വണ്‍വേ തെറ്റിച്ച് എഡിജിപിയുടെ കാര്‍; ചിത്രം വൈറലായതോടെ പിഴയിട്ട് തടിതപ്പി പൊലീസ്

ചെന്നൈയില്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വാഹനം വണ്‍വേ തെറ്റിച്ചതിനെ തുടര്‍ന്ന് ട്രാഫിക് പൊലീസ് പിഴ ചുമത്തി. പൊതുജനങ്ങളില്‍ ഒരാള്‍ നിയമപാലകരുടെ നിയമലംഘനത്തിന്റെ ചിത്രം പരസ്യമാക്കിയതോടെയാണ് പൊലീസ് പൊലീസിന് തന്നെ പിഴയിടാന്‍ നിര്‍ബന്ധിതരായത്.

വണ്‍വേ തെറ്റിച്ച് എഡിജിപിയുടെ കാര്‍; ചിത്രം വൈറലായതോടെ പിഴയിട്ട് തടിതപ്പി പൊലീസ്

റോഡുകളില്‍ ഗതാഗത നിയമലംഘനം നടത്തുന്ന വാഹനങ്ങളെ നിരീക്ഷിച്ച് ട്രാഫിക് പൊലീസ് പിഴ ഈടാക്കുന്നുണ്ട്. രാജ്യത്തെ ഒരുവിധം എല്ലാ നഗരങ്ങളിലെയും പ്രധാന റോഡുകളിലും നിരീക്ഷണത്തിനായി ഓട്ടോമാറ്റിക് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് നിരീക്ഷിച്ച് നിയമലംഘകര്‍ക്ക് ചലാന്‍ വീട്ടിലേക്ക് അയക്കുന്ന സംവിധാനവും ഇന്നുണ്ട്.

വണ്‍വേ തെറ്റിച്ച് എഡിജിപിയുടെ കാര്‍; ചിത്രം വൈറലായതോടെ പിഴയിട്ട് തടിതപ്പി പൊലീസ്

പൊതുജനങ്ങളില്‍ നിന്ന് പിഴ ചുമത്തുമ്പോള്‍, ഈ നിയമങ്ങളെല്ലാം ജനങ്ങളുടെ നന്മ ഉദ്ദേശിച്ചുള്ളതാണ് എന്നതാണ് പൊലീസുകാര്‍ പറയുന്നത്. എന്നാല്‍ ഇതേ പൊലീസുകാര്‍ നിയമം തെറ്റിച്ച് വണ്ടിയോടിച്ചാല്‍ സ്വാഭാവികമായും ജനങ്ങള്‍ പ്രതികരിക്കും. ഒരു പൊലീസ് വാഹനം റോഡ് നിയമങ്ങള്‍ ലംഘിച്ച് സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു സോഷ്യല്‍ മീഡിയ ആക്ടീവിസ്്റ്റാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.

വണ്‍വേ തെറ്റിച്ച് എഡിജിപിയുടെ കാര്‍; ചിത്രം വൈറലായതോടെ പിഴയിട്ട് തടിതപ്പി പൊലീസ്

അരവിന്ദ് ആര്‍കെ അടുത്തിടെ തന്റെ ട്വിറ്റര്‍ പേജില്‍ നിയമലംഘനത്തിന്റെ ഫോട്ടോ പങ്കുവെച്ചു. ആ ഫോട്ടോയില്‍ ഒരു 3 സ്റ്റാര്‍ ഉള്ള പൊലീസ് കാര്‍ അതായത് എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കാര്‍ ആണെന്ന് തോന്നുന്നു വണ്‍വേ തെറ്റിച്ച് പോകുന്നത് കാണാം. കാറിന്റെ നമ്പര്‍ കുറിച്ച ശേഷം പൊലീസ് കാറുകള്‍ക്ക് മാത്രം പ്രത്യേക പെര്‍മിറ്റ് ഉണ്ടോ എന്നായിരുന്നു അരവിന്ദ് ചോദിച്ചത്.

