ഉയരെ.. ഉയരെ..; ചന്ദ്രയാൻ 3 വെള്ളിയാഴ്ച കുതിച്ചുയരും

രാജ്യത്തിൻ്റെ പേരും പെരുമയും ഉയർത്താനും ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ 3 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:35 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് 142 കോടി ഇന്ത്യാക്കാരുടെ പ്രാർത്ഥനയുമായി കുതിച്ചുയരുകയാണ്. 2019 സെപ്റ്റംബറിൽ ചന്ദ്രയാൻ -2 ക്രാഷ്-ലാൻഡിംഗിന് ശേഷമുള്ള ദൗത്യമായത് കൊണ്ട് തന്നെ ഒരുപാട് മുൻകരുതലുകളും പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്.

കൂടുതൽ ഇന്ധനവും അത് പോലെ തന്നെ വലിയ ലാൻഡിങ്ങ് സൈറ്റ് എന്നീ സംവിധാനങ്ങളുപയോഗിച്ച് എങ്ങനെയെങ്കിലും ചന്ദ്രനിൽ ഇറങ്ങാനുള്ള ശ്രമത്തിലാണ്. ചന്ദ്രയാൻ -2 ന്റെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ 500 x 500 മീറ്റർ ലാൻഡിംഗ് സ്ഥലത്തേക്ക് ഇറങ്ങാൻ ശ്രമിച്ചപ്പോൾ അതിന്റെ വേഗത കുറയ്ക്കാൻ രൂപകൽപ്പന ചെയ്ത എഞ്ചിനുകൾക്ക് സംഭവിച്ച് ചെറിയ പിഴവപകളെ കുറിച്ച് ഐഎസ്ആർഓ ചെയർമാൻ വിശദീകരിച്ചിരുന്നു.

ഉയരെ.. ഉയരെ..; ചന്ദ്രയാൻ 3 വെള്ളിയാഴ്ച കുതിച്ചുയരും

ചന്ദ്രയാൻ -2 ദൗത്യത്തെ തുടർന്ന്, ബഹിരാകാശ പര്യവേക്ഷണത്തിലെ രാജ്യത്തിന്റെ മറ്റൊരു സുപ്രധാന ചുവടുവെപ്പിലേക്കാണ് സംഘം പോയത്. മുൻ ദൗത്യം ചന്ദ്രനെ ഭ്രമണം ചെയ്യാൻ കഴിഞ്ഞപ്പോൾ, വിക്രം ലാൻഡറിന് ലാൻഡിംഗിൽ വലിയ പ്രതിസന്ധിയാണ് അനുഭവപ്പെട്ടത്. വരാനിരിക്കുന്ന ദൗത്യത്തിന്റെ വിജയസാധ്യതയെക്കുറിച്ച് ഐഎസ്ആർഒ ഉദ്യോഗസ്ഥർ വലിയ ശുഭാപ്തിവിശ്വാസത്തിലാണ്. ചന്ദ്രയാൻ-3 ദൗത്യം ചന്ദ്രോപരിതലത്തിൽ ശ്രദ്ധയോടെ ലാൻഡ് ചെയ്യാനും ഒരു റോബോട്ടിക് റോവർ പ്രവർത്തിപ്പിക്കാനുമുള്ള സാധ്യതയുമാണ് ലക്ഷ്യം.

ചന്ദ്രയാൻ-2 ദൗത്യത്തിൽ ഓർബിറ്റർ, വിക്രം ലാൻഡർ, പ്രഗ്യാൻ റോവർ എന്നീ ഘടകങ്ങളാണുണ്ടായിരുന്നത്. ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് പൊട്ടിത്തെറിച്ചതോടെ ദൗത്യം പരാജയമായി. രണ്ടാമത്തേതിൽനിന്ന് വ്യത്യസ്തമായി ഇക്കുറി പേടകത്തിൽ ഓർബിറ്ററില്ല. പ്രൊപ്പൽഷൻ, ലാൻഡർ, റോവർ എന്നീ മൂന്നു ഘടകങ്ങളാണുള്ളത്. പഴുതുകളടച്ച് കൂടുതൽ പരിഷ്കാരങ്ങളോടെ കരുത്തുറ്റ ലാൻഡറാണ് നിർമിച്ചിട്ടുള്ളത്.

