‍ഡിങ് മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെടും.

30 കിലോമീറ്റര്‍ അകലെയായി ചന്ദ്രനോട് അടുത്തുസ്ഥിതി ചെയ്യുന്ന പെരിലൂണ്‍ എന്ന ഭ്രമണപഥത്തില്‍ എത്തിച്ചതിന് ശേഷം അവിടെ നിന്നായിരിക്കും ലാൻഡിങ്ങിനുളള ഓപ്പറേഷൻ തുടങ്ങുക. ഏറ്റവും വെല്ലുവിളി നേരിടുന്ന ഒരു പ്രക്രിയയാണ് ഇത്, കാരണം 30 കിലോമീറ്റർ ഉയരത്തിൽ നിന്ന് അവസാന ലാൻഡിങ്ങിന് ശ്രമിക്കുമ്പോൾ ലാൻഡറിൻ്റെ വെലോസിറ്റി കുറയക്കുന്നതിലാണ് വിജയം ഇരിക്കുന്നത്.
ഇനി അഥവാ ലാൻഡിങ്ങിൽ എന്തെങ്കിലും പിഴവ് വന്നാൽ പോലും സുരക്ഷിതമായി ഉപഗ്രഹം ചന്ദ്രനില്‍ ഇറക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. രണ്ട് എഞ്ചിനുകൾ പരാജയപ്പെട്ടാലും ചന്ദ്രയാന്‍-3 സുരക്ഷിതമായി ചന്ദ്രനില്‍ ഇറങ്ങുമെന്ന് ഐഎസ്ആർഒ തലവൻ അറിയിച്ചിരുന്നു. ചന്ദ്രനിൽ നിന്നു സാംപിളുകൾ ശേഖരിച്ച് തിരികെയെത്തിക്കുക നിലവിലെ സാങ്കേതികവിദ്യയനുസരിച്ചു വലിയ വെല്ലുവിളിയാണ്. ജപ്പാൻ എയ്റോ സ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസിയാണു ചന്ദ്രയാൻ 3 ദൗത്യത്തിൽ ഇസ്രോയുമായി സഹകരിക്കുക.

കൂടുതൽ ഇന്ധനവും അത് പോലെ തന്നെ വലിയ ലാൻഡിങ്ങ് സൈറ്റ് എന്നീ സംവിധാനങ്ങളുപയോഗിച്ച് എങ്ങനെയെങ്കിലും ചന്ദ്രനിൽ ഇറങ്ങാനുള്ള ശ്രമത്തിലാണ്. ചന്ദ്രയാൻ -2 ന്റെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ 500 x 500 മീറ്റർ ലാൻഡിംഗ് സ്ഥലത്തേക്ക് ഇറങ്ങാൻ ശ്രമിച്ചപ്പോൾ അതിന്റെ വേഗത കുറയ്ക്കാൻ രൂപകൽപ്പന ചെയ്ത എഞ്ചിനുകൾക്ക് സംഭവിച്ച് ചെറിയ പിഴവുകളെ കുറിച്ച് ഐഎസ്ആർഓ ചെയർമാൻ വിശദീകരിച്ചിരുന്നു.
ചന്ദ്രയാൻ-2 ദൗത്യത്തിൽ ഓർബിറ്റർ, വിക്രം ലാൻഡർ, പ്രഗ്യാൻ റോവർ എന്നീ ഘടകങ്ങളാണുണ്ടായിരുന്നത്. ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് പൊട്ടിത്തെറിച്ചതോടെ ദൗത്യം പരാജയമായി. രണ്ടാമത്തേതിൽനിന്ന് വ്യത്യസ്തമായി ഇക്കുറി പേടകത്തിൽ ഓർബിറ്ററില്ല. പ്രൊപ്പൽഷൻ, ലാൻഡർ, റോവർ എന്നീ മൂന്നു ഘടകങ്ങളാണുള്ളത്. പഴുതുകളടച്ച് കൂടുതൽ പരിഷ്കാരങ്ങളോടെ കരുത്തുറ്റ ലാൻഡറാണ് നിർമിച്ചിട്ടുള്ളത്.
615 കോടി രൂപയാണ് ദൗത്യത്തിന് ഐഎസ്ആർഒ വകയിരുത്തിയിരിക്കുന്നത്. അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനും വിജയകരമായ ദൗത്യം ഉറപ്പാക്കുന്നതിനുമായി ചന്ദ്രയാൻ-3 കർശനമായ പരിശോധനകൾക്കും മൂല്യനിർണ്ണയ പ്രക്രിയകൾക്കും വിധേയമാക്കിയിട്ടുണ്ട് എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. രാജ്യം ഏറെ കാത്തിരിക്കുന്ന പദ്ധതിയായത് കൊണ്ട് ഇന്ത്യയിലെ 141 കോടി ജനങ്ങളുടെ അഭിമാനവും പ്രാർത്ഥയും ഒപ്പമുണ്ട്.
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ദൌത്യമാണ് ഗഗൻയാൻ. 2020ലും 2021ലും മനുഷ്യരില്ലാത്ത പേടകങ്ങൾ ബഹിരാകാശത്ത് എത്തിച്ച ശേഷം 2021 അവസാനത്തോടെ മനുഷ്യരെ ഉൾപ്പെടുത്തി പേടകങ്ങൾ ബഹിരാകാശത്ത് എത്തിക്കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്. ഗഗൻയാൻ പദ്ധതിക്കായുള്ള വികാസ് എൻജിൻ പരീക്ഷണം ഐഎസ്ആർഒ കേന്ദ്ര ബഹിരാകാശ ഗവേഷണ കേന്ദ്രമായ മഹേന്ദ്രഗിരി കാവൽഗിനാരുവിനു സമീപം വിജയകരമായി നടത്തുകയും ചെയ്തിരുന്നു.
ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ഗഗൻയാൻ പദ്ധതി, മനുഷ്യനെ ബഹിരാകാശത്തേക്കും തിരികെ ഭൂമിയിലേക്കും അയക്കാനുള്ള നെല്ലി ജില്ലയിലെ കാവൽക്കിണറിന് സമീപം മഹേന്ദ്രഗിരിയിലുള്ള ഐഎസ്ആർഒയുടെ കേന്ദ്ര ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
2024ൽ ആളില്ലാ പരീക്ഷണ പേടകം ബഹിരാകാശത്തേക്ക് വിക്ഷേപിക്കാനാണ് പദ്ധതി. ഇതിനായി ഐഎസ്ആർഒയുടെ പനഗുഡി കേന്ദ്ര ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ 670 സെക്കൻഡ് തുടർച്ചയായി പ്രവർത്തിക്കുന്ന കഗൻയാൻ റോക്കറ്റ് പദ്ധതിയുടെ 2ജി വികാസ് എൻജിൻ പരീക്ഷണം ഇന്നലെ നടത്തുകയും അത് വളരെ വിജയകരമാകുകയും ചെയ്തിരുന്നു.


Click it and Unblock the Notifications








