താണ്ടാനുളളത് മൂന്നരലക്ഷം കിലോമീറ്റർ; കുതിച്ചുയർന്നു ചാന്ദ്രരഹസ്യങ്ങളറിയാൻ ചന്ദ്രയാൻ 3

ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്തതും മനുഷ്യന് അറിയാൻ പാടില്ലാത്ത ഒരുപാട് രഹസ്യങ്ങൾ ഒളിഞ്ഞുകിടക്കുന്നതുമായ ചന്ദ്രനിലേക്ക് ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 3ന്റെ വിക്ഷേപണം ആദ്യഘട്ടം വിജയകരമായിരിക്കുകയാണ്. വിക്ഷേപിച്ച് 22- ാം മിനിറ്റിൽ ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയിരുന്നു. ഖര ഇന്ധനം ഉപയോഗിച്ചാണ് റോക്കറ്റ് പറന്നുയർന്നത്. 108.1 സെക്കൻഡിൽ, അതായത് ഏകദേശം 44 കിലോമീറ്റർ ഉയരത്തിലെത്തിയപ്പോൾ ദ്രാവക എൻജിൻ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

127 സെക്കൻഡിൽ, റോക്കറ്റ് 62 കിലോമീറ്റർ ഉയരത്തിലെത്തിയപ്പോൾ ഖര ഇന്ധന എൻജിനുകൾ വേർപെട്ടു. തുടര്‍ന്ന് 114 കിലോമീറ്റർ ഉയരത്തിൽ എത്തിയപ്പോൾ പ്രൊപ്പൽഷൻ മൊഡ്യൂളിനെ സുരക്ഷിതമാക്കാൻ ഘടിപ്പിച്ചിരിക്കുന്ന താപകവചങ്ങളും വേർപെടുകയും ചെയ്തു. തുടർന്ന് 305 സെക്കൻഡ് (175 കിലോമീറ്റർ ഉയരം) കഴിഞ്ഞപ്പോൾ ദ്രാവക എൻജിനുകൾ വേർപെട്ടു. തുടർന്ന് ക്രയോജനിക് എൻജിനുകൾ പ്രവർത്തിച്ചു തുടങ്ങുകയും. 954 സെക്കൻഡുകൾ കഴിഞ്ഞപ്പോൾ ഇവ പ്രവർത്തനരഹിതമാകുകയും ചെയ്തു.

താണ്ടാനുളളത് മൂന്നരലക്ഷം കിലോമീറ്റർ; കുതിച്ചുയർന്നു ചാന്ദ്രരഹസ്യങ്ങളറിയാൻ ചന്ദ്രയാൻ 3

അതിന് ശേഷമാണ് പിന്നാലെ പ്രൊപ്പൽഷൻ മൊഡ്യൂൾ - ലാൻഡർ സംയുക്തം വേർപെട്ട് ദീർഘവൃത്താകൃതിയുള്ള ഭ്രമണപഥത്തിലെത്തിയത്. ഭൂമിയോടടുത്ത് (പെരിജി) 170 കിലോമീറ്ററും അകലെ (അപ്പോജി) 36,500 കിലോമീറ്ററും ദൂരവ്യത്യാസമുള്ളതാണ് ഈ ഭ്രമണപഥം. നേരത്തെ അറിയിച്ചിരുന്നത് പോലെ 2.35ന് തന്നെ ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നു ചന്ദ്രയാൻ 3 വഹിച്ച് എൽവിഎം3 - എം4 റോക്കറ്റ് കുതിച്ചുയർന്നു. ഇസ്‌റോയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് 43.5 മീറ്റർ പൊക്കവും 4 മീറ്റർ വിസ്തീർണവുമുള്ള എൽവിഎം3 - എം4 റോക്കറ്റ്.