ഉയരെ.. ഉയരെ..; ചന്ദ്രയാൻ 3 വെള്ളിയാഴ്ച കുതിച്ചുയരും

ഇന്ത്യയിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ ജിഎസ്എൽവി മാർക്ക് 3 ഹെവി ലിഫ്റ്റ് ലോഞ്ച് വെഹിക്കിൾ ഉപയോഗിച്ചാണ് വിക്ഷേപണം നടക്കുന്നത്. 615 കോടി രൂപയാണ് ദൗത്യത്തിന് ഐഎസ്ആർഒ വകയിരുത്തിയിരിക്കുന്നത്. അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനും വിജയകരമായ ദൗത്യം ഉറപ്പാക്കുന്നതിനുമായി ചന്ദ്രയാൻ-3 കർശനമായ പരിശോധനകൾക്കും മൂല്യനിർണ്ണയ പ്രക്രിയകൾക്കും വിധേയമാക്കിയിട്ടുണ്ട് എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ഐഎസ്ആർഓ യുടെ വിജയകരമായ ദൗത്യമായിരുന്നു പിഎസ്എൽവി സി 55 എന്നത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘത്തിന് അഭിനന്ദനം അറിയിച്ച് സ്പേസ് എക്സിൻ്റെയും ടെസ്‌ലയുടേയും സിഇഒ ആയ ഇലോൺ മസ്ക് ട്വീറ്റ് ചെയ്തിരുന്നു. ഈ വർഷം ഇത് മൂന്നാമത്തെ പ്രധാന വിക്ഷേപണമാണ്. 228 ടൺ ഭാരമുളള പിഎസ്എൽവിയുടെ അൻപത്തിയേഴാമത്തെ ദൗത്യമാണ്.

രണ്ട് സിംഗപ്പൂർ ഉപഗ്രഹങ്ങളും വിജയകരമായി ഉദ്ദേശിച്ച ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിഞ്ഞുവെന്ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) അറിയിച്ചിരുന്നു. പ്രാഥമിക ഉപഗ്രഹമായ TeLEOS-2 സിംഗപ്പൂർ ഗവൺമെൻ്റിൻ്റേയും ST എഞ്ചിനീയറിംഗിനെയും പ്രതിനിധീകരിക്കുന്ന ഡിഫൻസ് സയൻസ് ആൻഡ് ടെക്നോളജി ഏജൻസി (DSTA) യുടെ പങ്കാളിത്തത്തിൽ വികസിപ്പിച്ച ഒരു സിന്തറ്റിക് അപ്പേർച്ചർ റഡാർ ഉപഗ്രഹമാണ്.

സിംഗപ്പൂർ ഗവൺമെൻ്റിനുള്ളിലെ വിവിധ ഏജൻസികളുടെ സാറ്റലൈറ്റ് ഇമേജ് ആവശ്യകതകളെ പിന്തുണയ്ക്കാനാണ് ഇത് ഉപയോഗിക്കുന്നത്. TeLEOS-2 ഒരു സിന്തറ്റിക് അപ്പേർച്ചർ റഡാർ (SAR) പേലോഡ് വഹിക്കുന്നുണ്ട്. എല്ലാ കാലാവസ്ഥയിലും രാവും പകലും കവറേജ് നൽകുന്നതിന് ഇത് സഹായിക്കും, സിംഗപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഫോകോം റിസർച്ചും സാറ്റലൈറ്റ് ടെക്‌നോളജി ആൻഡ് റിസർച്ച് സെന്ററും ചേർന്ന് വികസിപ്പിച്ച ലുമെലൈറ്റ്-4 ആണ് സഹ-പാസഞ്ചർ ഉപഗ്രഹം.

ഹൈ-പെർഫോമൻസ് സ്പേസ്-ബോൺ വിഎച്ച്എഫ് ഡാറ്റാ എക്സ്ചേഞ്ച് സിസ്റ്റത്തിന്റെ (വിഡിഇഎസ്) സാങ്കേതിക പ്രദർശനത്തിനായി വികസിപ്പിച്ച നൂതന 12 യു ഉപഗ്രഹമാണിത്. ഇലോൺ മസ്കിൻ്റെ ഒരു റോക്കറ്റ് വിക്ഷേപിച്ചതിന് ശേഷം പരാജയപ്പെട്ടിരുന്നു. 20 ശതമാനം ഓഹരി പങ്കാളിത്തമുള്ള ടെസ്‌ല ഓഹരികളുടെ വിലക്കുതിപ്പാണ് എലോൺ മസ്ക്കിന് നേട്ടമായത്.

More from DriveSpark

Article Published On: Thursday, July 13, 2023, 8:30 [IST]
English summary
Chandryan 3 launching july 14 another attempt to land on the moon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X