ശുദ്ധവായു ആണോ നിങ്ങൾ വലിച്ചു കയറ്റുന്നതെന്ന് ഗൂഗിൾ മാപ്പ് പറയും, ചെയ്യേണ്ടത് ഇത്രമാത്രം

മനുഷ്യന് ജീവിക്കാൻ ശുദ്ധവായു കൂടിയേ തീരു. എന്നാൽ മനുഷ്യൻമാരുടെ കൈയിലിരിപ്പ് കൊണ്ട് ദിവസം ചെല്ലുന്തോറും വായു മലിനീകരിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. നിങ്ങൾ പോകുന്ന സ്ഥലത്തോ അല്ലെങ്കിൽ നിങ്ങൾ ഇപ്പോഴുളള പ്രദേശത്തെ വായുവിൻ്റെ നിലവാരം എപ്രകാരമാണെന്ന് നിങ്ങളുടെ ഫോണിലെ ഗൂഗിൾ മാപ്പ് പറയും. അത് എങ്ങനെയാണ് എന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ. ഗൂഗിൾ മാപ്‌സിലൂടെ ഇന്ത്യയിലുടനീളം തത്സമയവും, ഹൈപ്പർലോക്കൽ വായു ഗുണനിലവാര വിവരങ്ങൾ നൽകുന്ന പുതിയ ടൂൾ ആയ എയർ വ്യൂ ഗൂഗിൾ പുറത്തിറക്കിയിരിക്കുകയാണ്.

ഇത് കൊണ്ട് ഗൂഗിൾ ലക്ഷ്യമിടുന്നത് വായു മലിനീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിരീക്ഷിക്കാനും പരിഹരിക്കാനും പൗരന്മാരെയും പ്രാദേശിക അധികാരികളെയും സഹായിക്കാൻ വേണ്ടിയാണ്. വഷളായിക്കൊണ്ടിരിക്കുന്ന AQI അല്ലെങ്കിൽ എയർ ക്വാളിറ്റി ഇൻഡക്‌സ് പല ഇന്ത്യൻ നഗരങ്ങളിലും, പ്രത്യേകിച്ച് ന്യൂഡൽഹി പോലുള്ള ഉത്തരേന്ത്യയിലും അതിനോട് ചേർന്നുള്ള സാറ്റലൈറ്റ് ലൊക്കേഷനുകളിലും ഒരു പ്രധാന പ്രശ്‌നമായി വളർന്നു കൊണ്ടിരിക്കുകയാണ്.

ദില്ലിയിലെ വായു നിലവാരത്തിൻ്റെ കണക്കുകൾ നോക്കിയാൽ പിഎം 2.5 എയർ ക്വാളിറ്റി ഇൻഡക്സ് ഒരു ക്യുബിക് മീറ്റർ വായുവിൽ 500 മൈക്രോഗ്രാം ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ലെവലിലെ എയർ ക്വാളിറ്റി ഇൻഡക്സിൽ വിഷാംശം ഉള്ളതായി തരംതിരിച്ചിരിക്കുന്നവയാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഗൂഗിളിൻ്റെ പുതിയ ടൂളിലേക്ക് വന്നാൽ താപനിലയും ഈർപ്പവും പോലുള്ള മറ്റ് കാലാവസ്ഥാ പാരാമീറ്ററുകൾ അളക്കാനും ഇവയ്ക്ക് കഴിയുമെന്നതാണ് പ്രത്യേകത.

ഇനി ഗൂഗിൾ മാപ്പിൽ എപ്രകാരം ഇത് അറിയാൻ സാധിക്കുമെന്ന് നോക്കുകയാണെങ്കിൽ'എയർ ക്വാളിറ്റി ലെയർ' തിരഞ്ഞെടുത്തോ 'കാലാവസ്ഥ' വിഡ്ജറ്റ് ഉപയോഗിച്ചോ ഉപയോക്താക്കൾക്ക് ഗൂഗിൾ മാപ്സിൽ പുതിയ AQI വിവരങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഒരു നിർദ്ദിഷ്ട സ്ഥലത്തിൻ്റെ നിലവിലെ വായുവിൻ്റെ ഗുണനിലവാരം കാണുന്നതിന് യൂസർ ആ പ്രദേശത്ത് ടാപ്പുചെയ്താൽ മതിയാകും.

ഗൂഗിൾ മാപ്പിൽ സ്ട്രീറ്റ് വ്യു എന്ന ഓപ്ഷൻ ഇപ്പോൾ നിലവിലുണ്ട്. വാഹനങ്ങൾ പകർത്തുന്ന ചിത്രങ്ങൾ ഉപയോഗിച്ച് തെരുവുകളുടെ 360 ഡിഗ്രി കാഴ്ച്ചകൾ നൽകുന്ന സംവിധാനമാണ് അല്ലെങ്കിൽ ഫീച്ചറാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഗൂഗിൾ മാപ്‌സ്. ഇന്ത്യ പുതിയ നാഷണല്‍ ജിയോസ്‌പേഷ്യല്‍ പോളിസി അവതരിപ്പിച്ചതാണ് (2021) ഗൂഗിളിന് അനുകൂല സാഹചര്യം ഒരുക്കിയത്.

ഗൂഗിൾ സ്ട്രീറ്റ് വ്യൂ പരിരക്ഷിക്കുന്ന നഗരങ്ങളുടെ 360-ഡിഗ്രി കാഴ്‌ചയുടെ വെർച്വൽ അനുഭവത്തിന് പുറമെ നാവിഗേറ്റ് ചെയ്യുന്നതിനും റിയലിസ്റ്റിക് ട്രാഫിക് അപ്‌ഡേറ്റുകൾ നേടുന്നതിനും ആപ്പ് ഉപയോഗിക്കാം. റോഡുകളുടെ 360-ഡിഗ്രി കാഴ്‌ച, ട്രാഫിക് സാഹചര്യം, തടസങ്ങൾ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ലഭിക്കാൻ ഡ്രൈവർമാരെ ഇത് സഹായിക്കും.

രാജ്യത്തിന്റെയും ലോകത്തിന്റെയും പുതിയ കോണുകൾ കൂടുതൽ ദൃശ്യപരവും കൃത്യവുമായ രീതിയിൽ നാവിഗേറ്റ് ചെയ്യാനും പര്യവേക്ഷണം ചെയ്യാനും ആളുകളെ സ്ട്രീറ്റ് വ്യൂ സഹായിക്കുമെന്നാണ് ഗൂഗിൾ പറയുന്നത്. ഇത് ഈ സ്ഥലങ്ങളിൽ നിന്ന് തന്നെ എങ്ങനെയായിരിക്കണമെന്ന് പൂർണമായി അനുഭവിക്കാൻ അവരെ പ്രാപ്തരാക്കുന്നു. വഴികൾക്ക് ഇരുവശവുമുള്ള പ്രാദേശിക കഫേകൾ, സാംസ്കാരിക ഹോട്ട്‌സ്‌പോട്ടുകൾ എന്നിവ കാണാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, November 23, 2024, 16:14 [IST]
English summary
Check air quality using google maps all things to know
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X