ചെന്നൈയിൽ ലക്ഷ്വറി കാറുകൾ ലേലത്തിന്

By Praseetha

അഞ്ച് ലക്ഷത്തിനൊരു പോര്‍ഷെ 8 ലക്ഷത്തിനൊരൂ ബിഎംഡബ്ള്യൂ എന്താ ഈ ലക്ഷ്വറി കാറുകൾക്ക് ഫെസ്റ്റീവ് ഓഫറാണെന്ന് കരുതിയോ? എന്നാൽ തെറ്റിപ്പോയി ഓൺലൈൻ വഴിയുള്ള ലേല വിൽപനയാണിത്.

ചെന്നൈയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ കാറുകളാണ് ലേലം വഴി വിറ്റഴിക്കുന്നത്. പ്രളയം ചെന്നൈ വാഹന വിപണിയെ സാരമായി ബാധിച്ചു. നിരവധി വിലക്കൂടിയ കാറുകളാണ് പ്രളയത്തിൽ മുങ്ങിപ്പോയത്. ഇത്തരം കാറുകളാണ് ലേലത്തിൽ വിറ്റഴിക്കുന്നത്.

ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള സ്ളൈഡുകൾ കാണുക

ചെന്നൈയിൽ ലക്ഷ്വറി കാറുകൾ കുറഞ്ഞ വിലയ്ക്ക്

നിരവധി ഇൻഷൂറൻസ് കമ്പനികളും, കാറുടമകളും, ബാങ്കുകളും ആണ് പ്രളയത്തിന് ഇരകളായിരിക്കുന്നത്. ഇവർ തങ്ങളുടെ ലക്ഷ്വറി കാറുകൾ വളരെ കുറഞ്ഞ നിരക്കിൽ വിറ്റഴിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ചെന്നൈയിൽ ലക്ഷ്വറി കാറുകൾ കുറഞ്ഞ വിലയ്ക്ക്

എൻട്രി ലെവൽ മുതൽ ലക്ഷ്വറി സെഗ്മന്റുകൾ വരെയുള്ള കാറുകളാണ് ഓൺറോഡ് വിലയേക്കാൾ പത്ത്ശതമാനം കുറഞ്ഞ നിരക്കിൽ വിറ്റഴിക്കുന്നത്.

ചെന്നൈയിൽ ലക്ഷ്വറി കാറുകൾ കുറഞ്ഞ വിലയ്ക്ക്

കോപാർട്ട്.ഇൻ എന്ന ഓൺലൈൻ ലേല വിൽപനക്കാരാണ് നൂറിൽപരം കാറുകളോളം ലേലത്തിൽ വിറ്റഴിക്കുന്നത്. 2015, 2014ലുകളിൽ ഇറങ്ങിയ പുതിയ മോഡലുകളാണ് ലേലത്തിന് വെച്ചിരിക്കുന്നത്.

ചെന്നൈയിൽ ലക്ഷ്വറി കാറുകൾ കുറഞ്ഞ വിലയ്ക്ക്

ലേലത്തിൽ കാറുകളും എല്ലാ അനുബന്ധ ഡോക്യുമെന്റുകളും കൃത്യമായിരിക്കും. എന്നാൽ കാറുകളുടെ തകരാറുകൾക്ക് തങ്ങൾ ഉത്തരവാദികളായിരിക്കില്ലെന്ന് കോപാർട്ടിന്റെ എംഡിയായ രാജീവ് കപൂർ വ്യക്തമാക്കി. കേടുപാടുകൾ സ്വയം പരിഹരിക്കേണ്ടതായി വരുമെന്ന് സാരം.

ചെന്നൈയിൽ ലക്ഷ്വറി കാറുകൾ കുറഞ്ഞ വിലയ്ക്ക്

ബുധനാഴ്ചയിലെ ലേലത്തിൽ ബിഎംഡബ്ള്യു 3 സീരിസുകൾക്ക് ലേലം വിളി ആരംഭിച്ചത് 6 ലക്ഷത്തിനും, ഓ‍ഡി എ4 3.4 ലക്ഷത്തിനും, പോർഷെ (2012 മോഡൽ) 5 ലക്ഷത്തിനുമായിരുന്നു. നിലവിലുള്ള കാറുകൾ വിറ്റഴിക്കുന്നത് വരെ എല്ലാ ആഴ്ചയിലും ലേലം തുടരുന്നതായിരിക്കും.

ചെന്നൈയിൽ ലക്ഷ്വറി കാറുകൾ കുറഞ്ഞ വിലയ്ക്ക്

ലേലത്തിൽ താൻപര്യമുള്ള ആളുകൾ ഇതിനകം തന്നെ സെക്യൂരിറ്റി ഡെപോസിറ്റ് നൽകി കൊണ്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്ത മൂന്ന് മാസത്തേക്ക് ലേലം തുടരുമെന്നും പ്രതീക്ഷിച്ചതിലധികം രെജിസ്ട്രേഷനുകൾ ഉണ്ടാകുമെന്ന് കപൂർ വ്യക്തമാക്കി.

ചെന്നൈയിൽ ലക്ഷ്വറി കാറുകൾ കുറഞ്ഞ വിലയ്ക്ക്

മറ്റൊരു ഓക്ഷൻ പോർട്ടലായ സെലക്ട് ഓട്ടോ മാർട്ട്10,000ത്തോളം പ്രളയ ബാധിത കാറുകളായിരുന്നു ലേലത്തിന് വെച്ചത്. ഇതിൽ 5,000ത്തോളം കാറുകൾ 20 ദിസത്തിനുള്ളിൽ വിറ്റഴിക്കപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്.

More from DriveSpark

Article Published On: Friday, January 8, 2016, 12:06 [IST]
English summary
Chennai Flood: BMW, Audi & Porsche on auction
കൂടുതല്‍... #ചെന്നൈ #chennai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X