ഇങ്ങനെ മോട്ടിവേറ്റ് ചെയ്താല്‍ ഏത് മടിയനും പണിക്ക് പോകും! ജീവനക്കാര്‍ക്ക് സമ്മാനിച്ചത് 20 വാഹനങ്ങള്‍

ഓരോ തൊഴിലിനും അതിന്‍േറതായ മഹത്വമുണ്ടെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. നെറ്റിത്തടത്തിലെ വിയര്‍പ്പ് മാറും മുമ്പേ ചെയ്യുന്ന ജോലിക്കുളള കൂലി നല്‍കണമെന്ന് ഒരു മഹദ്‌വചനമുണ്ട്. ഒട്ടുമിക്ക തൊഴില്‍ദാതാക്കളും ഇത് പിന്തുടര്‍ന്ന് പോരുകയും ചെയ്യുന്നു. ഇത് കൂടാതെ തങ്ങളുടെ പ്രവര്‍ത്തന മണ്ഡലത്തില്‍ മികവ് തെളിയിക്കുന്ന തൊഴിലാളികള്‍ക്ക് പ്രചോദനമേകാന്‍ സമ്മാനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ ഏറെയാണ്. നമ്മുടെ കൊച്ചു കേരളത്തിലെ ചില കമ്പനികള്‍ അടക്കം ഈ ഒരു ട്രെന്‍ഡ് പിന്തുടരുന്നത് നാം കണ്ടു. ഇപ്പോള്‍ ചെന്നൈയിലെ ഒരു സ്ഥാപനം തങ്ങളുടെ ജീവനക്കാര്‍ക്ക് പുതുവര്‍ഷത്തോട് അനുബന്ധിച്ച് വാഹനങ്ങള്‍ കൈമാറിയിരിക്കുകയാണ്.

സമ്മാനങ്ങളായല്ല തങ്ങളുടെ ജീവനക്കാര്‍ക്ക് 'മോട്ടിവേഷന്‍' ആയിട്ടാണ് വാഹനങ്ങള്‍ നല്‍കിയതെന്നാണ് സര്‍മൗണ്ട് ലോജിസ്റ്റിക്‌സ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് പറയുന്നത്. പുതുവര്‍ഷം പിറക്കുന്നതിന് മുന്നോടിയായി തങ്ങളുടെ കമ്പനിയിലെ 20 ജീവനക്കാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഫലമായി ടാറ്റ കാറുകളും റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളും ഹോണ്ട ആക്ടിവ സ്‌കൂട്ടറുകളും നല്‍കി.

chennai firm gifts tata royal enfield employees

അവരുടെ സേവനങ്ങളെ ബഹുമാനിക്കുന്നതിനൊപ്പം കൂടുതല്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് ഈ ഒരു പരിപാടിയിലൂടെ കമ്പനി ഉദ്ദേശിച്ചത്. സര്‍മൗണ്ട് ലോജിസ്റ്റിക്‌സിന്റെ ആസ്ഥാനം തമിഴ്‌നാട്ടിലെ ചെന്നൈയിലാണ്. വ്യാപാരികള്‍ക്ക് ചെലവ് കുറഞ്ഞതും വേഗതയേറിയതും പരിസ്ഥിതി സൗഹൃദവുമായ ലോജിസ്റ്റിക്‌സ് സൊല്യൂഷനുകള്‍ നല്‍കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

ചെറുതും വലുതുമായ എല്ലാ വ്യാപാരികള്‍ക്കും ലോജിസ്റ്റിക്സ് എളുപ്പവും ഫലപ്രദവുമാക്കുക എന്നതാണ് തന്റെ ദൗത്യമെന്ന് കമ്പനി സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡെന്‍സില്‍ റയാന്‍ പറയുന്നു. ഇത്തരം സമ്മാനങ്ങള്‍ ജീവനക്കാരുടെ മനോവീര്യം വര്‍ധിപ്പിക്കുകയും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നതിനാല്‍ കമ്പനിയുടെ ഉല്‍പ്പാദനക്ഷമത വര്‍ധിക്കുമെന്നും റയന്‍ പറഞ്ഞു. നിലവില്‍ ജീവനക്കാര്‍ക്ക് ലഭിച്ച കാറുകളുടെയും ടൂവീലറുകളുടെയും മോഡലും വിലയും എതാണെന്ന് വ്യക്തമല്ല.

chennai firm gifts tata royal enfield employees

ടാറ്റയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കാണ് ടിയാഗോ. കാറിന്റെ എന്‍ട്രി ലെവല്‍ XE വേരിയന്റിന് 5 ലക്ഷം രൂപയാണ് വില. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 ബൈക്കുകളുടെ ബേസ് വേരിയന്റിന്റെ വില 1.98 ലക്ഷം രൂപയാണ്. ജനപ്രിയ സ്‌കൂട്ടറായ ഹോണ്ട ആക്ടിവയുടെ എന്‍ട്രി ലെവല്‍ STD വേരിയന്റ് വാങ്ങാന്‍ 76,684 രൂപയാണ് മുടക്കേണ്ടത്. ഈ വിലകള്‍ എല്ലാം എക്‌സ്-ഷോറൂം ആണ്.

തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ജീവനക്കാര്‍ക്ക് വാഹനങ്ങള്‍ പാരിതോഷികമായി നല്‍കുന്ന ട്രെന്‍ഡ് അടുത്ത കാലത്തായി വന്നതാണ്.ഹരിയാന ആസ്ഥാനമായുള്ള ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി തങ്ങളുടെ മികച്ച ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി 15 എസ്‌യുവികള്‍ സമ്മാനിച്ചിരുന്നു. ചെന്നൈ ആസ്ഥാനമായുള്ള മറ്റൊരു സ്ട്രക്ചറല്‍ സ്റ്റീല്‍ ഡിസൈന്‍ ആന്‍ഡ് ഡീറ്റെയ്ലിംഗ് കമ്പനിയായ ടീം ഡീറ്റെയ്ലിംഗ് സൊല്യൂഷന്‍സ് ഈ വര്‍ഷമാദ്യം തങ്ങളുടെ ജീവനക്കാര്‍ക്ക് 28 കാറുകളും 29 മോട്ടോര്‍സൈക്കിളുകളും സമ്മാനിച്ചിരുന്നു.

chennai firm gifts tata royal enfield employees

ഹ്യുണ്ടായി, ടാറ്റ, മാരുതി സുസുക്കി, മെര്‍സിഡീസ് ബെന്‍സ്, ടിവിഎസ് മോട്ടോര്‍ എന്നിവയുടെ കാറുകളും ബൈക്കുകളും സമ്മാനമായി നല്‍കിയ വാഹനങ്ങളില്‍ ഉള്‍പ്പെടുന്നു. ഇത് കൂടാതെ തമിഴ്നാട് ആസ്ഥാനമായുള്ള ഒരു ടീ എസ്റ്റേറ്റ് മുതലാളി തന്റെ തൊഴിലാളികള്‍ക്ക് ഏകദേശം 2 ലക്ഷം രൂപ വിലയുള്ള 15 റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ സമ്മാനമായി നല്‍കിയതും വലിയ വാര്‍ത്തയായിരുന്നു.

പൊതുവേ ദീപാവലി സമയത്താണ് കമ്പനികളും മുതലാളിമാരും തങ്ങളുടെ ജീവനക്കാര്‍ക്ക് പ്രചോദനമായി കൊണ്ട് ഇത്തരം സമ്മാനങ്ങള്‍ നല്‍കാറുള്ളത്. 2015-ല്‍ സൂറത്ത് ആസ്ഥാനമായുള്ള വജ്രവ്യാപാരിയായ സാവ്ജി ധോലാകിയ തന്റെ ജീവനക്കാര്‍ക്ക് ദീപാവലി ബോണസായി 491 കാറുകളും 200 ഫ്ളാറ്റുകളും സമ്മാനമായി നല്‍കിയത് തലക്കെട്ടുകള്‍ സൃഷ്ടിച്ചിരുന്നു. പിറ്റേ വര്‍ഷം ഇതേ വ്യക്തി നല്‍കിയത് 1,260 കാറുകളായിരുന്നു.

2023-ലും സാവ്ജി ധോലാകിയ ഇതേ പ്രവര്‍ത്തി ആവര്‍ത്തിച്ചു. തന്റെ കമ്പനിയായ ഹരേ കൃഷ്ണ എക്സ്പോര്‍ട്ട്സിലെ ജീവനക്കാര്‍ക്ക് 600 ഓളം കാറുകള്‍ അദ്ദേഹം വിതരണം ചെയ്തു. തൊഴിലുടമകള്‍ ഇത്തരത്തില്‍ ജീവനക്കാര്‍ക്ക് വാഹനങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സമ്മാനമായി നല്‍കുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.

More from DriveSpark

Article Published On: Monday, December 23, 2024, 15:45 [IST]
English summary
Chennai based surmount logistics gifted tata cars honda activa royal enfield bullet to employees
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X