ചാര്‍ജര്‍ സോക്കറ്റില്‍ കുടുങ്ങുന്നത് ഇവി ഉടമകളുടെ പേടിസ്വപ്‌നമാകുന്നു; Tata Tigor EV ഉടമ നടുറോഡില്‍ പെട്ടു

ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വിപ്ലവത്തിന്റെ പാതയിലാണ്. എങ്കിലും തുടക്കത്തിന്‍േറതായ പല പ്രശ്‌നങ്ങളും ഇലക്ട്രിക് വാഹന ഉടമകള്‍ നേരിടുന്നുണ്ട്. ഇലക്ട്രിക് വാഹന ഉടമകളുടെ പേടിസ്വപ്‌നമായി മാറിയ അത്തരമൊരു പ്രശ്‌നമാണ് ചാര്‍ജിംഗ് പോര്‍ട്ടില്‍ ചാര്‍ജര്‍ കുടുങ്ങിപ്പോകുക എന്നത്.

ചാര്‍ജര്‍ സോക്കറ്റില്‍ കുടുങ്ങുന്നത് ഇവി ഉടമകളുടെ പേടിസ്വപ്‌നമാകുന്നു; Tata Tigor EV ഉടമ നടുറോഡില്‍ പെട്ടു

ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണിയില്‍ വില്‍പ്പനയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനക്കാരാണ് ടാറ്റ മോട്ടോര്‍സ്. നിലവില്‍ മൂന്ന് മോഡലുകളാണ് ടാറ്റ ഇന്ത്യന്‍ വിപണിയില്‍ ഇറക്കുന്നത്. താങ്ങാവുന്ന വിലയില്‍ ടിയാഗോ ഇവി കൂടി എത്തുന്നതോടെ ടാറ്റ വീണ്ടും കുതിക്കും.

ചാര്‍ജര്‍ സോക്കറ്റില്‍ കുടുങ്ങുന്നത് ഇവി ഉടമകളുടെ പേടിസ്വപ്‌നമാകുന്നു; Tata Tigor EV ഉടമ നടുറോഡില്‍ പെട്ടു

ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്കും നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ചാര്‍ജര്‍ പോര്‍ട്ടില്‍ കുടുങ്ങുന്നതാണ് ടാറ്റ ഇവിയില്‍ നമ്മള്‍ കാണുന്ന ഒരു പ്രശ്‌നം. ടാറ്റ നെക്‌സോണ്‍ ഇവി ഉടമകള്‍ ഇതിനെ കുറിച്ച് പരാതികള്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ നിരവധി വീഡിയോകളും പുറത്തു വന്നിട്ടുണ്ട്.

ചാര്‍ജര്‍ സോക്കറ്റില്‍ കുടുങ്ങുന്നത് ഇവി ഉടമകളുടെ പേടിസ്വപ്‌നമാകുന്നു; Tata Tigor EV ഉടമ നടുറോഡില്‍ പെട്ടു

എന്നാല്‍ ഇപ്പോള്‍ ഒരു ടിഗോര്‍ ഇവി ഉടമക്കും സമാനമായ ദുരവസ്ഥ നേരിടേണ്ടി വന്നു. വാഹനവുമായി ബന്ധിപ്പിച്ചിരിക്കുന്ന ചാര്‍ജിംഗ് ഗണ്‍ മാറ്റാന്‍ കഴിയാതെ കുടുങ്ങിയ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സിന്റോ ആന്റണി എന്ന വ്യക്തിയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

ചാര്‍ജര്‍ സോക്കറ്റില്‍ കുടുങ്ങുന്നത് ഇവി ഉടമകളുടെ പേടിസ്വപ്‌നമാകുന്നു; Tata Tigor EV ഉടമ നടുറോഡില്‍ പെട്ടു

കുടുംബത്തോടൊപ്പം ഒരു യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു സിന്‍േറാ ആന്റണി. വീട്ടില്‍ നിന്ന് അഞ്ചോ ആറോ കിലോമീറ്റര്‍ മാത്രം അകലെ ഒരു റസ്റ്റോറന്റില്‍ നിര്‍ത്തി ഭക്ഷണം വാങ്ങാന്‍ തീരുമാനിച്ചു. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനിടെ റെസ്റ്റോറന്റിന് മുന്നില്‍ സ്ഥാപിച്ച ഫാസ്റ്റ് ചാര്‍ജറില്‍ കാര്‍ പ്ലഗ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സിന്‍േറാ വീഡിയോയില്‍ വിശദീകരിക്കുന്നു.

ചാര്‍ജര്‍ സോക്കറ്റില്‍ കുടുങ്ങുന്നത് ഇവി ഉടമകളുടെ പേടിസ്വപ്‌നമാകുന്നു; Tata Tigor EV ഉടമ നടുറോഡില്‍ പെട്ടു

ചാര്‍ജര്‍ കണക്ട് ചെയ്ത ശേഷം ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ റെസ്റ്റോറന്റിനുള്ളിലേക്ക് പോയി. തിരിച്ചു വന്നതിനു ശേഷമാണ് താന്‍ കുടുങ്ങിയതായി മനസ്സിലായത്. ചാര്‍ജര്‍ വിച്ഛേദിച്ച് ഗണ്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അത് സോക്കറ്റിനുള്ളില്‍ കുടുങ്ങിയതിനാല്‍ പുറത്തേക്ക് വന്നില്ല.

