ഇനി ഡ്രൈവറില്ലാതെ ചെന്നൈയിൽ ട്രെയിനുകൾ ഓടും, ഒരു ട്രിപ്പിൽ 1000 പേരെ കൊള്ളിക്കാം

ട്രെയിനുകളുടെ കാര്യത്തിൽ കേരളവും അത് പോലെ തന്നെ മുന്നിലാണ് ചെന്നൈയും. ചെന്നൈ മെട്രോ റെയില്‍വേയ്കക്ക് വേണ്ടി 70 ഡ്രൈവറില്ലാ തീവണ്ടികൾ കൂടി നിര്‍മിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മൂന്നു കോച്ചുകള്‍ വീതമുള്ള പുതിയ തീവണ്ടികളാണ് നിര്‍മിക്കുക. ബെമലിന്റെ ബെംഗളൂരുവിലുള്ള വര്‍ക്ക് ഷോപ്പിലാണ് നിര്‍മിക്കുക. 3,600 കോടി രൂപയ്ക്കാണ് ഇതിനായി ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്. മൂന്ന് കോച്ചുകള്‍ വീതമുള്ള 36 തീവണ്ടികള്‍ നിര്‍മിക്കാനുള്ള ആദ്യകരാര്‍ ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയിലെ അല്‍സ്റ്റോം കമ്പനിയ്ക്ക് നല്‍കിയിരുന്നതാണ്.

ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലയാണ് ഇന്ത്യയിലുള്ളത്. ദിവസേന ലക്ഷക്കണക്കിന് ആളുകളാണ് തങ്ങളുടെ യാത്രകള്‍ക്കായി റെയില്‍വേയെ ആശ്രയിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന പൊതുമേഖവ സ്ഥാപനങ്ങളില്‍ ഒന്ന് കൂടിയാണ് റെയില്‍വേ. വൈകിയോടലിനും അപകടങ്ങള്‍ക്കുമെല്ലാം കുപ്രസിദ്ധിയാര്‍ജിച്ചിരുന്ന റെയില്‍വേ ഇപ്പോള്‍ അടിമുടി ന്യൂജന്‍ ആണ്. വന്ദേഭാരത് പോലുള്ള സെമി ഹൈ സ്പീഡ് ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേയുടെ മുഖച്ഛായ തന്നെ മാറ്റി.

വന്ദേ ഭാരത് പോലുള്ള ട്രെയിനുകള്‍ക്ക് ഇപ്പോള്‍ വിദേശത്ത് നിന്ന് വരെ ആവശ്യക്കാര്‍ വന്ന് കഴിഞ്ഞു. 2030-ഓടെ നെറ്റ് സീറോ കാര്‍ബണ്‍ എമിറ്റര്‍ ആകാനുളള ശ്രമങ്ങളുടെ ഭാഗമായി ഹെഡ്-ഓണ്‍-ജനറേഷന്‍ (HOG) സാങ്കേതികവിദ്യയുടെ ഉപയോഗം, എല്‍ഇഡി ലൈറ്റുകളുടെ ഉപയോഗം തുടങ്ങി വിവിധ സംരംഭങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ് ഏറ്റെടുത്തിട്ടുണ്ട്. കെട്ടിടങ്ങളിലും കോച്ചുകളിലും സ്റ്റാര്‍ റേറ്റഡ് ഉപകരണങ്ങള്‍ സ്ഥാപിക്കുകയും വനവല്‍ക്കരണവും സോളാര്‍ പ്ലാന്റുകളുടെ ഉപയോഗം പ്രേത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഇതിനിടെയാണ് റെയില്‍വേയുടെ പദ്ധതികളുടെ ഭാഗമായ ഹൈഡ്രജന്‍ ഇന്ധനത്തില്‍ ഓടുന്ന ട്രെയിനിനെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ അടുത്ത വര്‍ഷം സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ റെയില്‍വേ അതിന്റെ പ്രോട്ടോടൈപ്പ് ഉണ്ടാക്കി പരീക്ഷണം തുടങ്ങാന്‍ പോകുകയാണ്. ഈ വര്‍ഷം അവസാനം തന്നെ ട്രയല്‍ റണ്‍ നടത്തുമെന്നാണ് സൂചന.

സ്വീഡന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ചൈന എന്നിവയ്ക്ക് ശേഷം ഹൈഡ്രജന്‍ ട്രെയിനുകള്‍ ഓടിക്കുന്ന അഞ്ചാമത്തെ രാജ്യമായി മാറാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഹൈഡ്രജന്‍ ഇന്ധനമായി വരുന്ന ട്രെയിനുകള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും നൈട്രജനും പുറംതള്ളുകയില്ല. ഈ ട്രെയിനില്‍ ഡീസല്‍ എഞ്ചിനുകള്‍ക്ക് പകരം ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ സ്ഥാപിക്കും. ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ രാസപ്രവര്‍ത്തനത്തിലൂടെ ഹൈഡ്രജനും ഓക്‌സിജനും പരിവര്‍ത്തനം ചെയ്തുകൊണ്ട് വൈദ്യുതോര്‍ജ്ജം ഉത്പാദിപ്പിക്കുന്നു. ഇതിന്റെ സഹായത്തോടെയാണ് ട്രെയിന്‍ ഓടുക.

ഹൈഡ്രജന്‍ ട്രെയിനിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ ഇപ്പോള്‍. നിലവിലുള്ള ഡീസല്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (DEMU) ട്രെയിനുകളില്‍ ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ പുനഃക്രമീകരിക്കുന്നതിനും ആവശ്യമായ ഗ്രൗണ്ട് ഇന്‍ഫ്രാസ്ട്രക്ചറുകള്‍ക്കുമുള്ള പൈലറ്റ് പദ്ധതിക്ക് ഇന്ത്യന്‍ റെയില്‍വേ അംഗീകാരം നല്‍കി. ഇന്ത്യന്‍ റെയില്‍വേയുടെ കണക്കനുസരിച്ച് 35-ലധികം ഹൈഡ്രജന്‍ ട്രെയിനുകള്‍ അടുത്ത വര്‍ഷത്തോടെ ഓടിത്തുടങ്ങും.

ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേ, കല്‍ക്ക-ഷിംല റെയില്‍വേ, കാന്‍ഗ്ര വാലി, നീലഗിരി മൗണ്ടന്‍ തുടങ്ങിയ റൂട്ടുകളിലാണ് ഹൈഡ്രജന്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. ഹൈഡ്രജന്‍ ട്രെയിനുകളുടെ വരവിന് മുന്നോടിയായി ഈ റൂട്ടുകളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ റൂട്ടുകള്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും ഇത് ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരവും പ്രകൃതിദത്തവുമായ പൈതൃകവും പ്രദര്‍ശിപ്പിക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, November 20, 2024, 11:36 [IST]
English summary
Chennai metro expansion 70 driverless trains to be added full details
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X