വണ്‍വേ തെറ്റിച്ച് എഡിജിപിയുടെ കാര്‍; ചിത്രം വൈറലായതോടെ പിഴയിട്ട് തടിതപ്പി പൊലീസ്

തമിഴ്‌നാട് പൊലീസ്, ചെന്നൈ ട്രാഫിക് പോലീസ്, ചെന്നൈ കോര്‍പ്പറേഷന്‍ ട്രാഫിക് പൊലീസ് എന്നിവയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലുകളെ ടാഗ് ചെയ്തായിരുന്നു അരവിന്ദിന്റെ ട്വീറ്റ്. നവംബര്‍ 13-നായിരുന്നു പോസ്റ്റ്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ഗ്രേറ്റര്‍ ചെന്നൈ ട്രാഫിക് പൊലീസ് ട്വീറ്റിന് മറുപടി നല്‍കി. നിയമം ലംഘിച്ച വാഹനം ഓടിച്ച ഡ്രൈവറില്‍ നിന്ന് 500 രൂപ പിഴ ഈടാക്കിയതായും. ഇനി ഈ തെറ്റ് ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും പൊലീസ് ട്വീറ്റ് ചെയ്തു. ചലാന്റെ പകര്‍പ്പും പോസിറ്റിനൊപ്പം പങ്കുവെച്ചിരുന്നു.

വണ്‍വേ തെറ്റിച്ച് എഡിജിപിയുടെ കാര്‍; ചിത്രം വൈറലായതോടെ പിഴയിട്ട് തടിതപ്പി പൊലീസ്

റെയില്‍വേ എഡിജിപി എസ് വനിതക്ക് അനുവദിച്ച വാഹനമാണിതെന്നാണ് പൊലീസ് വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞതെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വണ്‍വേ തെറ്റിച്ച് എഡിജിപിയുടെ കാര്‍; ചിത്രം വൈറലായതോടെ പിഴയിട്ട് തടിതപ്പി പൊലീസ്

ഏതായാലും അരവിന്ദിന്റെ ഈ ട്വീറ്റ് വൈറലായി. ചിലയിടങ്ങളില്‍ എങ്കിലും നിയമം ലംഘിക്കുന്ന പൊലീസുകാര്‍ ശിക്ഷിക്കപ്പെടാറില്ലെന്ന ജനങ്ങളുടെ വിമര്‍ശനത്തിന് മറുപടിയായാണ് ഈ സംഭവം. എന്നാല്‍ നിയമലംഘനത്തിന്റെ ചിത്രമടക്കമുള്ള തെളിവ് വന്നത് കൊണ്ട് മാത്രമാണ് ഇങ്ങനെ സംഭവിച്ചതെന്ന് മറുവാദവുമുണ്ട്.

വണ്‍വേ തെറ്റിച്ച് എഡിജിപിയുടെ കാര്‍; ചിത്രം വൈറലായതോടെ പിഴയിട്ട് തടിതപ്പി പൊലീസ്

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നിരീക്ഷണമില്ലാത്തതോ പൊലീസ് സാന്നിധ്യം ഇല്ലാത്തതോ ആയ സ്ഥലങ്ങളില്‍ റോഡ് നിയമലംഘനം നടന്നാല്‍ പൊതുജനങ്ങള്‍ക്ക് തെളിവ് നല്‍കാന്‍ കഴിയുന്ന സംവിധാനം ഉണ്ടാക്കണമെന്ന് തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ നിന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

വണ്‍വേ തെറ്റിച്ച് എഡിജിപിയുടെ കാര്‍; ചിത്രം വൈറലായതോടെ പിഴയിട്ട് തടിതപ്പി പൊലീസ്

ഇന്ന് എല്ലാവരുടെയും കൈയ്യില്‍ സ്മാര്‍ട്‌ഫോണ്‍ ഉള്ളതിനാല്‍ തെളിവുകള്‍ നല്‍കുന്നത് എളുപ്പമാണെന്നാണ് പലരും കരുതുന്നത്. ഇത്തരമൊരു സംവിധാനം നടപ്പാക്കിയാല്‍ ഗതാഗത നിയമങ്ങള്‍ ബോധപൂര്‍വം ലംഘിക്കുന്നത് ജനങ്ങള്‍ അവസാനിപ്പിക്കുമെന്നാണ് തോന്നുന്നത്. ട്രാഫിക് ലംഘന പരാതി എവിടെനിന്നും ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാമെന്നതിനാല്‍ ധാരാളം ആളുകള്‍ ഇതിനോട് സഹകരിക്കും.

More from DriveSpark

Article Published On: Thursday, November 17, 2022, 17:55 [IST]
English summary
Chennai traffic police fined adgp s car after photo of driving in wrong lane went viral on twitter
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X