ഫ്ലൈഓവറുകൾ കൊണ്ട് ഇങ്ങനെയും ഗുണമുണ്ടല്ലെ! മഴയെ പേടിച്ച് ചെന്നൈ നിവാസികൾ, വൈറൽ വീഡിയോ
മഴക്കാലവും വെള്ളപ്പൊക്കവും ഏതൊരു വാഹനമുടയുടേയും പേടി സ്വപ്നമാണ്. കാരണം മറ്റൊന്നുമല്ല ഏതെങ്കിലും വിധത്തിൽ കാറിന് പണി കിട്ടിയാൽ സഹിക്കാൻ പറ്റില്ല. ചെന്നൈയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആഡംബര കാറുകളുളള പലരും അത് പോലെ തന്നെ വീട്ടിലേക്ക് വെളളം കയറുന്ന സാഹചര്യമുളളവരും തങ്ങളുടെ വാഹനം സുരക്ഷിതമായി മാറ്റിയിടുന്നത് സാധാരണമാണ്. എന്നാൽ സുരക്ഷിതമായി പ്രധാന ഫ്ലൈഓവറുകളിൽ വാഹനം പാർക്ക് ചെയ്താലോ. പാർക്കിങ്ങിൻ്റെ വീഡിയോ പെട്ടെന്ന് വൈറലായതോടെ പലരും ഈ വഴി തന്നെയാണ് തിരഞ്ഞെടുത്തത്. ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത വീഡിയോ ഇതുവരെ നാല് മില്യണിലധികം വ്യൂസും 134,000 ലൈക്കുകളും ഒരു ലക്ഷത്തിനടുത്ത് ഷെയറുകളും നേടി വൈറലായിരിക്കുകയാണ്.
ട്രാഫിക് പ്രവാഹം തുടരുമ്പോൾ, താഴെയും മുകളിലെയും ഫ്‌ളൈഓവറുകളുടെ വശങ്ങളിൽ പാർക്ക് ചെയ്‌തിരിക്കുന്ന കാറുകൾ വൃത്തിയായി പാർക്ക് ചെയ്തിരിക്കുന്നത് വീഡിയോയിൽ കാണിക്കുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും ഉൾപ്പെടെയുള്ള വാഹനങ്ങളുടെ നീണ്ട നിരയാണ് താഴത്തെ മേൽപ്പാലത്തിൻ്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്തിരിക്കുന്നത്.ഇതോടൊപ്പം തന്നെ ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകളെ സജ്ജരാക്കി, തയ്യാറെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

നിങ്ങൾ വാഹനത്തിൽ ഇരിക്കുകയോ ഓടിച്ചു കൊണ്ട് പോകുമ്പോഴോ ആണ് വെള്ളപ്പൊക്കം വരികയോ പ്രളയം സംഭവിക്കുകയോ ചെയ്യുന്നതെങ്കിൽ ആദ്യം നിങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന കൊടുക്കാൻ ശ്രദ്ധിക്കുക. കാർ സുരക്ഷിതമായി ഒരു സ്ഥലത്തേക്ക് മാറ്റിയതിന് ശേഷം ഉയരം കൂടുയ പ്രദേശത്തേക്ക് കയറി നിൽക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ പെട്ടെന്ന് വാഹനത്തിനുളളിലേക്ക് വെള്ളം കയറിയാൽ ഡോറുകൾ ജാം ആകുകയും വാഹനത്തിൽ കൂടുങ്ങിപോകുകയും ചെയ്യാനുളള സാധ്യതയുണ്ട്.
നിങ്ങൾ താമസിക്കുന്ന പ്രദേശത്തേക്ക് പെട്ടെന്ന് വെളളം ഇരച്ചുകയറുകയോ വാഹനം മാറ്റാനുളള സാവകാശം നിങ്ങൾക്ക് ലഭിക്കുകയോ ചെയ്തില്ലെങ്കിൽ എത്രയും പെട്ടെന്ന് വാഹനത്തിൻ്റെ ബാറ്ററി വിച്ഛേദിക്കാൻ ശ്രദ്ധിക്കുക. അതുവഴി കാറിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാനുളള സാധ്യത ഒഴിവാക്കാം. നിങ്ങളുടെ വാഹനം മുഴുവനായി മുങ്ങി പോയിട്ടില്ലെങ്കിൽ നിങ്ങളുടെ വാഹനം എത്രയും പെട്ടെന്ന് നന്നാക്കാൻ ഈ വഴി ഉപകരിക്കും. അത് പോലെ തന്നെ വാഹനം വെള്ളം കയറിയ സമയത്ത് സ്റ്റാർട്ട് ചെയ്യാൻ മുതിരരുത്.

സുരക്ഷ മുന്‍നിര്‍ത്തി അപരിചിതമായ റോഡുകള്‍ ഒഴിവാക്കി പരിചയമുള്ള റോഡുകളിലൂടെയാക്കണം യാത്ര. വെള്ളം കയറിയാല്‍ റോഡിന്റെ യഥാര്‍ത്ഥ അവസ്ഥ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല. സമുദ്രനിരപ്പില്‍ നിന്ന് താഴ്ന്ന പ്രദേശത്ത് കൂടിയുള്ള അപരിചിതമായ റോഡുകളിലൂടെ പോയാല്‍ എഞ്ചിനിലും എന്തിനേറെ പറയുന്നു ഇന്റീരിയറിലടക്കം വെള്ളം കയറിയേക്കാം. വെളളപ്പൊക്ക സമയത്ത് വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് വലിയ 'പണി' തരും.
എഞ്ചിന്‍ ഇന്‍ലെറ്റ് എയര്‍ ട്യൂബിലൂടെ വെള്ളം പ്രവേശിച്ചാല്‍ എഞ്ചിന് ശാശ്വതമായി കേടുപാടുകള്‍ സംഭവിക്കും, അങ്ങനെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനാകാത്തതോ മന്ദഗതിയിലോ ആക്കുന്നു. ഇടിമിന്നലില്‍, വെള്ളത്തിലൂടെ ഒഴുകുന്ന കാറുകള്‍ എളുപ്പത്തില്‍ തീപിടുത്തത്തിന് കാരണമാകും. ഇത് എഞ്ചിന്‍ സ്‌ക്രാപ്പിംഗിലേക്കും നയിച്ചേക്കാം.

നിങ്ങളുടെ വാഹനത്തിൻ്റെ ടയറിന്റെ പകുതിയേക്കാൾ പൊക്കത്തിൽ വെള്ളമുണ്ടെന്ന് കണ്ടാൽ വണ്ടി നിർത്തുക. കാരണം സാധാരണയായി, എക്‌സ്‌ഹോസ്റ്റ് സിസ്റ്റം ടയറിന്റെ പകുതി ഉയരത്തിന് സമാന്തരമായിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്. എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിലേക്ക് വെള്ളം ഒഴുകാനുള്ള സാധ്യത സൃഷ്ടിക്കുകയും, കാറിന് കേടുപാടുകൾ വരികയും ചെയ്യും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