കൂടുതൽ ഇന്ധനവും അത് പോലെ തന്നെ വലിയ ലാൻഡിങ്ങ് സൈറ്റ് എന്നീ സംവിധാനങ്ങളുപയോഗിച്ച് എങ്ങനെയെങ്കിലും ചന്ദ്രനിൽ ഇറങ്ങാനുള്ള ശ്രമത്തിലാണ്. ചന്ദ്രയാൻ -2 ന്റെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ 500 x 500 മീറ്റർ ലാൻഡിംഗ് സ്ഥലത്തേക്ക് ഇറങ്ങാൻ ശ്രമിച്ചപ്പോൾ അതിന്റെ വേഗത കുറയ്ക്കാൻ രൂപകൽപ്പന ചെയ്ത എഞ്ചിനുകൾക്ക് സംഭവിച്ച് ചെറിയ പിഴവപകളെ കുറിച്ച് ഐഎസ്ആർഓ ചെയർമാൻ വിശദീകരിച്ചിരുന്നു.

താണ്ടാനുളളത് മൂന്നരലക്ഷം കിലോമീറ്റർ; കുതിച്ചുയർന്നു ചാന്ദ്രരഹസ്യങ്ങളറിയാൻ ചന്ദ്രയാൻ 3

ചന്ദ്രയാൻ -2 ദൗത്യത്തെ തുടർന്ന്, ബഹിരാകാശ പര്യവേക്ഷണത്തിലെ രാജ്യത്തിന്റെ മറ്റൊരു സുപ്രധാന ചുവടുവെപ്പിലേക്കാണ് സംഘം പോയത്. മുൻ ദൗത്യം ചന്ദ്രനെ ഭ്രമണം ചെയ്യാൻ കഴിഞ്ഞപ്പോൾ, വിക്രം ലാൻഡറിന് ലാൻഡിംഗിൽ വലിയ പ്രതിസന്ധിയാണ് അനുഭവപ്പെട്ടത്. വരാനിരിക്കുന്ന ദൗത്യത്തിന്റെ വിജയസാധ്യതയെക്കുറിച്ച് ഐഎസ്ആർഒ ഉദ്യോഗസ്ഥർ വലിയ ശുഭാപ്തിവിശ്വാസത്തിലാണ്. ചന്ദ്രയാൻ-3 ദൗത്യം ചന്ദ്രോപരിതലത്തിൽ ശ്രദ്ധയോടെ ലാൻഡ് ചെയ്യാനും ഒരു റോബോട്ടിക് റോവർ പ്രവർത്തിപ്പിക്കാനുമുള്ള സാധ്യതയുമാണ് ലക്ഷ്യം.

ചന്ദ്രയാൻ-2 ദൗത്യത്തിൽ ഓർബിറ്റർ, വിക്രം ലാൻഡർ, പ്രഗ്യാൻ റോവർ എന്നീ ഘടകങ്ങളാണുണ്ടായിരുന്നത്. ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് പൊട്ടിത്തെറിച്ചതോടെ ദൗത്യം പരാജയമായി. രണ്ടാമത്തേതിൽനിന്ന് വ്യത്യസ്തമായി ഇക്കുറി പേടകത്തിൽ ഓർബിറ്ററില്ല. പ്രൊപ്പൽഷൻ, ലാൻഡർ, റോവർ എന്നീ മൂന്നു ഘടകങ്ങളാണുള്ളത്. പഴുതുകളടച്ച് കൂടുതൽ പരിഷ്കാരങ്ങളോടെ കരുത്തുറ്റ ലാൻഡറാണ് നിർമിച്ചിട്ടുള്ളത്.

ഇന്ത്യയിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ ജിഎസ്എൽവി മാർക്ക് 3 ഹെവി ലിഫ്റ്റ് ലോഞ്ച് വെഹിക്കിൾ ഉപയോഗിച്ചാണ് വിക്ഷേപണം നടക്കുന്നത്. 615 കോടി രൂപയാണ് ദൗത്യത്തിന് ഐഎസ്ആർഒ വകയിരുത്തിയിരിക്കുന്നത്. അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനും വിജയകരമായ ദൗത്യം ഉറപ്പാക്കുന്നതിനുമായി ചന്ദ്രയാൻ-3 കർശനമായ പരിശോധനകൾക്കും മൂല്യനിർണ്ണയ പ്രക്രിയകൾക്കും വിധേയമാക്കിയിട്ടുണ്ട് എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Friday, July 14, 2023, 16:36 [IST]
English summary
Chandryan 3 pride of nation first phase successful
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X