ചാര്‍ജര്‍ സോക്കറ്റില്‍ കുടുങ്ങുന്നത് ഇവി ഉടമകളുടെ പേടിസ്വപ്‌നമാകുന്നു; Tata Tigor EV ഉടമ നടുറോഡില്‍ പെട്ടു

ഇതേ പ്രശ്‌നം മറ്റ് ഇവികളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി ചാര്‍ജര്‍ സ്വതന്ത്രമാക്കാന്‍ വാഹന നിര്‍മാതാക്കള്‍ ഒരു മാനുവല്‍ സ്വിച്ച് വാഗ്ദാനം ചെയ്യുന്നു.

ചാര്‍ജര്‍ സോക്കറ്റില്‍ കുടുങ്ങുന്നത് ഇവി ഉടമകളുടെ പേടിസ്വപ്‌നമാകുന്നു; Tata Tigor EV ഉടമ നടുറോഡില്‍ പെട്ടു

വീല്‍ വെല്‍ ഏരിയയ്ക്കുള്ളിലാണ് സ്വിച്ച്. എന്നാല്‍ അവിടെയുമുണ്ട് പ്രശ്‌നങ്ങള്‍. വീല്‍വെല്‍ ഏരിയയിലായതിനാല്‍ ഈ സ്വിച്ചുകള്‍ പൂര്‍ണമായും ചെളിയില്‍ മൂടിയിട്ടുണ്ടാകും. വല്ല യാത്രയും കഴിഞ്ഞ് വരികയാണെങ്കില്‍ സ്വിച്ച് കണ്ടെത്താന്‍ അത് കഴുകേണ്ടതായി വരും.

ഇവിടെ അവര്‍ ഓവര്‍റൈഡ് സ്വിച്ച് കണ്ടെത്തി, പക്ഷേ, അത് വളരെ ചെറുതായിരുന്നു. മാത്രമല്ല അത് കുടുങ്ങിക്കിടക്കുകയായിരുന്നു. ഇത്തരം ഒരു സാഹചര്യം എല്ലാ ഇവി ഉടമകളുടെയും പേടിസ്വപ്നമായിരുന്നുവെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്.

ചാര്‍ജര്‍ സോക്കറ്റില്‍ കുടുങ്ങുന്നത് ഇവി ഉടമകളുടെ പേടിസ്വപ്‌നമാകുന്നു; Tata Tigor EV ഉടമ നടുറോഡില്‍ പെട്ടു

സ്വിച്ച് കണ്ടെത്തിയെങ്കിലും അത് നീങ്ങുന്നുണ്ടായിരുന്നില്ല. ഇതിനിടെ നിരവധി പേര്‍ ചാര്‍ജിങ് ഗണ്‍ പുറത്തെടുക്കാന്‍ ശ്രമം നടത്തുന്നുണ്ടായിരുന്നു. എങ്കിലും ഫലമൊന്നുമുണ്ടായില്ല. കാര്‍ ഉടമ വര്‍ക്ക്ഷോപ്പുകള്‍ തിരഞ്ഞെങ്കിലും പലതും അടച്ചിട്ടിരിക്കുകയായിരുന്നു. ഒടുവില്‍ കാര്‍ റെസ്റ്റോറന്റിന് മുന്നില്‍ നിര്‍ത്തി പിറ്റേ ദിവസം എടുക്കാമെന്ന് തീരുമാനിച്ചു. വീട് അടുത്തായതിനാലാണ് അദ്ദേഹത്തിന് അങ്ങനെ ചെയ്യാന്‍ സാധിച്ചത്. പരിചിതമല്ലാത്ത ഒരു സ്ഥലത്താണ് കുടുങ്ങിയതെങ്കിലുള്ള കാര്യം ഒന്ന് ആലോചിച്ച് നോക്കൂ.

ചാര്‍ജര്‍ സോക്കറ്റില്‍ കുടുങ്ങുന്നത് ഇവി ഉടമകളുടെ പേടിസ്വപ്‌നമാകുന്നു; Tata Tigor EV ഉടമ നടുറോഡില്‍ പെട്ടു

ഓവര്‍റൈഡ് സ്വിച്ച് നല്‍കിയിരിക്കുന്ന സ്ഥലം അത്ര നല്ലതല്ല. അത് ആളുകള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരിക്കുന്നു. കൂടാതെ സ്വിച്ചില്‍ ചെളിയും മണലുമെല്ലാം പറ്റിപ്പിടിക്കുന്നതിനാല്‍ അത് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണ്. സ്വിച്ച് സംരക്ഷിക്കാന്‍ കമ്പനി ഒന്നുകില്‍ ഒരു കവര്‍ നല്‍കണം അല്ലെങ്കില്‍ ഓവര്‍റൈഡ് സ്വിച്ചിന്റെ സ്ഥാനം മാറ്റുകയാകും ഉത്തമം. ടിഗോറിനെ കൂടാതെ നെക്‌സോണിലും ഇതേ പ്രശ്‌നം നേരിടുന്നുണ്ട്.

More from DriveSpark

Article Published On: Friday, October 28, 2022, 11:56 [IST]
English summary
Charger gets stuck in the port became nightmare of ev owners tigor ev stranded on road
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X